സംസ്‍ഥാനത്തെ കലാലയങ്ങളില്‍ ഈ വര്‍ഷത്തെ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്
സമയക്രമം പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 16ന് ആണ് തിരഞ്ഞെടുപ്പ് നടത്താന്‍
നിര്‍ദ്ദേശം ആഗസ്റ്റ് 7 മുതല്‍ 12 വരെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിക്കാം.
16ന് രാവിലെ 11 മണിക്കകം ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി അന്നേ ദിവസം
ഉച്ചക്ക് ശേഷം സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തി ആദ്യ
യോഗവും ചേരണം.
സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‍വെയര്‍ സഹായത്തോടെ നടത്തുന്നതിന്
സഹായകരമായ വിവിധ സോഫ്റ്റ്‍വെയറുകള്‍ ലഭ്യമാണ് . Ubuntu വില്‍ പ്രവര്‍ത്തിക്കുന്ന
സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ ക്ലാസ് മുറികളില്‍ ലാപ്‍ടോപ്പ് ഉപയോഗിച്ച്
നടത്താന്‍ സഹായകരമായ Sammathi എന്ന സോഫ്റ്റ്‍വെയര്‍ ആണ് ചുവടെ ലിങ്കില്‍. ഇത്
ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വ്യത്യസ്തമായ രീതിയില്‍ തിരഞ്ഞെടുപ്പ്
പ്രക്രിയ സാധ്യാമകും
-
ഈ വര്‍ഷത്തെ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
സര്‍ക്കുലര്‍ ഇവിടെ
- സ്കൂള്‍ ജനാധിപത്യവേദി രൂപീകരണം സര്‍ക്കുലര്‍(തീയതി 05.11.2007) ഇവിടെ
ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഓരോ ക്ലാസിലേയും സ്‌ഥാനാര്‍ഥികളുടെ പേരില്‍ ഓരോ സ്ലിപ്പ് തയ്യാറാക്കി അതിനെ Home Folder ല്‍ ഉള്ള sammaty_election എന്ന ഫോള്‍ഡറില്‍ png formatല്‍ Save ചെയ്യുക. ഇതിനായി Gimp അല്ലെങ്കില്‍ Inkskape ഉപയോഗിക്കാവുന്നതാണ്.
Inkscape ല്‍ തയ്യാറാക്കുന്നതിന് Inkscape തുറന്ന് File-> Document Properties എന്നതില്‍ Width 600ഉം Height 96 Units px എന്ന് ക്രമീകരിച്ച് Close ചെയ്യുക . Text Tool ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേര് ടൈപ്പ് ചെയ്യുക. ചിഹ്നമോ ഫോട്ടോയോ വേണമെങ്കില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തുടര്‍ന്ന് File -> Export PNG Image ക്രമത്തില്‍ സ്ഥാനാര്‍ഥിയുടെ പേര് നല്‍കി Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ സേവ് ചെയ്യുക
Application -> Other -> Sammathi Election Engine എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ താഴെപ്പറയുന്ന ജാലകം ലഭിക്കും

ഇതില്‍ ചുവടെ Help എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Help File ലഭിക്കുന്നതാണ്.
Election Setup എന്നതില്‍ Click ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Electionന് പേര് നല്‍കണം. Class Election എന്നോ School Election എന്നോ നല്‍കുക. തുടര്‍ന്ന് പാസ്‌വേര്‍ഡ് തയ്യാറാക്കുന്നതിന് നിര്‍ദ്ദേശം ലഭിക്കും. English Small Letterല്‍ പാസ്‌വേര്‍ഡ് നല്‍കുക .
മുമ്പ് തയ്യാറാക്കിയ സ്ഥാനാര്‍ഥികളുടെ പേരുകളുള്ള png Formatലുള്ള സ്ലിപ്പുകള്‍
Home ലെ sammaty_election എന്ന ഫോള്‍ഡറില്‍ ഉണ്ടെങ്കില്‍ List of Candidates എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അവ ദൃശ്യമാകും.
എല്ലാ സ്ഥാനാര്‍ഥികളുടെയം പേരുകള്‍ ലഭിക്കുന്നു എങ്കില്‍ മൂന്നാമത്തെ ബട്ടണ്‍ Start Election ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ആരംഭിക്കാവുന്നതാണ്. കുട്ടികള്‍ മൗസ് ഉപയോഗിച്ച് സ്ഥാനാര്‍ഥിയുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ വോട്ട് പോള്‍ ചെയ്യപ്പെടുകയും ബീപ്പ് ശബ്ദം പുറപ്പെടുവിക്കും. തുടര്‍ന്ന് അടുത്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതിനായി Enter ബട്ടണ്‍ അമര്‍ത്തി സ്ക്രീന്‍ തയ്യാറാക്കുക.
എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Tab കീ അമര്‍ത്തിയതിന് ശേഷം മുമ്പ് തയ്യാറാക്കിയ പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്താല്‍ റിസള്‍ട്ട് സ്ക്രീനില്‍ ലഭിക്കുന്നതാണ്.