9,10,11,12 ക്ലാസ് പെൺകുട്ടികൾക്ക് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം
ബീഗം ഹസ്രത്ത് മഹൽ ദേശീയ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നത് ന്യൂനപക്ഷ കാര്യ മന്ത്രാലയം മൗലാന ആസാദ് ഫണ്ടേഷനാണ്. ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
വിദ്യാർത്ഥിയുടെ വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കൂടരുത്. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50% മാർക്ക് യോഗ്യതാ പരീക്ഷ പാസായിരിക്കണം. ഒൻപതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിവർഷം 5000 രൂപ വീതവും 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് പ്രതിവർഷം 6000 രൂപ വീതവും ലഭിക്കും.
നിബന്ധനകൾ:
- മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രം
- മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
- വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
- ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല
- സ്കോളർഷിപ്പ് പുതുക്കൽ ഇല്ല. ഓരോ വർഷവും പുതിയ അപേക്ഷകൾ സമർപ്പിക്കണം
ആവശ്യമായ രേഖകള്‍:
- ഫോട്ടോ
- ആധാര്‍ കാര്‍ഡ്
- മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
- ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)
- വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)
- മാതാപിതാക്കളുടെ / രക്ഷിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ് ഗ്രാമപ്രധാൻ / സർപഞ്ച്, മുനിസിപ്പൽ ബോർഡ്, കൗൺസിലർ, എംഎൽഎ, എംപി അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഏതെങ്കിലും ഗസറ്റഡ് ഓഫീസർ അല്ലെങ്കിൽ യോഗ്യതയുള്ള അതോറിറ്റിയിൽ നിന്നുള്ളതായിരിക്കണം
- വരുമാന സർട്ടിഫിക്കറ്റ് ഹിന്ദി / ഇംഗ്ലീഷ് ഭാഷയിലായിരിക്കണം. വരുമാന സർട്ടിഫിക്കറ്റ് പ്രാദേശിക ഭാഷയിലാണെങ്കിൽ, നോട്ടറൈസ് ചെയ്‌ത ഹിന്ദി / ഇംഗ്ലീഷ് പതിപ്പ് ഒപ്പം ഉണ്ടായിരിക്കണം
- അപേക്ഷകരുടെ ഐഡൻറിറ്റി ഉറപ്പ് വരുത്തുന്നതിന് വേണ്ടി സ്കൂൾ വെരിഫിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്ത് ഫോട്ടോ സഹിതം സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ശേഷം ഫോം സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്
ആവശ്യമായ എല്ലാ രേഖകളും (ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം) ഓൺലൈൻ ആപ്ലിക്കേഷനോടൊപ്പം അപ്‌ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷക്ക് രണ്ട് ഘട്ടങ്ങൾ ഉണ്ട്
ഘട്ടം -1: ഓൺലൈൻ രജിസ്ട്രേഷൻ. ശേഷം പ്രിൻസിപ്പൽ വെരിഫിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക. അപേക്ഷിക്കാൻ ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി വീണ്ടും ലോഗിൻ ചെയ്യുക
ഘട്ടം -2: സ്കൂൾ / കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ ശേഷം പ്രിൻസിപ്പൽ സ്ഥിരീകരണ ഫോമും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
അപേക്ഷയുടെ പ്രിന്റൗട്ട് അല്ലെങ്കിൽ ഏതെങ്കിലും രേഖകൾ തപാൽ മാർഗം അയക്കേണ്ടതില്ല
MORE INFO : 011-23583788/89