Alert message: ഇലക്ഷൻ പ്രക്രിയയിൽ പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി
തയ്യാറാക്കിയ നോട്സ് മാത്രമാണിത്. ഇലക്ഷൻ സംബന്ധിച്ച ബഹുമാനപ്പെട്ട
ഇലക്ഷൻ കമ്മീഷൻ സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന വിവരങ്ങൾ കൂടി അറിഞ്ഞു
പ്രവർത്തിക്കുക. ഈ പോസ്റ്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക്
പകരമുള്ള റഫറൻസായി കണക്കാക്കാനാവില്ല. ഇവിടെ അടങ്ങിയിരിക്കുന്ന
നിർദ്ദേശങ്ങളുടെ വ്യക്തതയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടാകുമ്പോൾ,
അനുബന്ധനിയമങ്ങളും മറ്റും പാലിക്കേണ്ടതാണ്.
1.ഇലക്ഷൻ ഡ്യൂട്ടിക്ക് പുറപ്പെടും മുമ്പ്
പോളിംഗ് ഉദ്യോഗസ്ഥരായി ചുമതല ലഭിച്ച ബൂത്ത്, അസംബ്ളി മണ്ഡലം, ലോകസഭാ
മണ്ഡലം അവയുടെ നമ്പറുകൾ, ലൊക്കേഷൻ എന്നിവ മനസ്സിലാക്കുക
പോളിംഗ് ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുക. അവരെ ബന്ധപ്പെടാനുളള ഫോൺ
നമ്പറുകൾ പരസ്പരം കൈമാറുക. പറ്റുമെങ്കിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്
ആരംഭിക്കുക
ഇലക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും
പെട്ടെന്ന് കൈമാറുന്നതിനും വേണ്ടി താഴെയുള്ള PDF നിന്നും ആവശ്യമുള്ള പേജുകൾ
പ്രിന്റ് ചെയ്തു കൈവശം സൂക്ഷിക്കുക.
Election 2024-Covers & Data Sheets All in one pdf by SimonMash.com
Lokasabha Election 2024 HELP FILEAnoop T. and Robin Samuel5Mb63 A4 pages.Pdf
2. പോളിംഗിന്റെ തലേദിവസം പോളിംഗ് സാമഗ്രികൾ ഏറ്റ് വാങ്ങൽ
മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയത്ത് വിതരണ കേന്ദ്രത്തിൽ
എത്തിച്ചേരുക.
ഹാജർ രേഖപ്പെടുത്തി പോസ്റ്റിങ്ങ് ഓർഡർ കൈപ്പറ്റുക.
Check memo സ്വന്തം പോളിംഗ് സ്റ്റേഷനിലേക്കുള്ളതാണെന്ന് ഉറപ്പു
വരുത്തി പോളിംഗ് ടീം അംഗങ്ങൾ ഒരുമിച്ച് ചേർന്ന് വോട്ടിംഗ്
മെഷീനുകൾ, ഫാറങ്ങൾ, കവറുകൾ, സ്റ്റേഷനറികൾ എന്നിവ വിതരണകേന്ദ്രത്തിൽ
നിന്നും ഏറ്റുവാങ്ങുക.
ചുമതലയുളള ബൂത്തിന് അനുവദിച്ച കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്,
VVPAT എന്നിവ തന്നെയാണ് ലഭിച്ചിട്ടുള്ളതെന്ന് അവയുടെ സീരിയൽ നമ്പർ,
അഡ്രസ് ടാഗ് എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുക. VVPATഏറ്റു
വാങ്ങുന്ന സമയത്ത് യാതൊരു കാരണവശാലും കണക്ട് ചെയ്യുകയോ ടെസ്റ്റ്
ചെയ്യുകയോ അരുത്.
മെഷീനുകൾ എല്ലാം സീൽ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
കൺട്രോൾ യൂണിറ്റ് Candidate set section സീൽ
ചെയ്തിട്ടുണ്ടെന്നുറപ്പാക്കണം.
കൺട്രോൾ യൂണിറ്റ് മാത്രമായി ഓണാക്കി ബാറ്ററി, കൺട്രോൾ യൂണിറ്റ്
എന്നിവയുടെ പ്രവർത്തനം വിലയിരുത്താവുന്നതാണ്. കൺട്രോൾ യൂണിറ്റ്
ബാറ്ററി ‘‘Battery High’’ ആണെന്ന് ഉറപ്പു വരുത്തുക.
ബാലറ്റ് യൂണിറ്റിന്റെ slide സ്വിച്ച്, യഥാസ്ഥനത്ത് ആണെന്നും
സീലുകൾഉെന്നും ഉറപ്പു വരുത്തുക.
ബാലറ്റ് യൂണിറ്റിൽ സ്ഥാപിച്ചിരിക്കുന്ന ബാലറ്റ് പേപ്പർ ശരിയായി സെറ്റ്
ചെയ്തിട്ടുണ്ട്ന്ന് ഉറപ്പാക്കുക.
മെഷീനുകൾക്ക് എന്തെകിലും അപാകത ഉണ്ടെങ്കിൽ ആയത് വിതരണ കേന്ദ്രത്തിൽ
അറിയിക്കുക.
വിവിപാറ്റ് - പിറകിലെ നോബ് ട്രാൻസ്പോർട്ടേഷൻ മോഡിലാണ് എന്ന്
ഉറപ്പാക്കണം
ഡോക്യുമെന്റേഷൻ മാർക്ക് ബൂത്തിന്റെതാണോയെന്ന് ഉറപ്പ് വരുത്തുക.
The following articles should be handed over to the official’s
table by the presiding officer for verification .
A detailed list of polling materials incorporated in Annexure II Presiding Officers Hand Book.
താഴെ കൊടുത്തിട്ടുള്ള പ്രധാനപ്പെട്ട പോളിങ് സാമഗ്രികൾ പരിശോധിക്കണം.
ഇവയല്ലാത്ത പോളിങ് സാമഗ്രികൾ ഏതെങ്കിലും കുറവുണ്ടെങ്കിൽ ആയത് പോളിംഗ്
സ്റ്റേഷനിൽ എത്തിയശേഷം സെക്ടർ ഓഫീസറെ അറിയിച്ചാലും മതിയാകും
Register of voters (form 17A)
Voters slip
Marked copy of electoral Roll (Marked Copies of Electoral Roll എന്നിവ check
ചെയ്യുമ്പോള്‍ Marked Copies of Electoral Roll ല്‍ PB marking മാത്രമേ
ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പു വരുത്തണം.)
List of contesting candidates
Photocopy of signature of candidates/agents
Indelible ink
Special tag
Green paper seal
Strip seal
Pink paper seal.
ഇലക്ഷൻ പ്രക്രിയ സുഗമമാക്കുന്നതിന് കമ്മീഷൻ
തയ്യാറാക്കിയിരിക്കുന്ന മോബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു പ്രവർത്തന
രീതി മനസ്സിലാക്കേണ്ടതാണ്.
വിതരണ കേന്ദ്രത്തിൽനിന്നും പുറപ്പെടുന്നതിനു മുൻപ് സെക്ടറൽ ഓഫീസർ, RO /
ARO / ERO തുടങ്ങിയവരുടെ ഫോൺ നമ്പർ ശേഖരിക്കണം.
ഇലക്ഷൻ സാമഗ്രികൾ പ്രധാനപ്പെട്ടവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം
കമ്മീഷൻ തയ്യാറാക്കിയിരിക്കുന്ന വാഹനത്തിൽ കയറി നിയമനം ലഭിച്ച ബൂത്തിൽ
എത്തണം. അനുവദിക്കുന്ന വാഹനങ്ങളിൽ അല്ലാതെ പോളിംഗ് സാമഗ്രികൾ സ്വകാര്യ
വാഹനത്തിൽ കയറ്റരുത്.
ഇലക്ഷൻ പ്രക്രിയകൾ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ, വോട്ടിംഗ്
മെഷീനിലും സീലിംഗിലും മോക്ക് പോളിലും കൂടുതൽ പ്രായോഗികപരിശീലനം
ആവശ്യമാണെങ്കിൽ വിതരണ കേന്ദ്രത്തിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന
സംവിധാനങ്ങൾ പ്രയോജനപെടുത്തുക.
3. പോളിംഗിന്റെ തലേദിവസം പോളിംഗ് സജ്ജീകരിക്കൽ
3.1. പോളിംഗ് ബൂത്ത് ക്രമീകരണം
പോളിംഗ് കേന്ദ്രത്തിൽ എത്തിച്ചേർന്നാൽ ആവശ്യമായ വിശ്രമത്തിനുശേഷം
അവിടുത്തെ സൗകര്യങ്ങൾ വിലയിരുത്തുക. (ഇലക്ട്രിസിറ്റി, ടോയ്‌ലറ്റ്,
കുടി വെള്ളം, കഴുകാനുള്ള വെള്ളം, റാംപ്) എന്തെങ്കിലും
അപര്യാപ്തത കണ്ടെത്തിയാൽ ആ വിവരം സെക്ടറൽ ഓഫീസറെ
അറിയിക്കുക.
രാത്രി 7 വരെയുള്ള വോട്ടിംഗ് സമയത്തിന് ആവശ്യമായ വെളിച്ച സംവിധാനം
തീർച്ചയായും ഉറപ്പുവരുത്തണം.
പോളിങ് ഏജന്റുമാരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും ഇരിപ്പിടം
സമ്മതിദായകരെ ശരിയായി കാണുന്ന വിധത്തിലായിരിക്കണം.
വോട്ടർമാർക്ക് ബൂത്തിലേക്ക് കടന്നുവരുന്നതിനും തിരികെ
പോകുന്നതിനും സുഗമമായ വഴി നിർണ്ണയിച്ചിട്ടുള്ള രീതി ഉറപ്പാക്കുക.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ ഉണ്ടാകണം. പ്രായമായവർ
ഭിന്നശേഷിക്കാർ രോഗികൾ തുടങ്ങിയവക്കായി മൂന്നാമതൊരു ക്യൂ
അനുവദിക്കാം.
ജനലിനരികിൽ മെഷീൻ സ്ഥാപിക്കരുത്.
കേബിളുകൾ ആളുകൾ മുറിച്ചുകടക്കുന്ന സ്ഥിതി ഉണ്ടാകരുത്.
VVPAT മെഷീൻ വയ്ക്കുന്നതിനായി മാർക്ക് ചെയ്ത് തയ്യാറാക്കിയ വോട്ടിംഗ്
കമ്പാർട്ട്മെന്റിനുളള സ്ഥാനം യാതൊരു കാരണവശാലും മാറ്റരുത്.
EXIT, ENTRY, PRESIDING OFFICER, POLLING OFFICER, POLLING
AGENTS തുടങ്ങിയ വേട്ടേഴ്സ് ഫെസിലിറ്റേഷൻ പോസ്റ്ററുകൾ, മറ്റു
പോസ്റ്ററുകൾ യഥാസ്ഥാനങ്ങളിൽ പതിക്കണം.
ബൂത്തിൽ രാഷ്ട്രപിതാവ് ഒഴികെയുള്ള മറ്റെല്ലാ നേതാക്കളുടെയും
ചിത്രങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവ മാറ്റുകയോ മറക്കുകയോ ചെയ്യണം.
ബൂത്ത് നമ്പറുകൾ, പോളിംഗ് പ്രദേശം, സ്ഥാനാർത്ഥിയുടെ പേരുകൾ എന്നിവ
സംബന്ധിച്ച അറിയിപ്പുകൾ ബൂത്തിന് പുറത്ത് പ്രദർശിപ്പിക്കണം.
പോളിംഗ് സാമഗ്രികളോടൊപ്പം ലഭിക്കുന്ന 7 എ ഫോറത്തിൽ
സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഉണ്ടായിരിക്കും. ആയതിലെ ക്രമത്തിൽ
തന്നെയായിരിക്കണം അറിയിപ്പ് നോട്ടീസിലും പ്രദർശിപ്പിക്കേണ്ടത്.
പേരുകൾ ഒരേ വലുപ്പത്തിൽ എഴുതാൻ ശ്രമിക്കുക
ഇലക്ടറൽ റോളിൽ രേഖപ്പെടുത്തിയിരിക്കുന്ന പോളിംഗ് പ്രദേശമാണ്
അറിയിപ്പിൽ നൽകേണ്ടത്.
പോളിംഗ് ഉപകരണങ്ങൾ ബൂത്തിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്
200 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശത്ത്
രാഷ്ട്രീയപാർട്ടികളുടെ ബൂത്തുകൾ, കൊടികൾ, തോരണങ്ങൾ, പോസ്റ്ററുകൾ,
പ്രചാരണ സാമഗ്രികൾ, സ്തൂപങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ /
മറയ്ക്കാൻ നിർദ്ദേശിക്കുക. (പോലീസ് / സെക്ടറൽ ഓഫീസർ സഹായം
തേടുക)
ബൂത്തും പരിസരവും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുക.
3.2. നാളേക്കുള്ള മുന്നൊരുക്കങ്ങൾ
Sample Paper Seal Account ഉം Account of Votes Recorded ഉം
തയ്യാറാക്കുക.
എന്നിങ്ങനെ കോഡ് നമ്പറുകൾ ഇട്ട് ആവശ്യമായ ഫോമുകൾ
ഉള്ളിലിട്ടു ആവശ്യമെങ്കില്‍ address എഴുതി ക്രമത്തില്‍
വെയ്ക്കുക. കവറുകളിൽ ഒന്നും ഇടാൻ ഇല്ലെങ്കിൽ “NIL” എന്ന്
എഴുതി ഇടുക
I PACKET NO. 1 WHITE COVER
(Evm papers, ഈ കവർ സീൽ ചെയ്യാതെ വോട്ടിംഗ് മെഷീനൊപ്പം നൽകണം)
3 കവർ/ഫോമുകളാണ് നൽക്കേണ്ടത് ( കവർ 3 മാത്രം സീൽ ചെയ്യണം)
1.Envelope containing the accounts of votes recorded ( Form 17C)
2.Envelope containing The Presiding Officer Report
3.Printed VVPAT Paper slips of mock poll kept in black colour envelope
II PACKET NO. 2 WHITE COVER
(Scrutiny documents, ഈ കവർ സീൽ ചെയ്യാതെ വോട്ടിംഗ് മെഷീനൊപ്പം നൽകണം)
4 കവർ/ഫോമുകളാണ് നൽക്കേണ്ടത് ( കവർ 2 മാത്രം സീൽ ചെയ്യണം)
l. Envelope containing
Presiding Officers Diary
2. Envelope containing Register of Voters (17A)
3. Envelope containing
List of Blind and Infirm voters in form 14A and Declaration of companions
4. Envelope containing visit sheet
III PACKET NO. 3 WHITE COVER
(Statutory cover, ഈ കവർ സീൽ ചെയ്തു വോട്ടിംഗ് മെഷീനൊപ്പം നൽകണം)
1. Copies of Electoral roll other than Marked Copy
2. Appointment of polling Agents in Form10
3. Election Duty Certificate
4. Declaration By the Presiding Officer
5. Receipt book and cash if any in respect of Challanged Vote
6. Unused, damaged paper seals and special tags
7. Unused voter slips
8. Form of Declaration by elector under 49MA (Test Vote)
9. Declaration from electors about their age
10. Form of Declaration by elector whose name is in ASD list
11. Letter of complaint to station house officer
V PACKET NO. 5 BROWN COVER
1. Hand book of presiding officer, User manual of EVM and VVPAT
2. Used and remaining indelible ink set
3. Used Stamp Pad
VI PACKET NO. 6 BLUE COVER
All other Election Materials
3.3. പോളിംഗ് ഏജന്റ്മാരെ നിയമിക്കൽ
വോട്ടെടുപ്പിന് തലേന്ന് രാത്രി തന്നെ പോളിംഗ് ഏജന്റ് മാർക്കുള്ള പാസ്
വിതരണം ചെയ്യണം Polling Agents ആകാൻ വരുന്നവരിൽ നിന്നും (
Appointment Order - Form 10 ) നിയമന ഉത്തരവ് വാങ്ങി RO
നൽകിയിട്ടുള്ള സ്പെസിമെൻ സിഗ്നേച്ചറുമായി ഒത്തുനോക്കി
ഉറപ്പുവരുത്തണം.
പ്രിസൈഡിങ് ഓഫീസർ മുമ്പാകെ അവർ ഒപ്പിടേണ്ട സത്യപ്രസ്താവനയിൽ
(Declaration) ഒപ്പു വാങ്ങി PASS കൊടുക്കാം. (കൗണ്ടർ സൈൻ
ചെയ്ത് സൂക്ഷിക്കണം)
തിരഞ്ഞെടുപ്പുദിവസം രാവിലെ 5. 30 ന് തന്നെ മോക്ക് പോളിംഗ്
ആരംഭിക്കുമെന്നും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് ഏജന്റ്മാരെ
അറിയിക്കണം
ഒരു Candidate ന്റെ ഒരു Polling Agent നും രണ്ട് Relief Agents നും
PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്കു മാത്രമേ പ്രവേശനം
അനുവദിക്കാവൂ.
പോളിംഗ് സ്റ്റേഷൻ വിട്ടുപോകുമ്പോൾ മൂവ്മെന്റ് രജിസ്റ്ററിൽ
രേഖപ്പെടുത്തൽ വരുത്തേതാണ്.
ബൂത്തിൽ ഉപയോഗിക്കുന്ന വോട്ടർപട്ടിക പുറത്ത് കൊണ്ട് പോകാൻ
അനുവദിക്കരുത്.
പോളിംഗ് അവസാനിക്കാൻ ഒരു മണിക്കൂർ ശേഷിക്കുമ്പോൾ ഏജന്റുമാരുടെ
മാറ്റം അനുവദിക്കുന്നതല്ല.
സെൽഫോൺ, മറ്റു ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ
ഏജന്റുമാർ ബൂത്തിൽ ഉപയോഗിക്കാൻ പാടില്ല.
പോളിംഗ് ഏജന്റ്മാരെ ബാലറ്റ് പേപ്പർ പേരുകളുടെ ക്രമത്തിൽ ഇരുത്താം
4. പോളിംഗ് ദിവസം
4.1 രാവിലെ 5.30 നു യഥാർത്ഥ പോളിംഗിന് മുമ്പ് മോക്ക് പോൾ
ആരംഭിക്കണം
പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും കോവിഡ് പ്രോട്ടോകോൾ
പാലിച്ചിരിക്കണം
BALLOT UNIT---- VVPAT----- CONTROL UNIT എന്നക്രമത്തിൽ വോട്ടിംഗ്
മെഷീൻ കണക്ട് ചെയ്യണം
മോക്ക് പോളിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഏജന്റ്മാർക്ക് അറിവ്
നൽകുക
പോളിംഗ് ഏജന്റുമാർ ആരും ഇല്ലെങ്കിലോ ഒരു സ്ഥാനാർത്ഥിയുടെ ഏജന്റ്
മാത്രമേ ഹാജരായിട്ടുളള അവസ്ഥയിൽ 15 മിനിറ്റ് കൂടി
കാത്തിരിക്കാവുന്നതാണ്. കൂടുതൽ അനുവദിച്ച സമയത്തിനുള്ളിൽ (15
മിനിറ്റ്) ആരും വന്നില്ലെങ്കിൽ മോക്ക് പോൾ ആരംഭിക്കുക.
ഈ വിവരം സെക്ടർ ഓഫീസറെ അറിയിക്കുക.
കൺട്രോൾ യൂണിറ്റ് ഓൺ ചെയ്യുക.
VVPAT ലെ പിറകിലെ നോബ് On position ആണെന്ന്
ഉറപ്പുവരുത്തുക
CONTROL UNIT ലെ CLEAR ബട്ടണമർത്തി എല്ലാ സ്ഥാനാർത്ഥിക്കും
സീറോ വോട്ടാണെന്നുള്ളത് എന്ന് ബോധ്യപ്പെടുത്തുക
വിവിപാറ്റ് ഡ്രോപ്പ് ബോക്സ് ശൂന്യമാണെന്ന് കാണിച്ചു
ബോധ്യപ്പെടുത്തുക.
ഏജന്റ് മാരും പോളിംഗ് ഉദ്യോഗസ്ഥനും വോട്ടിംഗ്
കമ്പാർട്ട്മെന്റ് എത്തിച്ചേരുകയും നോട്ട ഉൾപ്പെടെ
എല്ലാ സ്ഥാനാർഥികൾക്കും കുറഞ്ഞത് ഒരു വോട്ടെങ്കിലും ലഭിക്കത്തക്ക
വിധത്തിൽ 50 വോട്ട് മോക്ക് പോൾ ചെയ്യേണ്ടതാണ്. ഏജന്റില്ലാത്ത
സ്ഥാനാർത്ഥിയുടെ വോട്ട് പോളിംഗ് ഓഫീസർക്ക് ചെയ്യാവുന്നതാണ്.
ഓരോ റൗണ്ടിലും ഓരോ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടുകൾ
മാന്വലായി രേഖപ്പെടുത്തി വയ്ക്കുക. (ANNEXURE 14)
വോട്ട് ചെയ്തു കഴിഞ്ഞാൽ CU - Close Button ക്ലിക്ക് ചെയ്ത് പോളിംഗ്
അവസാനിപ്പിക്കുക.
Result Button ക്ലിക്ക് ചെയ്ത് ഓരോസ്ഥാനാർത്ഥിക്കും ലഭിച്ച
വോട്ട് CU വിൽ തെളിയുന്നത് രേഖപ്പെടുത്തിവെക്കുക
VVPAT ന്റെ DROP BOX തുറന്ന് ആകെ Slipകൾ, ഓരോ
സ്ഥാനാർത്ഥിയ്ക്കും
ലഭിച്ച വോട്ടുകൾ എന്നിവ തരം തിരിച്ച് പ്രത്യേകം രേഖപ്പെടുത്തുക.
മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളും, സ്ലിപ്പുകളുടെ എണ്ണവും തുല്യ
മായി വരുന്നു എന്ന് ബോധ്യപ്പെടുത്തി ANNEXURE 14 ൽ
ഏജന്റ്മാരുടെ ഒപ്പു വാങ്ങുക
CU - CLEAR ബട്ടൺ അമർത്തി CU വിൽ വോട്ടുകളൊന്നും
ശേഷിക്കുന്നില്ലായെന്നു ഉറപ്പു
വരുത്തുക (CRC) – ശേഷം കൺട്രോൾ യൂണിറ്റ് സ്വിച്ച്
ഓഫ് ചെയ്യുക. DISCONNECT CONTROL UNIT.
മോക്ക് പോൾ കഴിഞ്ഞാലുടൻ എല്ലാ മോക്ക്പോൾ സ്ലിപ്പുകളലും ‘Mock
poll Slip’ എന്ന സ്റ്റാമ്പ് പതിച്ച് കറുത്ത കവറിനുളളിലാക്കി
കവർ സീൽ ചെയ്യുക
കറുത്ത കവറിന് പുറത്ത് (വെളുത്ത നിറത്തിലുളള sticker ൽ )
VVPAT paper slip of Mock poll, PS ന്റെ പേര്, നമ്പർ,
അസംബ്ളി മണ്ഡലത്തിന്റെ പേര്, നമ്പർ , തീയതി എന്നിവ എഴുതി
ഏജന്റുമാരും പോളിംഗ് ഓഫീസറും ഒപ്പുവെക്കേണ്ടതാണ്.
ഈ കറുത്ത കവറിനെ നീല നിറത്തിലുള്ള plastic
container ന് ഉള്ളിൽ വച്ച് പിങ്ക് പേപ്പർ ചുറ്റി സീൽ ചെയ്യുക. ഈ
സീലിൽ പോളിംഗ് ഓഫീസർ, ഏജന്റ്മാർ എന്നിവർ ഒപ്പ് വക്കേണ്ടതാണ്.
കവറിന്റെ പുറത്ത് PS ന്റെ പേര്, നമ്പർ, അസംബ്ളി
മണ്ഡലത്തിന്റെ പേര്, നമ്പർ എന്നിവ എഴുതേണ്ടതാണ്.
മോക്ക് പോൾ സർട്ടിഫിക്കറ്റിന്റെ 3 കോപ്പി തയ്യാറാക്കേതാണ്. അതിൽ
പ്രിസൈഡിംഗ് ഓഫീസറും ഹാജരുള്ള എല്ലാ പോളിംഗ് ഏജന്റ്മാരും ഒപ്പു
വയ്ക്കേതാണ്. ANNEXURE 14 PART 1 പൂരിപ്പിക്കണം.
കൺട്രോൾ യൂണിറ്റിലെ ടോട്ടൽ ബട്ടണമർത്തി ടോട്ടൽ ബോർഡ് സീറോ എന്ന
ഉറപ്പാക്കി യഥാർത്ഥ വോട്ടിങ്ങിന് ഈ മെഷീൻ സീൽ
ചെയ്യാവുന്നതാണ്.
സീലിംഗ്
മോക്ക് പോൾ കഴിഞ്ഞ ഉടൻ CU ന്റെ ഇന്നർ കവർ ഗ്രീൻ പേപ്പർ സീൽ
ഉപയോഗിച്ച് സീൽ ചെയ്യുക. Paper Seal ലെ Serial Number
പുറത്തുകാണത്തക്ക വിധമാണ് Seal fix ചെയ്യേണ്ടത്.
ഗ്രീൻ പേപ്പർ സീൽ, സ്പെഷ്യൽ ടാഗ്, സ്ട്രിപ് സീൽ എന്നിവയിൽ
ഏജന്റുമാരുടെയും പോളിംഗ് ഓഫീസറുടെയും ഒപ്പ് രേഖപെടുത്തുക. (on
white surface )
ഗ്രീൻ പേപ്പർ സീലിന്റെ സീരിയൽ നമ്പർ കുറിച്ച് വയ്ക്കുക.
Account of Votes Recorded (Form 17C) ല്‍ Paper Seal Account
രേഖപ്പെടുത്തുക.
Strip Seal Account Presiding Officer's Diary യില്‍
രേഖപ്പെടുത്തുക.
CLOSE ബട്ടണു ചുറ്റും special tag ഉപയോഗിച്ച് സീൽ ചെയ്യുക
RESULT സെക്ഷൻ അടച്ച ശേഷം ഗ്രീൻ പേപ്പർ സീൽ A B C D
(strip seal) മായി ഒട്ടിച്ചു ചേർക്കുക. (ഇതിനായി താഴേക്ക്
തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും
അതിന് മുകളില്‍ B ഉം ഒട്ടിച്ച് മുകളിലേക്കുനില്‍ക്കുന്ന Paper
Seal ഭാഗം മടക്കി Serial Number മറയാതെ C ഉം anticlockwise ആയി
ചുറ്റി D ഉം ഒട്ടിക്കുക.)
പുറത്ത് ADDRESS TAG കൊണ്ട് സീൽ ചെയ്യുക
VVPAT ഡ്രോപ്പ് ബോക്സിൽ ഒന്നുമില്ല എന്ന് ഉറപ്പാക്കി അഡ്രസ്
ടാഗുകൾ ഉപയോഗിച്ച് VVPAT-ന്റെ DROP BOX സീൽ ചെയ്യുക
4.2 പോളിംഗ് ആരംഭിച്ചാൽ
കൃത്യ സമയത്തു തന്നെ പോളിംഗ് ആരംഭിക്കേതാണ്.
മോക് പോൾ സീലിംഗിനു ശേഷം മെഷീനുകൾ വീണ്ടും കണക്ട് ചെയ്യണം.
Control Unit ന്റെ Power Switch “ON”ചെയ്യുക.
VVPAT-ന്റെ പിറകിലുള്ള സ്വിച്ച് Vertical Position വയ്ക്കുക.
തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുവാനും
പോളിംഗ് ഏജന്റുമാർ അനുവർത്തിക്കേണ്ട
നടപടികളെക്കുറിച്ചുമുള്ള നിയമാവലി പ്രിസൈഡിംഗ് ഓഫീസർ
വായിക്കേതാണ്. (സെക്ഷൻ 125 വോട്ടെടുപ്പ്ആരംഭിക്കുന്നതിനു
മുമ്പ് ഡിക്ലയർ നടത്തുക Declaration By the Presiding Officer
before the Commencement of the Poll പൂരിപ്പിച്ച്
ഏജന്റുമാരുടെ sign വാങ്ങുന്നു.)
എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും ശ്രദ്ധപൂർവ്വം ജോലി
ചെയ്യുന്നുവെന്ന് പ്രിസൈഡിംഗ് ഓഫീസർ ഉറപ്പുവരുത്തേതാണ്.
ഒരു വോട്ടറും അനുവദിച്ച സമയപരിധിയിൽ കൂടുതൽ വോട്ടിംഗ്
കംപാർട്ട്മെന്റിൽ നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
പ്രിസൈഡിംഗ് ഓഫീസർക്ക് പ്രത്യേക സാഹചര്യങ്ങളിൽ വോട്ടിംഗ്
കംപാർട്ട്മെന്റിൽ പ്രവേശിക്കാവുന്നതാണ്. (പരമാവധി
ഒഴിവാക്കുക) അപ്രകാരം ചെയ്യുമ്പോൾ പോളിംഗ്
ഏജന്റുമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കേതാണ്.
ഒരേ സമയം ഒന്നിലധികം വോട്ടർമാർ വോട്ടിംഗ് കംപാർട്ട്മെന്റിൽ
പ്രവേശിക്കാൻ അനുവദിക്കരുത്.
ടെൻഡേർഡ് വോട്ട്, ചലഞ്ചഡ് വോട്ട്, അന്ധരുടെ വോട്ട്, 49MA,
49 O, 49M തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ നിയമാനുസൃതം
വിവേകത്തോടെ നടപടി സ്വീകരിക്കേതാണ്.
ആകെ വോട്ടർമാരുടെ എണ്ണം, സ്ത്രീ പുരുഷ വോട്ടർമാരുടെ എണ്ണം
എന്നിവ നിശ്ചിത ഇടവേളകളിൽ രേഖപ്പെടുത്തേതാണ്.
ഏതെങ്കിലും വോട്ടർക്ക് വോട്ടു ചെയ്യാനറിയില്ലെങ്കിൽ ഡമ്മി
ബാലറ്റ് ഉപയോഗിച്ച് (കംപാർട്ട്മെന്റിൽ കയറാതെ)
വിവരിക്കുക.
ഒബ്സർവർ തുടങ്ങിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷൻ
സന്ദർശിക്കുമ്പോൾ വിസിറ്റേഴ്സ് ഷീറ്റിൽ ഒപ്പിടീക്കണം.
സുഗമമായ പോളിംഗിനായി പരിശ്രമിക്കേതാണ്.
4.3.പോളിംഗ് അവസാനിക്കുമ്പോൾ
വൈകിട്ട് 7 മണി വരെയാണ് വോട്ടിങ്ങിനുള്ള സമയം
മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ,
ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്,
മലമ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ മാത്രം വൈകിട്ട് ആറുമണി
മാത്രം
അവസാനത്തെ ഒരു മണിക്കൂറിലാണ് കോവിഡ്
ബാധിതരും, Quarantine ഉള്ളവരും വോട്ടു ചെയ്യേണ്ടത്.
ഈ സമയം മറ്റുള്ളവർക്കും വോട്ട് ചെയ്യാവുന്നതാണ്
ഈ സമയത്ത് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റ്മാരും PPKIT
ധരിക്കേണ്ടതാണ്
ഏഴു മണി ആകുമ്പോഴും ക്യുവിൽ ആളുണ്ടെങ്കിൽ ക്യൂവിൽ അവസാനം
നിൽക്കുന്ന ആളിന് 1 എന്ന ക്രമത്തിൽ മുന്നോട്ട്
പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട ടോക്കൺ ക്യുവിൽ
ഉള്ളവർക്കെല്ലാം നൽകേണ്ടതാണ്.
വോട്ടിംഗ് പൂർത്തീകരിക്കുമ്പോൾ
പ്രിസൈഡിങ് ഓഫീസർ പ്രഖ്യാപനം നടത്തണം.
EVM ലേ കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമർത്തി
വോട്ടിംഗ് പ്രക്രിയ അവസാനിപ്പിക്കണം.
ആകെ വോട്ടുകളുടെ എണ്ണം എടുത്തു അത് 17c
രേഖപ്പെടുത്തണം
ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്,വി വിപാറ്റ്
തുടങ്ങിയവയിലെ കണക്ഷൻ വേർപ്പെടുത്തി അവയുടെ കേയ്സുകളിൽ
ആക്കി അഡ്രസ് ടാഗ് ഉപയോഗിച്ച് സീൽ ചെയ്തു പാക്ക് ചെയ്യണം
വോട്ടേഴ്‌സ് രജിസ്റ്റർ (17 A ) ക്ലോസ് ചെയ്യാൻ
The serial number of Last entry in form 17a
is......... (last serial no.) Date. Time എന്നിവ
രേഖപ്പെടുത്തി താഴെ പ്രിസൈഡിങ് ഓഫീസർ പോളിംഗ്
ഏജന്റ്മാർ എന്നിവർ ഒപ്പിടണം.
17 സിയുടെ പകർപ്പ് പോളിംഗ് ഏജന്റ്മാർക്ക് നൽകി DECLARATION
AT THE END OF POLL (ANNEXURE 5, Part III) ൽ രസീത്
വാങ്ങണം
16 POINT REPORT പൂരിപ്പിക്കണം
4.4
കളക്ഷൻ സെന്റെറിൽ സമർപ്പിക്കേണ്ട സാധനങ്ങൾ
AT STRONG ROOM
.Control Unit
2.Ballot Unit
3.VVPAT
4.Battery Unit (removed From VVPAT)
5. Sealed Black Cover Containing Mock Poll Slip
EVM and & VVPAT
VVPAT BATTERY (SEPARATED)
17C അക്കൗണ്ട് 1 പകർപ്പ്
ECI FROM ID-PS 05 VOTERS TURNOUT REPORT
AT COUNTERS
I PACKET NO. 1 WHITE COVER
(Evm papers, ഇൗ കവർ സീൽ ചെയ്യാതെ വോട്ടിംഗ് മെഷീനൊപ്പം നൽകണം)
3 കവർ/ഫോമുകളാണ് നൽക്കേണ്ടത് ( കവർ 3 മാത്രം സീൽ ചെയ്യണം)
1.Envelope containing the accounts of votes recorded ( Form 17C) 2ND പകർപ്പ്
2.Envelope containing The Presiding Officer Report
3.Printed VVPAT Paper slips of mock poll kept in black colour envelope
II PACKET NO. 2 WHITE COVER
(Scrutiny documents, ഇൗ കവർ സീൽ ചെയ്യാതെ വോട്ടിംഗ് മെഷീനൊപ്പം നൽകണം)
4 കവർ/ഫോമുകളാണ് നൽക്കേണ്ടത് ( കവർ 2 മാത്രം സീൽ ചെയ്യണം)
l. Envelope containing Presiding Officers Diary
2. Envelope containing Register of Voters (17A)
3. Envelope containing List of Blind and Infirm voters in form 14A and Declaration of companions
4. Envelope containing visit sheet
III PACKET NO. 3 WHITE COVER
(Statutory cover, ഇൗ കവർ സീൽ ചെയ്തു വോട്ടിംഗ് മെഷീനൊപ്പം നൽകണം)
1. Copies of Electoral roll other than Marked Copy
2. Appointment of polling Agents in Form10
3. Election Duty Certificate
4. Declaration By the Presiding Officer
5. Receipt book and cash if any in respect of Challanged Vote
6. Unused, damaged paper seals and special tags
7. Unused voter slips
8. Form of Declaration by elector under 49MA (Test Vote)
9. Declaration from electors about their age
10. Form of Declaration by elector whose name is in ASD list
11. Letter of complaint to station house officer
V PACKET NO. 5 BROWN COVER
1. Hand book of presiding officer, User manual of EVM and VVPAT
2. Used and remaining indelible ink set
3. Used Stamp Pad
VI PACKET NO. 6 BLUE COVER
All other Election Materials
പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതലകൾ
FIRST POLLING OFFICER
പ്രിസൈഡിങ്ങ് ഓഫീസറുടെ പകരം ചുമതല
വോട്ടര്‍ പട്ടികയുടെ MARKED COPY യുടെ ചുമതല
തിരിച്ചറിയൽ രേഖ പരിശോധിച്ചു വോട്ടര്‍മാരെ
തിരിച്ചറിയല്‍. തിരിച്ചറിയൽ വേളയിൽ
വോട്ടറോട് മാസ്ക് മാറ്റാൻ ആവശ്യപ്പെടാം.
ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് കൂടാതെ
കമ്മീഷൻ അനുവദിക്കുന്ന മറ്റു രേഖകൾ കൂടി ( ഇലക്ഷന്‍ ഐ ഡി
കാര്‍ഡ്, പാസ്പോര്‍ട്ട് , ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്,
ഡ്രൈവിങ്ങ് ലൈസന്‍സ്, ഫോട്ടോ പതിച്ച SSLC BOOK,
ദേശാസാല്‍കൃത ബാങ്കിന്‍റ്റെ 6 മാസം മുമ്പുള്ള ഫോട്ടോ പതിച്ച
പാസു ബുക്ക്, സര്‍ക്കാര്‍ നല്‍കുന്ന ഫോട്ടോപതിച്ച ID CARD
തുടങ്ങിയവ) വോട്ടർമാരെ തിരിച്ചറിയാൻ ഉപയോഗിക്കാം
വോട്ടറുടെ ക്രമ നമ്പറും പേരും എല്ലാവരും കേൾക്കത്തക്ക വിധം
ഉറക്കെ വിളിച്ചു പറയണം.
തര്‍ക്കം ഇല്ലെങ്കില്‍ ഉള്‍ക്കുറിപ്പില്‍ താഴെ ഇടതു മൂലയില്‍
നിന്നും മുകളില്‍ വലതു മൂലയിലേക്കു കുറുകെ ചുവന്ന മഷി കൊണ്ടു
വരക്കുക
സ്ത്രീ വോട്ടര്‍മാരാണെങ്കില്‍ ക്രമ നമ്പരിനു ചുറ്റം വൃത്തം
വരക്കുക.
ട്രാന്‍സ്ജെന്‍ര്‍റാണെങ്കില്‍ ക്രമനമ്പരിനു സമീപം T എന്ന
അടയാളം വെക്കുക.
വോട്ടർമാരുടെ എണ്ണം അറിയുന്നതിന് വേണ്ടി നമ്പറിട്ടു
വെച്ചിട്ടുള്ള പേപ്പറിൽ രേഖപ്പെടുത്തി വോട്ട് ചെയ്തിട്ടുള്ള
പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം കണക്കാക്കി പ്രിസൈഡിങ്
ഓഫീസർക്ക് നൽകേണ്ടതും ഒന്നാം പോളിങ് ഓഫീസർ ആണ്.
മാർക്ഡ് കോപ്പിയിൽ പി ബി മാർക്ക് ചെയ്തിരിക്കുന്ന
വോട്ടറെ ഒരു കാരണവശാലും ബൂത്തിൽ വോട്ട് ചെയ്യുവാൻ
അനുവദിക്കരുത്
ഇ.ഡി.സി ഉപയോഗിച്ച് വോട്ടുചെയ്യാൻ വോട്ടർ എത്തുകയാണെങ്കിൽ
വോട്ടർ പട്ടികയുടെ തുടർച്ചയായി നമ്പർ നൽകി ഇ.ഡി.സി-യിലെ
വിവരങ്ങൾ എഴുതി ചേർക്കേതാണ്.
SECOND POLLING OFFICER
REGISTER OF VOTE (Form No. 17 A) തയ്യാറാക്കി സൂക്ഷിക്കുന്നതിനുള്ള
ചുമതല.
INDELIBLE INK, VOTERS SLIP എന്നിവയുടെ ചുമതല.
രജിസ്റ്ററിലെ ഒന്നാം കോളത്തിൽ ക്രമ നമ്പറിനു ശേഷം രണ്ടാം കോളത്തിൽ
വോട്ടറുടെ വോട്ടർപട്ടികയിലെ ക്രമനമ്പർ എഴുതണം. മൂന്നാം കോളത്തിൽ
തിരിച്ചറിയൽ രേഖയുടെ പേര് രേഖപ്പെടുത്തണം. വോട്ടറെ കൊണ്ട് ഒപ്പ് /
വിരലടയാളം പതിപ്പിക്കണം.
ഒപ്പ് രേഖപ്പെടുത്തുന്നതിനു രജിസ്റ്റർ തിരിച്ചുവെച്ചു
കൊടുക്കേണ്ടതില്ല.
വോട്ടർ ഐഡി ഉപയോഗിച്ച് വോട്ട് ചെയ്യുന്ന ആൾക്ക് ED എന്ന്
രേഖപ്പെടുത്തിയാൽ മതിയാകും മറ്റു രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യുന്ന
സാഹചര്യത്തിൽ ഐഡി കാർഡിന്റെ അവസാനത്തെ 4 അക്കവും രേഖയുടെ തരവും
(eg. DL - for Driving license) എഴുതണം
ഇടതു ചൂണ്ടു വിരലിന്‍റെ മുകളിലത്തെ മടക്കു മുതല്‍ നഖത്തിന്‍റെ
അഗ്രംവരെ മഷി പുരട്ടണം. മഷി പുരട്ടുമ്പോള്‍ വോട്ടറെ
തൊടരുത്.
വിരലില്‍ എണ്ണയോ മറ്റെത്തെങ്കിലുമോ പുരട്ടിയിട്ടുണ്ടെങ്കില്‍ അത്
തുടച്ചു നീക്കിയ ശേഷം മാത്രം മഷി പുരട്ടുക.
വോട്ടർക്ക് ഇടതുകൈയിൽ ചൂണ്ടുവിരൽ ഇല്ലെങ്കിൽ ഇടതുകൈയിലെ
നടുവിരലും ഇല്ലെങ്കിൽ ഇടതുകയ്യിലെ മോതിരവിരലും ഇല്ലെങ്കിൽ ചെറുവിരലും
ഇല്ലെങ്കിൽ ഇടതുകൈയിലെ തള്ളവിരലിൽ അതുമല്ലെങ്കിൽ വലതു കയ്യിലെ ചൂണ്ടു
വിരലിൽ മഷി പുരട്ടണം. ചൂണ്ടുവിരൽ ഇല്ലെങ്കിൽ ചൂണ്ടുവിരൽ മുതൽ ഉള്ള
ഏതെങ്കിലും വിരലിൽ മഷി പുരട്ടണം. രണ്ടു കൈയിലും ഒരു വിരലും
ഇല്ലെങ്കിൽ ഇടതുകൈയുടെ , വലതുകൈയുടെ അറ്റത്തു മഷി പുരട്ടണം.
വോട്ടേഴ്സ് സ്ലിപ്പ് എഴുതി കൊടുക്കണം.
THIRD POLLING OFFICER
EVM ചുമതല.
വിരലില്‍ മഷി അടയാളം ഉറപ്പു വരുത്തുക.
വോട്ടേഴ്സ് സ്ലിപ്പ് വാങ്ങി ക്രമമായി 50 വീതം ബണ്ടിൽ ആക്കി
സൂക്ഷിക്കണം.
കണ്‍ട്രോള്‍ യൂനിറ്റിന്‍റെ ബാലറ്റ് ബട്ടന്‍ അമര്‍ത്തി വോട്ട്‌റെ
വോട്ടിങ്ങ് കമ്പാര്‍ട്ട്മന്‍റിലേക്കു പറഞ്ഞു വിടുക.
വോട്ട് രേഖപ്പെടുത്തി കഴിഞ്ഞ ശേഷമുള്ള ബീപ്പ് ശബ്ദം വന്നു
എന്നുറപ്പുവരുത്തുക. Busy Lamp (Red
Lamp) അണയുന്നുണ്ടോയെന്നും ശ്രദ്ധിക്കണം.
വോട്ടർമാരെ ക്രമമായി ബൂത്തിൽ പ്രവേശിപ്പിക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കു പ്രായമായവർക്കും ആയി പ്രത്യേകം പ്രത്യേകം ക്യൂ പരിപാലിക്കുക.
കൈകുഞ്ഞുമായി വരുന്ന സ്ത്രീകൾ, വൃദ്ധർ, വികലാംഗർ എന്നിവർക്ക് മുൻഗണന നൽകണം.
ടെന്റേർഡ് വോട്ട്
വോട്ടിംഗിനായി വോട്ടർ കടന്നു വരികയും അദ്ദേഹത്തിന്റെ വോട്ട്
മറ്റൊരാൾ രേഖപ്പെടുത്തിപോയി എന്ന് പ്രിസൈഡിംഗ് ഓഫീസർക്ക്
ഉറപ്പാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ടെൻഡർ വോട്ട്
അനുവദിക്കാവുന്നതാണ്.
ടെന്റേർഡ് വോട്ട് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്താൻ പാടില്ല.
ഇതിനായി ബാലറ്റ് പേപ്പർ ഉപയോഗിക്കാവുന്നതും വോട്ടുരേഖപ്പെടുത്തിയ
ബാലറ്റ് പേപ്പറുകൾ സീൽ ചെയ്ത് സൂക്ഷിക്കേതുമാണ്. ആയതിന്റെ വിവരങ്ങൾ
17 ബി രജിസ്റ്ററിലാണ് രേഖപ്പെടുത്തേത്. (17 എ രജിസ്റ്ററിൽ
ടെന്റേർഡ് ബാലറ്റ് പ്രകാരം വോട്ട് ചെയ്ത വോട്ടറുടെ വിവരങ്ങൾ
രേഖപ്പെടുത്താൻ പാടില്ല.)
ചലഞ്ച്ഡ് വോട്ട്
വോട്ടറുടെ ഐഡന്റിയെ കുറിച്ച് പോളിംഗ് ഏജന്റിന്
തർക്കമുണ്ടെങ്കിൽ 2/-രൂപ കെട്ടിവച്ചതിന് ശേഷം തർക്കം
ഉന്നയിക്കാവുന്നതാണ്. ഈ വിഷയം സംബന്ധിച്ച് പ്രിസൈഡിംഗ് ഓഫീസർ
സമ്മറി വിചാരണ നടത്തേണ്ടതും തർക്കം സ്ഥാപിക്കപ്പെട്ടില്ലെങ്കിൽ
വോട്ടർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകേണ്ടതുമാണ്. തർക്കം
സ്ഥാപിക്കപ്പെടുകയാണെങ്കിൽ തർക്കവിധേയനായ വ്യക്തിയെ പോലീസിന്
കൈമാറേണ്ടതാണ്.
പ്രോക്സി വോട്ട്
സി.എസ്.വി (Classified service voter) പട്ടികയിലുളള
ആളിനുവേണ്ടി പ്രോക്സിയായി നിയമിക്കുന്ന ആളിന് വോട്ട്
രേഖപ്പെടുത്താവുന്നതാണ്. അപ്രകാരം വോട്ട് ചെയ്യുമ്പോൾ
പ്രോക്സിയുടെ ഇടതുകൈയ്യിലെ നടുവിരലിൽ മഷി പുരട്ടേതാണ്.
സഹായി
അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ടു ചെയ്യാൻ
കഴിയില്ലായെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യമാവുകയാണെങ്കിൽ
വോട്ടർ കൊണ്ടുവരുന്ന സഹായിയെ അനുവദിക്കാവുന്നതാണ്. ഇതിനായി
സഹായിയിൽനിന്നും ഒരു ഡിക്ലറേഷൻ എഴുതി വാങ്ങേതാണ്. സഹായിയുടെ
വലതുകൈയ്യിലെ ചൂണ്ടു വിരലിൽ മഷി പുരട്ടേണ്ടതാണ്. യഥാവിധി
വോട്ടറുടെ വിരലിലും മഷി പുരട്ടേണ്ടതാണ്.
PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും
To avoid SPAM, all comments will be moderated before being displayed. Don't share any personal or sensitive information.
Post a Comment
Customized PDF ഡൗൺലോഡ് ചെയ്യാം
പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser. The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.