കേരളത്തിൽ നഴ്സിങ് ബിരുദപ്രവേശനം ഏങ്ങനെ?

 സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ ബി.എസ്‌.സി. നഴ്‌സിങ് , ബി.എസ്‌.സി എം.എൽ.റ്റി, ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി, ബി.എസ്‌സി ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബി.എസ്‌സി  ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്‌സി മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്‌സി ന്യൂറോ ടെക്‌നോളജി എന്നീ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

http://lbscentre.kerala.gov.in വഴി ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ജുലൈ 19 മുതൽ ആഗസ്റ്റ് 17 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 04712560363, 364.

കേരളത്തിൽ സർക്കാർ / മാനേജ്മെൻറ്‌ നഴ്സിങ് ബിരുദപ്രവേശനം ഏങ്ങനെ ? / എവിടെ ?  അപേക്ഷിക്കാം

  • കേരളത്തിൽ സർക്കാർസംവിധാനം വഴി 2022-ൽ നടത്തുന്ന നഴ്സിങ് ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനം സംബന്ധിച്ച അറിയിപ്പ് വന്നിട്ടുണ്ട്. എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ 12.7.2022-ലെ അറിയിപ്പുപ്രകാരം നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനനടപടികൾ ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് താത്‌പര്യമുള്ളവർ വിവിധ സംവരണാനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങിവെയ്ക്കണമെന്നും നിർദേശിക്കുന്നു.
  • സർക്കാർ നഴ്സിങ് കോളേജുകൾ, സർക്കാർ കൺട്രോൾഡ്/പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജുകൾ എന്നിവയിൽ സർക്കാർസീറ്റുകളുണ്ട്. സ്വാശ്രയ കോളേജുകളിൽ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കാണ് എൽ.ബി.എസ്. സെൻറർ വഴി അലോട്ട്മെൻറ്‌ നടത്തുന്നത്. കഴിഞ്ഞവർഷം ഏഴ് സർക്കാർ, 11 സർക്കാർനിയന്ത്രിത സ്വാശ്രയം, 106 സ്വകാര്യ സ്വാശ്രയം ഉൾപ്പെടെ 124 സ്ഥാപനങ്ങളിലേക്കാണ് അലോട്ട്മെൻറ്‌ നൽകിയത്. 2021-ലെ പ്രവേശനത്തിന്റെ പ്രോ​െസ്പക്ടസും അലോട്ട്മെൻറ്‌ വിവരങ്ങളും lbscentre.in ൽ ഉള്ളത് പരിശോധിക്കുക. സ്വാശ്രയസ്ഥാപനങ്ങളിലെ മാനേജ്മെൻറ്‌ സീറ്റിലേക്ക് പ്രത്യേകം അപേക്ഷിക്കണം.
  • കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (കോട്ടയം) കീഴിലെ സ്വാശ്രയസ്ഥാപനമായ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ മെയിൻ സെൻററിൽ, ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. കോഴ്സിലെ 50 ശതമാനം സീറ്റ് ഗവൺമെൻറ്‌ സീറ്റാണ്. ബാക്കി സീറ്റിലേക്ക് പരിഗണിക്കപ്പെടാൻ ജൂലായ് 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cpas.ac.in
  • കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മലബാർ കാൻസർ സെൻറർ, തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ നടത്തുന്ന ബി.എസ്‌സി. നഴ്സിങ് കോഴ്സിലെ മാനേജ്മെൻറ്‌ സീറ്റ് പ്രവേശനത്തിന് ഓഗസ്റ്റ് 12-ന് വൈകീട്ട് അഞ്ചുവരെ insermcc.org വഴി അപേക്ഷിക്കാം.
  • അസോസിയേഷൻ ഓഫ് ദ മാനേജ്മെൻറ്‌സ്‌ ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജസ്‌ ഓഫ് കേരള (എ.എം.സി.എസ്.എഫ്.എൻ.സി.കെ.) യിൽ അംഗമായ നഴ്സിങ് കോളേജുകളിലെ ബി.എസ്‌സി. നഴ്സിങ് മാനേജ്മെൻറ്‌ ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രോഗ്രാം 32 കോളേജുകളിലുണ്ട്. അവസാന തീയതി: ജൂലായ് 23. വിവരങ്ങൾക്ക്: www.amcsfnck.com
  • പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെൻറ്‌സ്‌ അസോസിയേഷൻ ഓഫ് കേരള (പി.എൻ.സി.എം.എ.കെ.) അംഗത്വമുള്ള 51 നഴ്സിങ് കോളേജുകളിലെ ബി.എസ്‌സി. നഴ്സിങ് മാനേജ്മെൻറ്‌ ക്വാട്ട സീറ്റിലേക്ക് ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം. അപേക്ഷാഫോറം www.pncmak.in ൽ ലഭിക്കും

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ