സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ്/എയ്ഡഡ് വിദ്യാലയങ്ങളിലും പി.റ്റി.എയുടെ കൂടെ പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടനയാണ് സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി (SMC). 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തെ അടിസ്ഥാനമാക്കിയാണിത് രൂപീകരിച്ചത്.
SMC രൂപീകരണ മാർഗനിർദ്ദേശങ്ങൾ:
- 750-ൽ താഴെ കുട്ടികളുള്ള സ്കൂളുകൾ: 16 അംഗങ്ങൾ (കൺവീനർ, ജോയിന്റ് കൺവീനർ ഒഴികെ)
- 750-ൽ കൂടുതലുള്ള സ്കൂളുകൾ: 21 അംഗങ്ങൾ
- 75% അംഗങ്ങൾ മാതാപിതാക്കളിൽ നിന്ന് തെരഞ്ഞെടുക്കണം
- കാലാവധി 2 വർഷം
- കുട്ടിയുടെ വിദ്യാഭ്യാസം അവസാനിച്ചാൽ അംഗത്വം നഷ്ടപ്പെടും
- 50% അംഗങ്ങൾ വനിതകൾ ആയിരിക്കണം
- 2 മാസംകൊണ്ട് ഒരിക്കൽ യോഗം ചേരണം
- ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ രക്ഷാകർത്താക്കളിൽ നിന്ന്
- ക്വാറം: 16 അംഗ കമ്മിറ്റിക്ക് 9, 21 അംഗ കമ്മിറ്റിക്ക് 11
SMC അംഗങ്ങൾ:
Member | 16 Member Committee | 21 Member Committee |
---|---|---|
Principal | Convener | Convener |
HM / Vice Principal | Joint Convener | Joint Convener |
Ward Member | 1 | 1 |
Educational Expert | 1 | 1 |
School Leader | 1 | 1 |
SC Parent | 1 | 1 |
ST Parent | 1 | 1 |
IEDC Parent | 1 | 1 |
Minority Parent | 1 | 1 |
OBC Parent | 2 | 2 |
PTA Representatives | 2 | 2 |
Parents | 4 | 8 |
Teachers | 1 | 2 |
SMCയുടെ പ്രധാന ചുമതലകൾ:
- വിദ്യാലയത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുക
- സ്കൂൾ വികസന രേഖ (SDP) തയ്യാറാക്കുക
- ധനസമ്പാദനവും വിനിയോഗവും ആസൂത്രണം ചെയ്യുക
- ജനങ്ങളുടെ പിന്തുണ ഉറപ്പാക്കുക
- അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ പിന്തുണ നൽകുക
- സ്കൂൾ വിട്ടുപോകുന്ന കുട്ടികളെ തിരിച്ചുനയിക്കുക
- ഉച്ചഭക്ഷണ പദ്ധതി പരിശോധിക്കുക
- വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക
- ഭിന്നശേഷി കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുക
- എസ് എം സി കമ്മിറ്റി വിദ്യാലയത്തിന് വേണ്ടി സമാഹരിച്ച തുകയുടെ വാര്‍ഷിക അക്കൗണ്ട് തയ്യാറാക്കുക. ധനവിനിയോഗത്തിനായി എസ് എം സിയുടെ പേരില്‍ ചെയര്‍മാന്റെയും കണ്‍വീനറുടെയും ജോയിന്റ് അക്കൗണ്ട് വഴി വിനിമയം നടത്താവൂ