Posts

Showing posts with the label TRENDING NOW

ലഹരിയിൽ പുകയുന്ന ബാല്യങ്ങൾ....

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു. വഴിവക്കില്‍ തുറന്നുവച്ചിട്ടുള്ള ഹോട്ടലുകള്‍ ഏറെ. കൂട്ടത്തില്‍ വലുത് ദര്‍ബാര്‍ ഹോട്ടലാണ്. തന്തൂരിയും മാംസക്കറിയും യഥേഷ്ടം ചെലവാകുന്നു.  പന്തല്‍ പോലെ പരന്നുകിടക്കുന്ന ഹോട്ടലിന്‍റെ മുന്‍ഭാഗത്ത് ഇരുപത് പേരെങ്കിലും വായില്‍ വെള്ളമൂറി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ചുവന്ന് തുടുത്ത കണ്‍തടങ്ങള്‍, വിളറി മഞ്ഞളിച്ച മുഖങ്ങള്‍. പാറിപ്പറന്ന് ജട കുത്തിയ തലമുടി. നെഞ്ചുന്തിയ അസ്ഥിക്കൂടങ്ങളെ വലയം ചെയ്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. പത്ത് മുതല്‍ ഇരുപത്തിയാറ് വരെ പ്രായമുള്ള മനുഷ്യ കോലങ്ങള്‍. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടവര്‍.  പേപ്പട്ടിയെപ്പോലെ അവര്‍ നാവ് നീട്ടി വിറക്കുന്നു. ദയാദാക്ഷിണ്യം കൊണ്ട് വല്ലപ്പോഴും കിട്ടുന്ന റൊട്ടിക്കഷ്ണങ്ങളില്‍ ജീവിതം തീര്‍ക്കുന്നവര്‍. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ വാങ്ങിക്കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കാത്ത് കഴിയുകയാണവര്‍. ശരീരത്തിലെ ലഹരിയുടെ അംശം കുറയുമ്പോള്‍ കൂടുതല്‍ പ്രശ്നക്കാരാകും. എന്തോ ദ്രാവകം ടവ്വലിലാക്കി ശ്വസിക്കാന്‍ കൊടുക്കുന്ന ഒരു ദാദ ഇവര്‍ക്കിടയിലുണ്ട...

ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പഴയപോലെ: മുഴുവൻ വിദ്യാർത്ഥികളുമായി മുഴുവൻ സമയം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി രാ​​​വി​​​ലെ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​വാ​​​ര​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ഒ​​​രു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം. ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സവ​​​കു​​​പ്പി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീമിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം

Image
  നവംബറിൽ സ്കൂൾ തുറക്കുന്നതിനു മുന്നൊരുക്കമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിച്ച വെബിനാർ സീരിസിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം. ഒരു മാസകാലയളവിൽ ഏറ്റവും കൂടുതൽ വെബിനാറുകൾ സംഘടിപ്പിച്ചതിനാണ് അംഗീകാരം.  ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള 31 ദിവസ കാലയളവിൽ ഒരു മണിക്കൂർ ദൈർഘ്യ മുള്ള 252 വിദ്യാഭ്യാസ വെബിനാറുകളാണ്സംഘടിപ്പിക്കപ്പെട്ടിരുന്നത്. മനോഭാവ നിർമ്മാണം, ജീവിത നൈപുണികൾ, ക്രിയാത്മക നൈപുണികൾ, ആരോഗ്യ ജാഗ്രത, ടെക്നോക്രാഫ്റ്റ് ചെയ്ഞ്ച് ആന്റ് ക്രൈസിസ് മാനേജ്മെന്റ് എന്നീ പ്രമേയങ്ങളോടെ 249 സ്കൂൾ എൻ.എസ്.എസ് യൂണിറ്റുകൾ വെബിനാർ സീരിസിൽ വിഷയാവതരണങ്ങൾ നടത്തിയിരുന്നു.  സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ദർ അവതാരകരായി എത്തിയ സീരീസിൽ വിവിധ വിഷയ മേഖലകളിൽ ഗ്രാഹ്യമുള്ള വിദ്യാർത്ഥി പ്രതിഭകളും റിസോഴ്സ് പേഴ്സണായി പങ്കെടുത്തിരുന്നു. സംഘടിപ്പിക്കപ്പെട്ട 252 വെബിനാറുകളിൽ യു ടൂബ് സ്ക്രീനിങ്ങിലൂടെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത 131 സെഷനുകളാണ് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്.  ഒരു മാസത്തെ സബ്സ്ക്രിപ്ഷനിൽ 500 പേർക്ക് പങ്കെട...

സംസ്ഥാനത്തെ സ്കൂളുകൾ ഫെബ്രുവരി 14ന് തുറക്കും: കോളേജുകൾ 7മുതൽ

 സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും തുറക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഫെബ്രുവരി 14മുതലും കോളേജുകൾ 7മുതലും തുറന്നു പ്രവർത്തിക്കും. ഫെബ്രുവരി 13വരെ നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്ലാസുകളും 7ന് തുറക്കും. സ്കൂളുകൾ തുറന്നാലും പല വിദ്യാർത്ഥികളും ക്ലാസിൽ എത്താത്ത സാഹചര്യം കണക്കിലെടുത്ത്സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും നടത്തും. കോവിഡ് ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് അടിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് അവസാന സെമസ്റ്റർ ഒഴികെയുള്ള ക്ലാസുകളും അടിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്.

സ്‌കൂൾ വൈകിട്ടുവരെയാക്കൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം മാത്രം

സ്‌കൂൾ വൈകിട്ടുവരെയാക്കൽ  തീരുമാനം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ആഘാതം കൂടി വിലയിരുത്തിയ ശേഷം മാത്രം.  ഡിസംബർ 15 മുതൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ വിദ്യാഭ്യാസവകുപ്പ്‌ ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ  സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും ജാഗ്രത ശക്തമാണ്‌.  സ്‌കൂളുകളുടെ നിലവിലെ സമയക്രമം മാറ്റണമെങ്കിൽ ദുരന്തനിവാരണവകുപ്പിന്റെ അനുമതി ആവശ്യമാണ്‌.   ക്ലാസുകൾ വൈകിട്ടുവരെയാക്കുന്നതുസംബന്ധിച്ച നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌.  

കോവിഡ് കാലത്ത് വിദ്യാർഥി ആത്മഹത്യ 21 ശതമാനം വർധിച്ചു

കോവിഡ് മഹാമാരിയുണ്ടാക്കിയ നിസ്സഹായാവസ്ഥയുടെ നേർസാക്ഷ്യമായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2020-ലെ ആത്മഹത്യ നിരക്ക് റിപ്പോർട്ട്. പോയവർഷം 1,53,052 പേരാണ് രാജ്യത്ത് ജീവനൊടുക്കിയത്. 1967-ൽ കണക്കെടുക്കാൻ തുടങ്ങിയതുമുതൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ! വിദ്യാർഥികളുടെ ആത്മഹത്യയിൽ 21.2 ശതമാനം വർധനയും രേഖപ്പെടുത്തി. സ്കൂളുകൾ തുറക്കാത്തതും വീടിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്തതിന്റെ മാനസിക സംഘർഷവും വലിയ വിഭാഗം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാധിക്കാത്തതുമൊക്കെ ഇതിനു കാരണമായെന്നാണ് വിലയിരുത്തൽ. ആത്മഹത്യ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ആറാമതാണ് കേരളം. ...

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ: എങ്ങനെ രജിസ്റ്റർ ചെയ്യാം?

 ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ദ്രുതഗതിയിൽ നടക്കുമ്പോൾ സ്കൂൾ കുട്ടികൾക്ക് പരമാവധി പരിചരണം നൽകുന്നതിൽ സംസ്ഥാന സർക്കാരിനൊപ്പം വിദ്യാഭ്യാസ വകുപ്പും എപ്പോഴും ശ്രദ്ധാലുക്കളാണ്.     മുൻകരുതൽ നടപടിയെന്ന നിലയിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് കേരള സർക്കാർ ഹോമിയോപ്പതി വകുപ്പുമായി സഹകരിച്ച് 2021 ഒക്‌ടോബർ 25, 26, 27 തീയതികളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഹോമിയോപ്പതി പ്രതിരോധശേഷി വർധിപ്പിക്കുന്ന 'കരുതലോടെ മുന്നോട്ട്' എന്ന പദ്ധതിക്ക് രൂപം നൽകും.  AHIMS പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നതിനെക്കുറിച്ചുള്ള സഹായ ഫയലിനായി  ലിങ്കിൽ ക്ലിക്ക് ചെയ്യുക.  എല്ലാ രക്ഷിതാക്കൾക്കും AHIMS പോർട്ടലിൽ https://www.ahims.kerala.gov.in/ രജിസ്റ്റർ ചെയ്യാനും അവരുടെ കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും നിർദ്ദേശിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ വഴി മാത്രമായിരിക്കും മരുന്ന് വിതരണം ചെയ്യുക. അടിയന്തര സാഹചര്യങ്ങളിൽ മാത്രം, സ്‌കൂൾ ഐഡി കാർഡിനുള്ള ആധാർ കാർഡ് ഹാജരാക്കിയാൽ സ്‌പോട്ട് രജിസ്‌ട്രേഷൻ നൽകും.     ഓരോ രക്ഷിതാവിനും പ...

നാളത്തെ (18.10.2021) +1 പരീക്ഷ ഉൾപ്പടെയുള്ള വിവിധ പരീക്ഷകൾ മാറ്റി

സംസ്​ഥാനത്ത്​ ശക്തമായ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്​ടോബർ 18, 2021) പ്ലസ്​ വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ഹയർസെക്കൻഡറി പരീക്ഷ ബോർഡ്​ അറിയിച്ചതാണ്​ ഇക്കാര്യം. നാളെയാണ്​ അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്​.  കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കൽ, എൻട്രൻസ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.  മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.

വിവിധ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ - പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം

സർക്കാർ സേവനങ്ങൾക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദേശിക്കും. ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.  പൗരന്മാര്‍ക്കു വിവിധ സര്‍ട്ടിഫിക്കറ്റുകള്‍/ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണിത്. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിഷ്‌കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയില്ല. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ / നോട്ടറി സാക്ഷ്യപ്പെടുത്തണം എ...

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം നാളെ (28-07-2021)

ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം 28/7/2021 ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ് Web sites:   http://keralaresults.nic.in   http://www.dhsekerala.gov.in   https://www.prd.kerala.gov.in   https://results.kite.kerala.gov.in   https://kerala.gov.in

കോവിഡ് നിയന്ത്രണം: എ, ബി കാറ്റഗറിയിലെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിവയിൽ 50 ശതമാനം വരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചാവും ഓഫീസ് പ്രവർത്തനമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ, ബി പ്രദേശങ്ങളിലെ ബാക്കിയുള്ള 50 ശതമാനം പേരും സി യിൽ ബാക്കിയുള്ള 75 ശതമാനവും എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. അതിനുള്ള ചുമതല നൽകാൻ ജില്ലാ കലക്ടർമാർ മുൻകൈയെടുക്കും.  ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുക എന്നതിനാൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ  ക്ലസ്റ്ററുകൾ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിൻമെന്റ്  സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ച്  സാമൂഹ്യ പ്രതിരോധ ശേഷി  അവശ്യമായ തോതിൽ കൈവരിക്കാൻ കഴിഞ്ഞാൽ മൂ...

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് : 17.07.2021 – ഡിജിറ്റൽ വിദ്യാഭ്യാസം

 ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഭൗതിക സൗകര്യവികസനവും അക്കാദമിക മികവും സംയോജിപ്പിച്ചുള്ള ഇടപെടലുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കല്‍ പ്രധാനമാണെന്ന് സര്‍ക്കാര്‍ കാണുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ വിദ്യാഭ്യാസം ഫലപ്രദമായി നമുക്ക് നടത്താൻ കഴിഞ്ഞു. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസ്സുകള്‍ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ കഴിഞ്ഞു.  ഒരു ഭാഗത്തേക്ക് മാത്രമുള്ള ആശയവിനിമയം എന്നത് ടെലിവിഷന്‍ ക്ലാസ്സുകളുടെ പരിമിതിയാണ്. അത് മറികടന്ന് ഓരോ വിദ്യാലയത്തിലെയും അധ്യാപകര്‍ തയ്യാറാക്കുന്ന സംവാദാത്മക ക്ലാസ്സുകള്‍ ലഭ്യമാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജി-സ്യൂട്ട് ഉപയോഗിച്ച് ഈ പ്രവര്‍ത്തനം തുടങ്ങും. വിവേചനരഹിതമായി എല്ലാവര്‍ക്കും സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ക്ലാസ്സില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കും. ഇതിന് പാഠപുസ്തകം പോലെ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. അത് ഉറപ്പാക്കാനുള്ള ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്.  ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് ...

എസ്.എസ്.എൽ.സി പരീക്ഷാഫലം 14ന്

 2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം  http://keralapareekshabhavan.in https://sslcexam.kerala.gov.in ,  http://www.results.kite.kerala.gov.in http://results.kerala.nic.in    http://www.prd.kerala.gov.in   http://www.sietkerala.gov.in   എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി പരീക്ഷാഫലം ലഭിക്കും.  എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും   എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

യുപി യിൽ തലവേദനയായി 1621 അധ്യാപകരുടെ കൂട്ടമരണം; തെളിവടക്കം പരാതിപ്പെട്ട് സംഘടന

യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായ ജില്ലകളിലെ തോൽവിയെക്കാൾ യോഗി ആദിത്യനാഥ് സർക്കാരിനെ ഇപ്പോൾ വിഷമിപ്പിക്കുന്നത് ചില കണക്കുകളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്ത 1621 അധ്യാപകരും അനധ്യാപകരും കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുപിയിലെ പ്രമുഖ അധ്യാപക സംഘടന വെളിപ്പെടുത്തിയത് ചെറുക്കാനുള്ള കഠിന ശ്രമത്തിലാണ് സർക്കാർ. ഉത്തർ പ്രദേശീയ പ്രാഥമിക് ശിക്ഷക് സംഘ് വെറുതേ ആരോപണമുന്നയിക്കുകയല്ല ചെയ്തത്. മരിച്ച 1621 പേരുടെയും പേരും വിലാസവും മൊബൈൽ നമ്പറും മരണകാരണവും ചേർത്ത് വിശദമായ കണക്കാണ് സർക്കാരിനു നൽകിയത്. 1332 അധ്യാപകർ, 209 ശിക്ഷാ മിത്രങ്ങൾ (സഹ അധ്യാപകർ), 25 അനുദേശകർ (ഇൻസ്ട്രക്ടർമാർ), 5 ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാർ, 15 ക്ലർക്കുമാർ, 35 അനധ്യാപക ജീവനക്കാർ എന്നിവരുടെ വിശദ വിവരങ്ങളാണ് സംഘടനയുടെ പ്രസിഡന്റ് ദിനേശ് ചന്ദ്രശർമ സർക്കാരിനു നൽകിയത്. ഏപ്രിൽ ആദ്യവാരം മുതൽ മേയ് 16 വരെ മരിച്ചവരാണ് ഇവർ. ഒരു കോടി രൂപ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനു മാതൃകയാണ് യുപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പ്രശംസിച്ചിരു...

സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം

നിയമസഭ തെരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്‌കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ മതിലുകളിലും ക്ലാസ്സ്മുറികളിലും വരച്ചു ചേർത്തിരുന്ന ആമയുടേയും മുയലിന്റേയും ആനയുടേയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ തെരഞ്ഞെടുപ്പിന്റെ അറിയിപ്പുകൾ പതിപ്പിച്ച് നശിപ്പിക്കുകയും മനോഹരമായി പെയിന്റടിച്ചിരുന്ന സ്‌കൂൾ ഭിത്തികളിൽ പെയിന്റ് കൊണ്ട് ബൂത്ത് വിവരങ്ങൾ സ്ഥിരമായി എഴുതി വികൃതമാക്കുകയും ചെയ്തു എന്ന് ആരോപിച്ച് കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഗവ. എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗരി ബി.എസ് സമർപ്പിച്ച പരാതിയുടേയും പത്രവാർത്തയുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ്.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, റെനി ആന്റണി എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹകരണത്തോടെ രണ്ട് മാസത്തിനുള്ളിൽ ഇത്തരം സ്‌കൂളുകളിൽ പരിശോധന നടത്തി കേടുപാടുകളുടെ മൂല്യം നിർണ്ണയിക്കണം. പരിശോധന നടത...

വീട്ടിലിരുന്ന് സ്‌പെഷാലിറ്റി ഡോക്ടറെ കാണാം; ചെയ്യേണ്ടത് എന്ത്?

Image
സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ മുപ്പത്തി അഞ്ചിലേറെ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത് സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റു രോഗങ്ങള്‍ക്കു കൂടി ചികിത്സ തേടി ആശുപത്രികളിലോ ക്ലിനിക്കിലോ പോകാന്‍ മടിക്കുകയാണ് മിക്കവരും. ഈ അവസ്ഥയ്ക്കു ഉചിതമായ പരിഹാരമാണു സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി. പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ട് ചികിത്സ തേടാന്‍ കഴിയുന്ന സംവിധാനമാണിത്. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ മുപ്പത്തി അഞ്ചിലേറെ ഒ.പി. സേവനങ്ങളാണ് ഇ സഞ്ജീവനി വഴി നല്‍കുന്നത്. തുടര്‍ ചികിത്സയ്ക്കും കോവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാം. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരികരികക്കാം. ഇതിലൂടെ വേണ്ട റഫറന്‍സിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധി...

18 പിന്നിട്ടവർക്ക് വാക്സീൻ റജിസ്ട്രേഷൻ ഇന്നു മുതൽ; നിര്‍ദേശങ്ങള്‍ ഇങ്ങനെ

Image
18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനുള്ള റജിസ്ട്രേഷൻ ഇന്ന് വൈകിട്ട് നാലു മണി മുതൽ തുടങ്ങും. കോവിന്‍ സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. വാക്സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവർക്കുള്ള മാർഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും. രോഗികൾക്കായിരിക്കും മുൻഗണന എന്നാണ് സൂചന. കഴിഞ്ഞ ദിവസം 2,20,000 ഡോസ് കോവിഷീൽഡ് വാക്സീൻ കൂടി എത്തിയതോടെ 2,79,275 ഡോസ് വാക്സീൻ സ്റ്റോക്കുണ് കോ-വിൻ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ selfregistration.cowin.gov.in എന്ന വെബ്സൈറ്റ്, മൊബൈലിലോ കംപ്യൂട്ടറിലെ തുറന്നു നിങ്ങളുടെ ഫോൺ നമ്പർ നൽകുക. എസ്എംഎസ് ആയി വൺ ടൈം പാസ്‍വേഡ് (ഒടിപി) ലഭിക്കും. അടുത്ത വിൻഡോയിൽ ഈ ഒടിപി നൽകി 'verify' ചെയ്യുക. Photo ID Proof എന്ന കോളത്തിൽ ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, പാസ്‍പോർട്ട്, പെൻഷൻ പാസ്‍ബുക്ക്, വോട്ടർ ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്നു തിരഞ്ഞെടുക്കുക. തിരിച്ചറിയൽ രേഖയുടെ നമ്പർ, ഫോട്ടോ ഐഡി നമ്പർ എന്ന കോളത്തിൽ നൽകുക. തിരിച്ചറിയൽ രേഖയിലുള്ളതുപോലെ തന്നെ പേരു രേഖപ്പെടുത്തുക. ലിംഗം, ജനനവർഷം എന്നിവ നൽകി റജിസ്റ്റർ എന്ന ബട്ടൺ ക്ലിക് ചെയ്യാം. ഇതോടെ നിങ്ങളുടെ പ്ര...

സ്‌കൂള്‍ മാത്രമല്ല, ഇനി വീടും പരീക്ഷണശാല; പുതിയ പദ്ധതിയുമായി എസ്.എസ്.കെ

സമഗ്രശിക്ഷ കേരളയുടെ ലാബ് അറ്റ് ഹോം എന്ന പദ്ധതിയിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ പരീക്ഷണശാലകളൊരുക്കുന്നു. ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാബ് ഒരുക്കുന്നത്. സാമൂഹികശാസ്ത്രം, ഗണിതം, ശാസ്ത്രം എന്നിങ്ങനെയായി മൂന്നു ലാബുകളാണ് ഓരോ വീട്ടിലും ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഒരുകുട്ടിക്ക് 75 രൂപ വീതമാണ് കണക്കാക്കിയിരിക്കുന്നത്. അതില്‍ത്തന്നെ ശാസ്ത്രലാബിന് 40 രൂപ, ഗണിതലാബിന് 30 രൂപ, സാമൂഹികശാസ്ത്ര ലാബിന് അഞ്ചുരൂപ എന്ന രീതിയിലുമാണ് വീതം വെച്ചിരിക്കുന്നത്. ഇത് തീരെ അപര്യപ്തമാണെന്നതിനാല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് ഈ തുക ഒരുമിച്ച് കൈപ്പറ്റിയശേഷം അസംസ്‌കൃതവസ്തുക്കള്‍ വാങ്ങി ചെലവുകുറഞ്ഞ രീതിയില്‍ത്തന്നെ ലാബിലേക്കുള്ള ഉപകരണങ്ങള്‍ തയ്യാറാക്കും. കൂടുതല്‍പണം ആവശ്യമായിവന്നാല്‍ പി.ടി.എ.യുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും സഹായംതേടി പൂര്‍ത്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റി, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സിബിഎസ്ഇ അടുത്ത മാസം നടത്താനിരുന്ന പൊതുപരീക്ഷകൾ മാറ്റി. മെയ് മാസം നാലാം തിയതി ആരംഭിക്കാനിരുന്ന പൊതു പരീക്ഷകളാണ് മാറ്റിയത്. ഇതിൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് പലമേഖലകളിൽ നിന്നും ആവശ്യം ശ്കതമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, മുതിർന്ന കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവരും പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യവുമായി എത്തിയിരുന്നു. എന്നാൽ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ പതിനൊന്നാം ക്ലാസ്സിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം എങ്ങനെയായിരുക്കും എന്നതിൽ വ്യക്തതയില്ല. എന്നിരുന്നാലും ...

വോട്ടെടുപ്പ് കഴിഞ്ഞു; സ്കൂൾ ചുമരുകളിലെ ‘ആമയും മുയലും’ കാണാതായി’

Image
വോട്ടെടുപ്പ് കഴിഞ്ഞ് എല്ലാവരും പോയപ്പോൾ പ്രൈമറി സ്‌കൂളുകളുടെ ഭിത്തികളിൽ നിന്നകന്നത് ബാലസൗഹൃദം. ചിത്രം വരച്ച് ആകർഷകമാക്കിയിരുന്ന ഭിത്തികളെ പലയിടത്തും തിരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്ററുകൾ മറച്ചു. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കുടുതൽ ഇക്കുറി ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് വിവരം. ആമയുടെയും മുയലിന്റെയും ആനയുടെയും അടക്കമുള്ള ചിത്രങ്ങളുടെ മുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ നീക്കം ചെയ്ത്, വീണ്ടും ചിത്രം വരച്ചുചേർക്കേണ്ട ബാധ്യത സ്‌കൂൾ പി.ടി.എ.ക്കും അധ്യാപകർക്കുമായി. എന്നാൽ, സ്‌കൂളുകളിലെ ചിത്രങ്ങൾ നശിപ്പിക്കാതെ വോട്ടെടുപ്പ് നടത്തിയ ധാരാളം ഉദ്യോഗസ്ഥരുമുണ്ട്. ഭൂപടങ്ങൾ വരച്ചതിന് മുകളിലും പശവച്ച് പോസ്റ്ററുകൾ ഒട്ടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു ബൂത്തിലേക്ക് നാല് പ...