PLUS ONE First Allotment list 2020 അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ


പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന് രാവിലെ 9 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിച്ചു . ആദ്യ ലിസ്റ്റ് പ്രകാരം വിദ്യാർഥികൾക്കുള്ള പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.

അലോട്ട്‌മെന്റ് വിവരങ്ങൾ 

ഹയർസെക്കണ്ടറി 
www.hscap.kerala.gov.in ലെ Candidate Login-SWS ലെ First Allot Results,   

വൊക്കേഷനൽ ഹയർ സെക്കന്ററി
 vhscap.kerala.gov.in  എന്നീ  ലിങ്കിലൂടെ ലഭിക്കും. 


അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാം. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്‌കൂളിൽ ഫിസടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽകാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽകാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. 

അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. 

വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യ ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിൽ ലഭിക്കും. അഡ്മിഷൻ സെപ്റ്റംബർ 14 മുതൽ 19 വരെ ആയിരിക്കും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 

അഡ്മിഷന്  ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ 

  1.  Allotment Slip ( Candidate Login ൽ നിന്നും കിട്ടുന്ന 2 പേജുള്ള അലോട്ട്മെൻ്റ് ലെറ്റർ, പ്രിൻ്റ്ഔട്ട് അലോട്ട്മെൻ്റ് ലഭിച്ച സ്ക്കൂളിൽ നിന്ന് ലഭിക്കും) അലോട്ട്മെൻറ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. 
  2. പത്താംതരത്തിൽ നിന്നും ലഭിച്ച യോഗ്യതാ സർട്ടിഫിക്കറ്റ് (SSLC CERTIFICATE), വിടുതൽ സർട്ടിഫിക്കറ്റ് (TC), സ്വഭാവ സർട്ടിഫിക്കറ്റ് (CONTACT CERTIFICATE) , 
  3. ബോണസ് പോയിൻറ്, ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ്. 
  4. അനുബന്ധമായി ഉള്ളടക്കം ചെയ്തിട്ടുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടത്. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾക്ക് പുറമേ കോവിഡ് 19 നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ നീന്തൽ അറിവ് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ സർട്ടിഫിക്കറ്റും പരിഗണിക്കുന്നതാണ്. 
  5. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള 10% സംവരണ സീറ്റുകളിലേയ്ക്ക് അപേക്ഷിച്ച് EWS റിസർവേഷനിൽ അലോട്ട്മെൻറ് ലഭിച്ചിട്ടുള്ളവർ പ്രവേശന സമയത്ത് വില്ലേജ് ഓഫീസിൽ നിന്നും EWS റിസർവേഷന് ആവശ്യമുള്ള Annexure 1 മാതൃകയിലുള്ള സർട്ടിഫിക്കറ്റ്അല്ലെങ്കിൽ Annexure 2 മാതൃകയിലുള്ള Income & Assets സർട്ടിഫിക്കറ്റ്ഹാജരാക്കണം. 
  6. AAY/PHH വിഭാഗങ്ങളിൽപ്പെടുന്ന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് Annexure 1 മാതൃകയിലുള്ള വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റും റേഷൻ കാർഡും ഹാജരാക്കേണ്ടത് അല്ലാത്തവർ Annexure 2 മാതൃകയിലുള്ള Income & Assets സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.
എല്ലാം online ആയതിനാൽ നിർദേശിക്ക പ്പെട്ടദിവസം /സമയങ്ങളിൽ മാത്രമാണ് അഡ്മിഷൻ നടക്കുക.. സമയപരിധി കഴിഞ്ഞാൽ പുറത്ത് ആകും.

പ്രവേശനസമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളെ സംബന്ധിച്ച് അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

1. യോഗ്യതാ സർട്ടിഫിക്കറ്റ് വിടുതൽ സർട്ടിഫിക്കറ്റ്,സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ്പോ യിൻറ്, ടൈബേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ ഹാജരാക്കണം.

2. പ്രായ പരിധി ഇളവ് വേണ്ടുന്നവർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്നതരത്തിലുള്ള ഉത്തരവുകളുടെ അസ്സൽ ഹാജരാക്കണം. (അപേക്ഷകർക്ക് 2020 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം. എന്നാൽ ഇരുപത്വ യസ് കവിയാൻ പാടില്ല.കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായ പരിധിയില്ല.

3. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുണ്ടെന്നു തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

4 സാമൂദായിക സംവരണം പരിശോധിക്കുന്നതിന്. SSLC ബുക്കിലെ സമുദായ വിവരങ്ങൾ മതിയാകും. എന്നാൽ SSLC ബുക്കിൽ നിന്നും വിഭിന്നമായ സാമുദായിക വിവരമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. SC/ST/OEC വിദ്യാർത്ഥികൾ റവന്യൂ അധികൃതർ നൽകിയ വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. 

അനുബന്ധം 3 ൽ ഉൾപ്പെട്ട ഒ.ബി.എച്ച് ലെ വിഭാഗക്കാർ റവന്യൂ അധികൃതരിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ മാത്രമേ ഫീസാനുകൂല്യം ലഭിക്കുകയുള്ളൂ.

5, തമിഴ്/കന്നട ഭാഷാ ന്യൂനപക്ഷമാണെങ്കിൽ ആ വിവരം യോഗ്യതാ സർട്ടിഫിക്കറ്റിൽ  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ മാതൃഭാഷയുടെ (ഒന്നാംഭാഷ) കോളത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. അല്ലാത്ത പക്ഷം രജിസ്ട്രർ ചെയ്തു തദ്ദേശ ഭാഷാന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി/ചെയർമാൻ പ്രസ്തുത സംഘടനയുടെ അംഗത്വരജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ലെറ്റർഹെഡിൽ നൽകുന്ന  സർട്ടിഫിക്കറ്റ് ഹാജരാക്കണം.

6. താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും താലൂക്കിൻറയും പേരിൽ ബോണസ് പോയിൻറുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷംറേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം,

7 . എൻ.സി.സി ക്ക് 75  ശതമാനം ഹാജരുണ്ടെന്ന എൻ.സി.സി ഡയറക്ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുരസ്കാർ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രംസ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയിൻറിന് അർഹതയുണ്ടാകും.

8.  ആർമി നേവി/എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിലെ സർവീസിലുള്ള ജവാന്റെ ആശ്രിതർ എന്നുള്ളതിന് പ്രസ്തുത ജവാൻ സർവീസ് സർട്ടിഫിക്കറ്റ്ഹാ ജരാക്കണം. ആർമി നേവി എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നും വിരമിച്ച എക്സ് സർവീസ് ജവാന്റെ ആശ്രിതർ എന്നുള്ളതിന് സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം

9 . നീന്തൽ അറിവിനുള്ള 2 ബോണസ് പോയിന്റ് ലഭിക്കുന്നതിന് അപേക്ഷകൻ താമസിക്കുന്ന കോർപറേഷൻ/മുനിസിപ്പാലിറ്റി ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ചിട്ടുള്ള പോർട്ട്സ് കൗൺസിലുകൾ നീന്തൽ പരിശീലനം നൽകി പ്രസ്തുത സ്പോർട്ട്സ്കൗ ൺസിലുകൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.  അല്ലെങ്കിൽ കോർപറേഷൻ/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തലത്തിൽ പോർട്ട്സ്കൗൺസിലുകൾ രൂപികരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നീന്തൽ സർട്ടിഫിക്കറ്റ്ന ൽകുന്നതിനുള്ള അധികാരം ബന്ധപ്പെട്ട ജില്ലാ സ്പോർട്ട്സ് കൗൺസിലിന്ന ൽകിയിട്ടുള്ളതിനാൽ ടി സർട്ടിഫിക്കറ്റ് ഹാജരാക്കണം.  അല്ലെങ്കിൽ  കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള ഏജൻസികൾ നടത്തിയ മത്സരങ്ങളിൽ ലഭിച്ച മികവ് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം

10. സുഡന്റ് പോലീസ് കേഡറ്റുകൾ GO(Ms) No.214/2012/Homme dated 04/08/2012 വിവക്ഷിച്ച മാതിരി SPC Project Kerala malam moşladlang ഹാജരാക്കണം.

11. ടൈ ബ്രേക്കിന് പോയിന്റ് നൽകുന്ന ഇനങ്ങളിൽ NTSE ഒഴികെയുള്ളവ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവയായിരിക്കണം. NTSE ക്ക് പോയിൻറ്ല ഭിക്കാൻ എട്ടാം ക്ലാസ്സിൽ അല്ലെങ്കിൽ പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന സമയത്ത് SCERT യോ NCERT യോ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

12. എക്സാ കരിക്കുലർ ആക്ടിവിറ്റീസിനും കോ-കരിക്കുലർ ആക്ടിവിറ്റീസിനും ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment