5 Easy Tax 2021-22 CALCULATOR


2021 - 22 വർഷത്തെ ആദായ നികുതി കണക്കാക്കി അതിൻ്റെ സ്റ്റേറ്റ്മെൻ്റ് DDO മുമ്പാകെ സമർപ്പിക്കുകയും DDO ആയത് പരിശോധിച്ച് 2022 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും TDS പിടിക്കുകയും വേണം. 

ഈ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി അടയ്ക്കാൻ ഫെബ്രുവരി മാസശമ്പളം വരെയുള്ള സമയമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം. ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സഹായകരമായ സോഫ്റ്റ് വെയറുകൾ വികസിപ്പിച്ച് തികച്ചും സൗജന്യമായി നൽകുന്ന ഒത്തിരി പേരുണ്ട്. വലിയ സേവനമാണ് ഇവർ ചെയ്യുന്നത്.  അവരെ അഭിനന്ദിക്കുന്നതോടൊപ്പം എൻ്റെ ശ്രദ്ധയിൽ പെട്ട ഏതാനും ചില IT സോഫ്റ്റ് വെയറുകൾ ഇവിടെ പരിചയപ്പെടുത്തുകയാണ്.


1. TIMUS UTILITY by Saji V Kuiakose :

ട്രഷറി ഉദ്യോസ്ഥൻ കൂടിയായ സജി സാറിൻ്റെ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ആണ് ടൈമസ്. ഡാറ്റ എൻറർ ചെയ്യേണ്ട ആവശ്യമില്ല പകരം SPARK-ൽ നിന്ന് ലഭ്യമാവുന്ന Salary Drawn Statement അപ് ലോഡ് ചെയ്താൽ മതി എന്നതാണ് TIMUS യൂട്ടിലിറ്റിയുടെ പ്രധാന പ്രത്യേകത. ഒരു സോഫ്റ്റ് വെയറിൽ തന്നെ എല്ലാ ജീവനക്കാരുടെ സ്റ്റേറ്റ്മെൻറും തയ്യാറാക്കാം. 
ലിങ്ക് : https://bit.ly/3HF4h5g

2. EC Tax by Babu Vadukaumchery : 

എല്ലാ വർഷവും എന്ന പോലെ ബാബു വടക്കുംചേരി ഈ വർഷവും IT സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുണ്ട്. (Fully revised on 6-2-22  WITH MONTHLY ARREAR SPLITTING FACILITY  AND ADVANCED SECURITY FEATURES)
ലിങ്ക് : link


3. Tax Consultant by Safeeq:

വാട്ടർ അതോറിറ്റി ജീവനക്കാരനായ ഷഫീഖ് തയ്യാറാക്കിയ സമഗ്രമായ സോഫ്റ്റ് വെയറാണ് ടാക്സ് കൺസൾട്ടൻ്റ്. 
ലിങ്ക് : https://bit.ly/3n8iCz6

4. Easy Tax by Al-rahiman :

alrahiman.com എന്ന വെബ് സൈറ്റിലൂടെ ജീവനക്കാർക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളും മറ്റു വിവരങ്ങളും പങ്കുവെക്കുന്ന അബ്ദുറഹിമാൻ മാഷെ അറിയാത്തവർ വിരളമായിരിക്കും. Access based ആയി അദ്ദേഹം തയ്യാറാക്കിയ IT സോഫ്റ്റ് വെയർ ആണ് Easy Tax. 
ലിങ്ക് : https://bit.ly/3r37DIE


5.  Easy tax By TK Sudheer

സോഫ്റ്റ്‌വെയർ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് ശ്രീ ടി കെ സുധീര്‍കുമാര്‍ സാറും ശ്രീ എന്‍ രാജന്‍ സാറും ചേര്‍ന്നാണ്. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുമെങ്കിലും പ്രിന്റ് കിട്ടാന്‍ പ്രയാസമായതിനാല്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment