പത്താം ക്ലാസ്സിൽ A+ നേടിയവർക്ക് ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷിക്കാം

2022 മാർച്ചിൽ സംസ്ഥാന സിലബസിൽ SSLC പഠിച്ച് എല്ലാ വിഷയത്തിനും A+ ഗ്രേഡ് നേടി വിജയിച്ച് ഹയർ സെക്കൻഡറി/ഐ.ടി.ഐ/VHSE/പോളിടെക്‌നിക് കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈനായി 20.06.2023 വരെ അപേക്ഷ സമർപ്പിക്കാം. എല്ലാ വിഷയങ്ങളിലും A+ ഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും അംഗീകാരവും നൽകുന്നതാണ് സ്കോളർഷിപ്പ്. 

  • സ്കോളർഷിപ്പ് : ജില്ലാ മെറിറ്റ് അവാർഡ് 
  • യോഗ്യത : 2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരിക്കണം
  • സ്കോളർഷിപ്പ് തുക 1250 രൂപ.
  • ഏജൻസി : കൊളീജിയറ്റ് വിദ്യാഭ്യാസം
  • വരുമാന പരിധി: ബാധകമല്ല
  • ആരംഭിക്കുന്ന തീയതി 20-02-2023
  • അവസാന ദിവസം 20-06-2023

♦️ അവാർഡ് തുക:

തുടർ പഠനത്തിൽ 50% മാർക്ക് നേടുന്നവർക്ക് പഠനം തുടരുന്ന 7 വർഷത്തേക്ക് പ്രതിവർഷം 1250 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. 

ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റ് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ നൽകേണ്ടതാണ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20.06.2023


അപേക്ഷിക്കാൻ അർഹത നേടിയ കുട്ടികളുടെ വിവരം(സെലെക്ഷൻ ലിസ്റ്റ്) , അപേക്ഷ നൽകേണ്ട വിധം, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ നൽകാനുള്ള ലിങ്ക് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ് 


Notification : Click Here

Selection List: Click Here

Apply Online: Click Here

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment