Total Pageviews

എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം


 സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

സ്‌കോളര്‍ഷിപ്പ് 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. 


  • 1). അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം.
  • 2). അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ്സു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം.
  • 3). മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
  • 4). ആക സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
  • 5). 15% സ്കോളർഷിപ്പുകൾ എസ്.സി. വിഭാഗത്തിനും 75% സ്കോളർഷിപ്പുകൾ എസ്.ടി. വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ ഒ.ബി.സി. വിഭാഗത്തിനും ഓരോ വിഭാഗത്തിലും 5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വച്ചിരിക്കുന്നു.
  • 6). അപേക്ഷകർ 18-25 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. 
വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. http://www.minoritywelfare.kerala.gov.in/ ‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 23020 90, 2300524.


Share it:

Scholarship

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: