Promotion, TC, Online Admission വിദ്യാലയങ്ങളില്‍ നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍
1 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സ്‍കൂള്‍ തല പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് മെയ് 25നകമാണ്. ഓണ്‍ലൈന്‍ അഡ്‍മിഷന്‍, പ്രമോഷന്‍, ടി സി ഇവയുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍ നടത്തേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഈ സര്‍ക്കുലര്‍ വായിക്കുക പ്രമോഷന്‍ 1 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ സ്‍കൂള്‍ തല പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് മെയ് 25നകമാണ്. സ്കൂള്‍ തലത്തില്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് തയ്യാറാക്കി പേരിന് നേരെ Promoted എന്നെഴുതി സ്കൂളില്‍ സൂക്ഷിക്കുക(ഒരു കുട്ടിയെയും തോല്‍പ്പിക്കരുത്).മാതൃക ചുവടെ PROMOTION LIST Name of School:-.................................................................................................................................. Class:..................... ...