അപേക്ഷകർ മെട്രിക്കുലേഷൻ/എസ്എസ്എൽസി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. കുറഞ്ഞത് 152 സെന്റീമീറ്റർ ഉയരം വേണം. നെഞ്ചളവിൽ അഞ്ചു സെന്റീമീറ്റർവരെ വികാസശേഷിയുണ്ടാവണം. മികച്ച കാഴ്ചയും/കേൾവി ശക്തിയുണ്ടായിരിക്കണം. മറ്റു വൈകല്യങ്ങൾ ഒന്നും പാടില്ല. അപേക്ഷ നൽകാനുള്ള സമയം ഫെബ്രുവരി 24 വരെ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും നിർദിഷ്ട അപേക്ഷാഫോമും https://agnipathvayu.cdac.in വഴി ലഭ്യമാണ്.
ഉയർന്ന പ്രായപരിധി 21 വയസ്. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ചവരായിരിക്കണം. അപേക്ഷ സാധാരണ തപാലിൽ അയക്കാം. ഏതെങ്കിലും ഒരു വിലാസത്തിൽ അയക്കുക. വിലാസം താഴെ ഓഫീസുകളിൽ നേരിട്ട് എതിർക്കുകയും ചെയ്യാം.
കമാൻഡിങ് ഓഫിസർ, ഹെഡ്ക്വാർട്ടേഴ്സ്, സതേൺ എയർ കമാൻഡ് (യൂനിറ്റ്) ആക്കുളം, ചെറുവിക്കൽ പി.ഒ, തിരുവനന്തപുരം-695011.
സ്റ്റേഷൻ കമാൻഡർ, എയർഫോഴ്സ് സ്റ്റേഷൻ, തിരുവനന്തപുരം, ജി.വി. രാജ ഗേറ്റ്, ശംഖുംമുഖം ബീച്ച്, തിരുവനന്തപുരം -695007.