ഇന്ത്യന്‍ നേവിയില്‍ സെയിലറാവാം : 2500 ഒഴിവുകള്‍

ന്ത്യന്‍നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്‌സ് (എസ്.എസ്.ആര്‍.) വിഭാഗത്തിലാണ് അവസരം.

ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്  500

60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.

സീനിയര്‍സെക്കന്‍ഡറി റിക്രൂട്‌സ് 2000

ഫിസിക്‌സും മാത്‌സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.

പ്രായം: 2002 ഫെബ്രുവരി 1നും 2005 ജൂലായ് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉള്‍പ്പെടെ.

തിരഞ്ഞെടുപ്പ്: കോവിഡിന്റെ സാഹചര്യത്തില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന പതിനായിരംപേരെയാണ് എഴുത്തുപരീക്ഷയ്ക്കും ശാരീരികക്ഷമതാപരീക്ഷയ്ക്കും ക്ഷണിക്കുക. പരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്‌സ്, ജനറല്‍നോളജ് എന്നിവയില്‍നിന്ന് പ്ലസ്ടുതലത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂറായിരിക്കും പരീക്ഷ. ഇതേദിവസം ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്. ടെസ്റ്റില്‍ 7 മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്‌ക്വാട്ട്, 10 പുഷ് അപ്പ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമതാപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷയ്ക്ക് വരുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷ

ഫീസുള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അവസാനതീയതി: ഒക്ടോബര്‍ 25.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment