TELE HELP DESK FOR COVID VACCINATION REGISTRATION







TELE HELP DESK FOR COVID VACCINATION REGISTRATION
കോവിഡ് വാക്സിൻ രജിസ്ട്രേഷന് ടെലി ഹെൽപ് ഡെസ്കും ആയി കാട്ടൂർ സ്കൂൾ

കോവിഡിന് അതിജീവിക്കാൻ പൊതുജനത്തിന് കൂട്ടായി കാട്ടൂർ പോംപെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ. കൊവിഡ് വാക്സിൻ രജിസ്റ്റർചെയ്യാൻ ഹെൽപ്പ് ഡെസ്ക് ഒരുക്കുകയാണ് സ്കൂളിലെ  വിഎച്ച്എസ്ഇ വിദ്യാർത്ഥികൾ പൊതു ജനസേവനത്തിന് ഇറങ്ങിയിരിക്കുന്നത്. രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത വയോധികർക്കും രോഗികൾക്കും സാധാരണക്കാർക്കും  ആണ് പ്രധാന പരിഗണന. ഇതിനോടകം തന്നെ നിരവധി പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്.

ഓൺലൈൻ ക്ലാസുകൾക്കായി   വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് ഉള്ള സ്മാർട്ട് ഫോണുകൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരമൊരു ഹെല്പ് ഡെസ്ക് സംവിധാനം ഒരുക്കിയത് .  മൊബൈൽ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ വളണ്ടിയർമാർ രജിസ്ട്രേഷൻ നടത്തുകയാണ് പതിവ് എന്ന് പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് പറഞ്ഞു. 



PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment