വനിതകൾ ഗൃഹനാഥരെങ്കിൽ കുട്ടികൾക്ക് കിട്ടും പഠനസഹായം

നിങ്ങളുടെ ഗൃഹത്തിന്റെ ഭരണച്ചുമതല വനിതയ്ക്കാണോ  ?എങ്കിൽ ഇത്തരം വീടുകളിലെ കുട്ടികൾക്ക് സർക്കാർ പഠന സഹായം നൽകും.

വനിതാ ശിശുവകുപ്പു നൽകുന്ന വിദ്യാഭ്യാസ ധനസഹായത്തിന് ബിപിഎൽ വിഭാഗത്തിലെ വിവാഹമോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, അസുഖം മൂലം ജോലി ചെയ്തു കുടുംബം സംരക്ഷിക്കാൻ കഴിയാത്തവരുടെ ഭാര്യമാർ, നിയമപരമായി വിവാഹിതരല്ലാത്ത അമ്മമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ഒരു കുടുംബത്തിൽ പരമാവധി രണ്ടു കുട്ടികൾക്കാണു ധനസഹായം.

ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് 3000 രൂപ, 6 - 10 ക്ലാസുകാർക്ക് 5000 രൂപ, പ്ലസ് വൺ, പ്ലസ് ടു, ഐ ടി ഐ വിദ്യാർത്ഥികൾക്ക് 7500 രൂപ, ബിരുദം മുതൽ ഉയർന്ന കോഴ്സിൽ പഠിക്കുന്നവർക്ക് 10000 രൂപ എന്നിങ്ങനെ പ്രതിവർഷം ലഭിക്കും.

അപേക്ഷ ഓൺലൈനായി 

www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. വിശദ വിവരങ്ങൾ തൊട്ടടുത്ത ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 15

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment