ഹയർ സെക്കന്ററി (വൊക്കേഷണൽ) ക്ലാസുകൾക്ക് പരിഷ്ക്കരിച്ച മാസ്റ്റർ ടൈംടേബിൾ: ടൈം ടേബിൾ കാണാം

 ഹയർ സെക്കന്ററി (വൊക്കേഷണൽ) സ്കൂളുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കിയുള്ള മാസ്റ്റർ ടൈംടേബിൾ പരിഷ്ക്കരിച്ച് പുറത്തിറക്കി. വൊക്കേഷണൽ വിഷയങ്ങളുടെ പാഠ്യ ദിനങ്ങൾ ആഴ്ചയിൽ 6 നിന്നും 5 ദിവസമാക്കി പരിമിതപ്പെടുത്തിയും ശനിയാഴ്ചകൾ  അവധിദിനങ്ങളാക്കിക്കൊണ്ടുമുള്ള ടൈം ടേബിളാണ് പുറത്തിറക്കിയത്. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തിയിട്ടുണ്ട്.

  • വൊക്കേഷണൽ വിഷയങ്ങൾക്ക് ആകെ അനുവദിച്ചിട്ടുള്ള പീരിയഡുകളുടെ ശരാശരി 40ശതമാനം വൊക്കേഷണൽ തീയറിയും 60 ശതമാനം വൊക്കേഷണൽ പ്രായോഗിക പരിശീലനവും ആയതിനാൽ പുതുക്കിയ ടൈംടേബിൾ അനുസരിച്ച് വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ക്ലാസ്സുകൾക്ക് ആഴ്ചയിൽ 3 മണിക്കൂർ 30 മിനിട്ടു വീതവും പ്രായോഗിക പരിശീലന ക്ലാസ്സുകൾക്ക് 5 മണിക്കൂർ വീതവുമാണ് ഉണ്ടായിരിക്കുക.
  • വൊക്കേഷണൽ വിഷയങ്ങളുടെ തീയറി ഭാഗം അതത് വിഷയങ്ങളിലെ വൊക്കേഷണൽ ടീച്ചർമാരാണ് പഠിപ്പിക്കേണ്ടത്.
  • വൊക്കേഷണൽ ഇൻസ്ട്രക്ടർ ലഭ്യമായ കോഴ്സുകളിലെ/ബാച്ചുകളിലെ പ്രായോഗിക പരിശീലനത്തിനുള്ള പീരീയഡുകൾ വൊക്കേഷണൽ ടീച്ചർ, വൊക്കേഷണൽ ഇൻസ്ട്രക്ടർ എന്നിവർ ചേർന്നാണ് Combined Teaching കൈകാര്യം ചെയ്യേണ്ടത്.
  • ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് ലഭ്യമായ കോഴ്സുകളിലെ/ബാച്ചുകളിലെ വൊക്കേഷണൽ പ്രായോഗിക പരിശീലന ക്ലാസ്സുകളിൽ ലാബ് ടെക്നിക്കൽ അസിസ്റ്റന്റിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്.
  • ഓൺ ദി ജോബ് പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റ്, ഫീൽഡ് വിസിറ്റ് മറ്റ് പഠനാനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്കൂളുകളിലെ എല്ലാ വിഭാഗം ജീവനക്കാരും യോജിച്ച്പ്ര വർത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പരിഷ്ക്കരിച്ച ടൈം ടേബിൾ താഴെ

(Vide Proceedings No. C2/7469/2021 of DGE, Dated ,27/12/2022)

Monday to Thursday- Four Days





PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment