തട്ടിപ്പ് ഡിപ്ലോമകൾ കേരളത്തിൽ. ജാഗ്രത പാലിക്കാം

Oil and Gas, MEP, HVAC, Piping, Welding, Rig Technology, Logistics, NDT & QC diploma  എന്നീ പേരുകളിൽ കേരളത്തിലെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്ന institute-കൾ തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെ വ്യാപകമായിക്കൊണ്ടിരിക്കയാണ്.  

B-Tech (Graduation) കഴിഞ്ഞവർക്ക് Diploma / PG Diploma കൊടുക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിലാണ് ഇവയിലധികവും പ്രവർത്തിക്കുന്നത്.

വിദേശ ജോലി ആഗ്രഹിക്കുന്നവരാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന ഇരകൾ. അന്യ സംസ്ഥാന University / NGO കളുടെ അംഗീകാരമില്ലാത്ത course കൾ നടത്തുന്നവരാണ് ഇവരിൽ പലരും.

Engineering Graduates ന്റെ ബാഹുല്യവും തൊഴിൽ മേഖലകളിലെ മാന്ദ്യവും മുതലെടുക്കുകയാണ് ഈ തട്ടിപ്പ് സ്ഥാപനങ്ങൾ. 

 പഠനം കഴിഞ്ഞാൽ ഉടൻ എല്ലാവർക്കും  ജോലി എന്ന വാഗ്ദാനത്തോടെയാണ് ഇവർ വിദ്യാർത്ഥികളെ വല വീശി പിടിക്കുന്നത്.


Mechanical Engineers നായി ഇക്കൂട്ടർ നടത്തുന്ന Diploma കോഴ്സുകൾ: 

Diploma in HVAC , Diploma in MEP, Diploma in Oil and Gas , Diploma in Power Plant Technology, Diploma in Piping Engineering, Diploma Pipeline Engineering, Diploma in Welding Engineering, Diploma in NDT, QA/QC Diploma,  Rig Technology, Diploma in Piping Design എന്നിങ്ങനെയാണ്. ഇതിന്റെ കൂടെ Six Sigma കോഴ്സ് നടത്തുന്നവരുമുണ്ട്.  Oil and Gas MBA നടത്തുന്ന institute കളെയും കാണാം.

Electrical Engineering, Electronics and Instrumentation Engineering വിഭാഗക്കാർക്കു വേണ്ടിയും Diploma Course നടത്തുന്നുണ്ട്.  Diploma in SCADA (Supervisory Control and Data Acquisition), Diploma in PLC (Programmable Logic Controller), Diploma in Industrial Automation മുതലായ course കളും നടത്തപ്പെടുന്നു. 

 Engineering കഴിഞ്ഞവർക്ക് On Job Training ലഭിച്ചാൽ ചെയ്യാവുന്ന ജോലികൾ ആണിവ എന്ന സത്യം ആരും മനസിലാക്കുന്നില്ല.  ഇതൊക്കെ വലിയ തുക മുടക്കി പഠിക്കേണ്ട  കാര്യമൊന്നുമില്ല.

Civil Engineers ന് വേണ്ടി QA/QC Diploma, NDT Diploma എന്നീ കോഴ്സുകൾ നടത്തപ്പെടുന്നു. Civil Project കളിൽ എങ്ങും തന്നെ NDT (Non Destructive Testing) ചെയ്യപ്പെടുന്നില്ല എന്നിരിക്കെ അത് പഠിച്ചിട്ട് എന്ത് പ്രയോജനം?  Engineering യോഗ്യത ഇല്ലാത്തവർക്കുവേണ്ടി Diploma in Logistics ഉം നടത്തുന്നവരുണ്ട്. 3 മാസം, 6 മാസം, 1 വർഷം എന്നിങ്ങനെയാണ് course കാലാവധി. 

ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രമായിരിക്കും പഠിപ്പിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ഫീസും ഈടാക്കുന്നുണ്ട്. യാതൊരു സാമൂഹിക പ്രതിബദ്ധധയുമില്ലാത്ത മീഡിയകൾ ഇവരുടെ പരസ്യങ്ങൾ പതിവായി അച്ചടിച്ച് വിടുന്നതാണ് ഏറെ ദുഃഖകരം.

വിദ്യാർത്ഥികളെ സ്വാധീനിക്കുന്നതിനു വേണ്ടി പല മാർഗങ്ങളും ഇവർ സ്വീകരിക്കുന്നുണ്ട്. 

പഠിക്കുന്ന സമയത്തു part time ജോലിയും (സൂപ്പർ മാർക്കറ്റിലെ packing ലെ ജോലി, കാറ് കഴുകൽ, Fast Food ഡെലിവറി മുതലായവ... പറയുന്നത് വിദേശത്ത് പഠിക്കാൻ പോകുന്നവരിൽ പലരും ചെയ്യുന്ന പാർട് ടൈം വർക്കുകൾ ഇതൊക്കെയാണെന്ന്); 

കൂടാതെ പഠിച്ചു കഴിഞ്ഞാൽ ഉടൻ ജോലിയും വാഗ്ദാനം ചെയ്യുന്നവരുണ്ട്. 100% ജോലി സാധ്യത എന്ന് പറയുന്നതേ തട്ടിപ്പാണ്. ഇക്കൂട്ടത്തിൽ വിദേശത്ത്  On Job Training ഉം ജോലിയും വരെ വാഗ്ദാനം ചെയ്യുന്നവരുണ്ട്. എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം. 

കേരളത്തിലും, അന്യ സംസ്ഥാനങ്ങളിലും, എന്തിനു വിദേശ രാജ്യങ്ങളിൽ വരെ branch കൾ ഉള്ളതായി കാണിച്ചു അവരുടെ സ്ഥാപനം ഒരു വലിയ സംഭവമാണ് എന്ന പ്രതീതി ജനിപ്പിക്കും.  വലിയ വലിയ കമ്പനികളുടെ logo  ഇവരുടെ Brochure കളിലും website കളിലും കൊടുത്തിരിക്കുന്നത്  കാണാം.  അത്തരം കമ്പനികളിൽ ജോലി ലഭിക്കും എന്നൊക്കെയാണ് വാഗ്ദാനം.  പക്ഷെ ഒന്നും സംഭവിക്കാറില്ലെന്ന് മാത്രം.

Central Government അംഗീകാരമുള്ള Diploma Certificate ലഭിക്കും 

Embassy Attestation ചെയ്യാം എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങൾ. 

Certificate കൾക്ക് ഒരു Issuing Authority ഉണ്ടെങ്കിൽ Embassy attestation ലഭിക്കും.

കേന്ദ്ര ഗവൺമെൻറ് അംഗീകാരമുള്ള certificate എന്ന് ഇവരൊക്കെ പറയുന്നത് NGO കൾ കൊടുക്കുന്ന certificate കളെ ആണ്.

വിദേശ ജോലി, പ്രത്യേകിച്ചും OIL AND GAS മേഖലയിൽ ആണ് നിങ്ങൾ ജോലി ആഗ്രഹിക്കുന്നതെങ്കിൽ International Recognition (ISO / American / British) ഇല്ലാത്ത course കളും certificate കളും കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്നതാണ് സത്യം.

നമ്മൾ പറഞ്ഞു വരുന്നത്..

Mechanical / Civil / Electrical / Electronics / Instrumentation മേഖലകളിലെ Site Engineer /Supervisor /Technician ജോലി ലഭിക്കുന്നതിന് പ്രത്യേക കോഴ്സുകൾ ചെയ്യേണ്ട യാതൊരു കാര്യവുമില്ല.  Project ലെ Drawing കൾ നോക്കാനുള്ള അറിവുണ്ടായാൽ മതി. ജോലി സ്ഥലത്തുനിന്നു തന്നെ പഠിച്ചെടുക്കാവുന്ന കാര്യമാണിത്.

Quality Assurance / Quality Controller (QA/QC) ജോലി ലഭിക്കുന്നതിനാണ് കൂടുതൽ അറിവ് ആവശ്യം.   

American  Standard  / British standard  പ്രകാരമുള്ള  Work Experience ആണ് പ്രധാനം. കൂടാതെ American / British കോഴ്സുകളും ഇതിനായി ചെയ്യണം.  ഈ കോഴ്സുകൾക്ക് ഏകദേശം ഒരു ലക്ഷം രൂപയിലധികം ചിലവ് വരും.  ഫീസ് Dollar  / Pound ആയി അടക്കേണ്ടി വന്നേക്കും.

Mechanical വിഭാഗത്തിൽ QA/QC ജോലി ലഭിക്കാൻ ചില specialization കോഴ്സുകൾ ചെയ്യേണ്ടതായി വരും. 

Welding Inspection, Non Destructive Testing (NDT), Coating Inspection എന്നിവയാണ് അതിൽ പ്രധാനമായവ.

 American / British സ്റ്റാൻഡേർഡ് Certificate എടുത്താൽ മാത്രമേ കാര്യമുള്ളൂ എന്നതാണ് വാസ്തവം. 

അതെന്താണെന്നു വച്ചാൽ  Oil and Gas Industries, Ship Building, Power Plant പോലുള്ള വൻകിട വ്യവസായങ്ങൾ International Standards (ASME/API/ABS/AWS/BSI/ANSI ...) അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.

Electrical Engineers ന് Certified Electrical Inspector (IAEI) കോഴ്സ് ചെയ്യാവുന്നതാണ്.

ഇതിലൊന്നും പെടാത്ത ആർക്കും വേണ്ടാത്ത കുറെ Diploma Certificate ഉം കൊണ്ട് ജോലി അന്വേഷിച് നടന്നിട്ടു യാതൊരു കാര്യവുമില്ല. 

Institute കളോ അവരുടെ marketing agent മാരോ (അത് നിങ്ങളുടെ classmates / Friends പോലുമാകാം) പറയുന്നത് കേട്ട് course ന് ചേരാതെ work experience ഉള്ള ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം കോഴ്സുകൾക്ക് ചേരുക. Job Shadowing/job mentoring ന് പ്രാപ്തരായവരെ കണ്ടെത്തി സഹായം തേടണം.

കൂടാതെ കോഴ്സുകളെ കുറിച്ച്  പല institute കളിൽ പോയി അന്വേഷിക്കുന്നതും നന്നായിരിക്കും.

ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങൾ മൂന്നോ നാലോ വർഷം കൂടുമ്പോൾ അവരുടെ പേരുകൾ മാറ്റുന്നതും കണ്ടിട്ടുണ്ട്.  


പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ !!! .  

മുൻ വർഷങ്ങളിൽ ഈ സ്ഥാപനങ്ങളുടെ തട്ടിപ്പിനിരയായ പലരും ഇവർക്കെതിരെ പ്രതികരിക്കുമ്പോഴാണ് പേര് മാറ്റുന്നത്. AWS / ASNT /ASME/TUV/API മുതലായ സ്ഥാപനങ്ങളുടെ മെമ്പർഷിപ് എടുത്ത് അവരുടെ logo കാണിച്ചു canvass ചെയ്യുന്ന സ്ഥാപനങ്ങളെയും കാണാം.  Fee കൊടുത്താൽ ആർക്കും ലഭിക്കുന്നതാണ് ഈ സ്ഥാപനങ്ങളുടെ മെമ്പർഷിപ്പുകൾ.  International Certificate ആണ് അവർ കൊടുക്കുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഈ പരിപാടി.

പ്രിയപ്പെട്ടവരെ... നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ തട്ടിപ്പിൽ പെടാതിരിക്കട്ടെ. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

  • Course ന് ചേരുന്നതിനു മുൻപ് സ്ഥാപനത്തെ കുറിച്ചും Certifications നെ കുറിച്ചും നന്നായി അന്വേഷിക്കുക.
  • ജോലി സാധ്യതയെക്കുറിച്ചും അതിനു വേണ്ട യോഗ്യതയും Certificate കളും ഏതൊക്കെയാണെന്നും അന്വേഷിച്ചറിയുക.  Institute കൾ പറയുന്നത് കണ്ണുമടച്ചു വിശ്വസിക്കാതെ സ്വന്തം നിലക്ക് അന്വേഷിക്കുക.  നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും അതേ മേഖലയിൽ ജോലി ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരോടു അന്വേഷിക്കുന്നത് ഏറ്റവും നന്നായിരിക്കും. പത്രങ്ങളിലെ തൊഴിലവസരങ്ങളും യോഗ്യതും പരിശോധിച്ചാലും ഇതേക്കുറിച്ചുള്ള ധാരണ ലഭിക്കും. 
  • സ്ഥാപനങ്ങളുടെ Practical Facility നേരിൽ കണ്ട് ഉറപ്പു വരുത്തുക. വെൽഡിങ് ചെയ്ത് വച്ചിരിക്കുന്ന കുറച്ചു  ഇരുമ്പ് പൈപ്പുകളാണ് പല സ്ഥാപങ്ങളിലെയും PIPING / WELDING കോഴ്‌സിന്റെ PRACTICAL FACILITY. അധികം പണച്ചിലവില്ലാതെ വിദ്യാർത്ഥികളെ പറ്റിക്കാനുള്ള വഴി ആണിത്. FIT-UP INSPECTION ഉം WELDING INSPECTION ഉം ചെയ്ത് പഠിക്കാനുള്ള അവസരം ഉണ്ടാകണം. കൂടാതെ NDT പ്രാക്ടിക്കലിന് വേണ്ട ടെസ്റ്റിംഗ് ഉപകരണങ്ങൾ അത്യന്താപേക്ഷിതമാണ്.
  • Faculty യുടെ Qualification & Experience ഉറപ്പു വരുത്തുക.  International Experience ഇല്ലാത്തവരാണെങ്കിൽ ആ  സ്ഥാപനം ഒഴിവാക്കുന്നതാണ് ഉചിതം.
  • International Certificates ന് മാത്രം പ്രാധാന്യം കൊടുക്കുക.  STED Council / NACELL / NSDC/ NACTET/ KASE / TUV  പോലുള്ള CERTIFICATE - കൾ പരമാവധി ഒഴിവാക്കുക.  International Certification ചെയ്യുന്ന സ്ഥാപനങ്ങളുടെ affilliation ഉറപ്പു വരുത്തുക.  Membership ഉള്ള സ്ഥാപനമായതു കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല.
  • NDT Course ചെയ്യുന്നവർ ASNT Level III നടത്തുന്ന അംഗീകാരമുള്ള സ്ഥാപനങ്ങളിൽ മാത്രം പഠിക്കാൻ ശ്രദ്ധിക്കുക

തട്ടിപ്പിൻ്റെ വ്യത്യസ്ത മുഖങ്ങളെ തിരിച്ചറിയാനായില്ലെങ്കിൽ, നമ്മുടെ കരിയർ യാത്രകൾ തന്നെ അവതാളത്തിലാകും. എന്തിന്നും ഏതിനും പരിചയ സമ്പന്നരും വിശ്വസ്തരുമായ ആൾക്കാരുടെ സഹായം തേടുക എന്നത് മാത്രമാണ് തട്ടിപ്പിൽ നിന്ന് രക്ഷനേടാനുള്ള വഴി.

മുജീബുല്ല KM _സിജി ഇൻ്റർനാഷനൽ കരിയർ ടീം

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment