പ്ലസ്ടു: കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് ഈടാക്കില്ല

2020–21ലെ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളിൽനിന്ന് ട്യൂഷൻ ഫീയും സ്പെഷൽ ഫീയും ഈടാക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണിത്. ഒട്ടേറെ വിദ്യാർഥികൾ ഫീസ് അടച്ചിരുന്നില്ല. ഫീസ് അടച്ച വിദ്യാർഥികൾക്ക് തുക തിരിച്ചു നൽകാൻ നിർദേശം നൽകും. 

റഗുലർ ക്ലാസ് ഇല്ലെന്നുപറഞ്ഞു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നിഷേധിച്ച വിദ്യാഭ്യാസ വകുപ്പ്, കായിക മേളകൾക്കും മറ്റു പാഠ്യേതര പരിപാടികൾക്കുമായി സ്പെഷൽ ഫീ വാങ്ങുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment