പ്ലസ് ടു വിജയിച്ചവർക്ക് ആർമി, എയർഫോഴ്‌സ്, നേവി, നേവൽ അക്കാദമി പ്രവേശനത്തിന് NDA പരീക്ഷ: അപേക്ഷ ക്ഷണിച്ചു
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി (UPSC NDA/ NA II Exam 2 2021) വിജ്ഞാപനം പുറത്തിറങ്ങി . യു.പി.എസി.സിയുടെ ഔദ്യോഗിക കലണ്ടർ പ്രകാരം ജൂൺ 29 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. 

എൻഡിഎ അല്ലെങ്കിൽ എൻഎ


നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ ഹയർ സെക്കൻഡറി വിജയിച്ചവർക്കുള്ളതാണ്. എൻഡിഎഡിയിലുള്ള കരസേന, വ്യോമസേന, നാവികസേനാ വിഭാഗങ്ങളിലും നേവൽ അക്കാദമിയിലെ ഇന്ത്യൻ നേവൽ അക്കാദമി കോഴ്സിനുമാണ് (ഐനാക്) പ്രവേശനം.

പ്ലസ് ടു സയൻസ് വിജയിച്ചവർക്ക് എല്ലാ മേഖലയിലേക്കും അപേക്ഷ സമർപ്പിക്കാം. ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് പ്ലസ് ടു വിജയിച്ചവർക്ക് ആർമിയിലേക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാനാവുക. 

2021 സെപ്റ്റംബർ 5 നാണു NDA പരീക്ഷ നടക്കുക. അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരൻമാരായിരിക്കണം. ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാർക്ക് ഫീസില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയവിൽ മാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

ഇന്ത്യയിലെ കരസേന, നാവികസേന, വായുസേന എന്നീ മൂന്ന് സായുധ സേനകളിലെയും അംഗങ്ങൾക്ക് ട്രെയിനിങ് നൽകുന്ന സൈനിക അക്കാദമിയാണ് നാഷണൽ ഡിഫൻസ് അക്കാദമി അഥവാ NDA. മഹാരാഷ്ട്രയിലെ പൂനയിലെ ഖഡക്‌വാസ്‌ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മൂന്ന് സേനകൾക്കും പരിശീലനം ഒരുമിച്ചു നൽകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ അക്കാദമിയും ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതുമാണ് ഈ അക്കാദമി.

മൂന്നു വർഷത്തെ ഡിഗ്രി തലത്തിലുള്ള പഠന സൗകര്യമാണ് നാഷണൽ ഡിഫൻസ് അക്കാഡമി നൽകുന്നത്. അവസാന വർഷത്തെ പഠനം കഴിയുന്നതോടെ ഒരു വർഷത്തെ പരിശീലനവും നൽകും. കരസേനയിലാണ് അവസരം കിട്ടുന്നതതെങ്കിൽ ആദ്യം സെക്കണ്ട് ലഫ്റ്റനൻ്റ് എന്ന തസ്തികയിലും, വ്യോമ സേനയിലാണെങ്കിൽ പൈലറ്റ്‌ ഓഫീസർ പദവിയിലും നാവിക സേനയിൽ മിഡഷിപ്മെൻ തുടർന്ന് സബ് ലെഫ്റ്റനൻ്റ് തസ്തികയിലുമാണ് പ്രവര്‍ത്തിക്കേണ്ടത്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment