ഇന്ത്യക്കാരനും ഗൂഗിളിന്റെ മുന്‍ എക്‌സിക്യുട്ടീവുമായ നികേഷ് അറോറയുടെ പ്രതിമാസ ശമ്പളം 120 കോടി രൂപ. അതായത് ശമ്പള ഇനത്തില്‍ അദ്ദേഹത്തിന് പ്രതിദിനം ലഭിക്കുന്നത് നാല് കോടി രൂപ. ജപ്പാനിലെ ടെലികമ്യൂണിക്കേഷന്‍ ഭീമനായ സോഫ്റ്റ് ബാങ്ക് കോര്‍പിന്റെ പ്രസിഡന്‍ായ അറോറയ്ക്ക് 850.5 കോടി രൂപയാണ് കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഈവര്‍ഷം മാര്‍ച്ച് വരെ ശമ്പള ഇനത്തില്‍ ലഭിച്ചത്. കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന അറോറയെ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റും സിഇഒയുമായി നിയമിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോ സോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് സത്യ നദേല എന്നിവരെ ഇതോടെ ശമ്പളകാര്യത്തില്‍ നികേഷ് അറോറ പിന്നിലാക്കി. കഴിഞ്ഞ സപ്തംബറിലാണ് അറോറ സോഫ്റ്റ്ബാങ്കില്‍ ചേര്‍ന്നത്. ഗൂഗിളിന്റെ എക്‌സിക്യുട്ടീവായിരുന്നപ്പോള്‍ 46.7 ദശലക്ഷം ഡോളറായിരുന്നു അറോറയുടെ പ്രതിഫലം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ നികേഷ്, ബോസ്റ്റണ്‍ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും നോര്‍ത്തീസ്‌റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ.യും നേടി. ജര്‍മന്‍ ട...