സിവിൽ സർവീസ് പരിശീലനവുമായി സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമികേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി കോളേജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു.  ഒന്നാം വർഷത്തിൽ 13,900 രൂപയും (ഫീസ് – 10,000 രൂപ, ജി.എസ്.ടി – 1,800 രൂപ, കോഷൻ ഡെപ്പോസിറ്റ് – 2,000 രൂപ, സെസ്സ് – 100 രൂപ)
രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയും (ഫീസ് – 15,000 രൂപ, ജി.എസ്.ടി – 2,700 രൂപ, സെസ്സ് – 150 രൂപ) ആണ് ഫീസ്

ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സർവീസ് ഫൗണ്ടേഷൻ കോഴ്‌സും നടത്തുക.   ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും (ഫീസ്  3,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും) ഫൗണ്ടേഷൻ കോഴ്‌സിന് 5,950 രൂപയുമാണ് (ഫീസ്  5,000 രൂപയും ജി.എസ്.ടി  18 ശതമാനവും ഒരു ശതമാനം സെസ്സും)  ഫീസ്.


 • നവംബർ ഒന്നു മുതൽ ക്ലാസുകൾ തുടങ്ങും.  
 • പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസുകൾ
 • കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ
 • കോളേജ് വിദ്യാർഥികൾക്ക് ത്രിവത്സര  മൂന്ന് വർഷത്തെ  പരിശീലനമാണ്  ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്ക് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടാം 
 1. തിരുവനന്തപുരം – 0471 2313065, 2311654, 8281098864, 8281098863, 
 2. കല്ല്യാശ്ശേരി – 8281098875,
 3. കാഞ്ഞങ്ങാട് – 8281098876,
 4. കോഴിക്കോട് – 0495 2386400, 8281098870,
 5. പാലക്കാട് – 0491 2576100, 8281098869,
 6. പൊന്നാനി – 0494 2665489, 8281098868,
 7. ആളൂർ – 8281098874,
 8. മൂവാറ്റുപുഴ – 8281098873,
 9. ചെങ്ങന്നൂർ – 8281098871,
 10. കോന്നി – 8281098872,
 11. കൊല്ലം – 9446772334.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment