നോർക്ക കോഴിക്കോട് സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനം പുനരാരംഭിച്ചു!

വിദേശത്തേക്ക് പോകുന്നതിനോ തൊഴിൽ അവസരങ്ങൾക്കോ ആവശ്യമായ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം നോർക്ക റൂട്ട്സ് കോഴിക്കോട് മേഖലാ സെന്റർ വീണ്ടും ആരംഭിച്ചിരിക്കുന്നു. ജൂൺ 27 മുതൽ ഈ സേവനം ലഭ്യമാകും.

വിദേശത്ത് ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അറ്റസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.  

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വ്യക്തി വിവര സർട്ടിഫിക്കറ്റുകൾ, എം.ഇ.എ, അപ്പോസ്റ്റില്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയ്ക്ക് അപേക്ഷിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അധികാരപ്പെടുത്തിയ സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്‌സ്. 

എങ്ങനെ അപേക്ഷിക്കാം:

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://norkaroots.org/) സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യുക.

അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ (ഇംപ്രൂവ്‌മെന്റ്, സപ്ലി ഉൾപ്പെടെ) എന്നിവയുടെ അസ്സലും പകർപ്പുകളും ഹാജരാക്കുക.

അപേക്ഷകന് പകരം ഒരേ വിലാസത്തിൽ താമസിക്കുന്ന നോമിനിക്ക് ഫോട്ടോ ഐഡി കാണിച്ച് ഹാജരാകാം.

ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, ഇ-പേയ്‌മെന്റ്, യുപിഐ അധിഷ്ഠിത മൊബൈൽ ആപ്പുകൾ എന്നിവ വഴി മാത്രമേ ഫീസ് അടയ്ക്കാൻ കഴിയൂ.

അറ്റസ്റ്റേഷൻ സേവനത്തിന് നിശ്ചിത ഫീസ് ഈടാക്കും.


കൂടുതൽ വിവരങ്ങൾക്ക്:

ഫീസ്, സേവന സമയം തുടങ്ങിയ വിവരങ്ങൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ഓഫീസിൽ ബന്ധപ്പെടുകയോ ചെയ്യുക.

ഫോൺ: 0495-2304882, 2304885

മൊബൈൽ: +91-7012609608

നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ ടോൾ ഫ്രീ നമ്പറുകൾ:

ഇന്ത്യയിൽ നിന്ന്: 18004253939

വിദേശത്തുനിന്ന്: +91 8802012345 (മിസ്ഡ് കോൾ സൗകര്യം ലഭ്യം)

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment