യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം - കേരളത്തിലെ നവോന്മേഷത്തിന്റെ പാത








യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം - കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാൻ

2021-22ലെ സംസ്ഥാന ബജറ്റിൽ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലക ശക്തിയാക്കാനും വിജ്ഞാന സമൂഹമാക്കി മാറ്റാനും നാലുഘടകങ്ങളുള്ള കൃത്യമായ കർമ്മപരിപാടിയാണ് നിർദ്ദേശിച്ചത്.

  1. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ നൽകുന്നതിനുമുള്ള കർമ്മപരിപാടി
  2. ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ വിപുലമായ ശ്രമങ്ങൾ
  3. ഉൽപ്പാദന പ്രവർത്തനങ്ങൾക്കും ഇന്നൊവേഷനും പ്രാധാന്യമുള്ളതും cutting-edge സാങ്കേതികവിദ്യകളും ഏകോപിപ്പിക്കാവുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസം പുനസംഘടിപ്പിക്കൽ
  4. കൃഷി, മൃഗപരിപാലനം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഡിജിറ്റൽ രൂപാന്തരത്തിലേക്ക്

അന്നത്തെ ധനമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോളജ് ഇന്നൊവേഷൻ ഫണ്ട് എന്ന പ്രത്യേക ഫണ്ട് രൂപീകരിക്കാനായി തീരുമാനമായി. തുടര്‍ന്നാണ് കെ-ഡിസ്‌ക് കേരളത്തിലെ ഇന്നൊവേഷൻ മേഖലയെ ചിട്ടപ്പെടുത്തുന്നതിനായി യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സമഗ്രമായി രൂപകൽപ്പന ചെയ്തത്.

ഈ പ്രോഗ്രാം അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ മാതൃകയിലാണ് രൂപം കൊണ്ടത്. ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെയുള്ള നവോത്ഥാനത്തിന് യുവാക്കളെ തയ്യാറാക്കുകയാണ് ലക്ഷ്യം.

കൊച്ചുമുതൽ ഉത്പാദനവൈഭവം വരെയുള്ള എല്ലാ ഘടകങ്ങളിലുമുള്ള ബന്ധം ഉറപ്പാക്കുന്നതിനാണ് Triple Helix മാതൃക – സർക്കാർ, അക്കാദമി, വ്യവസായം – പ്രചാരത്തിലിട്ടത്. ഇത് സിലിക്കൺ വാലിയിലും ചൈനയിലും തെളിയിക്കപ്പെട്ട മാതൃകയാണ്.

കേരളത്തിന്റെ നവോന്മേഷ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇത്തരമൊരു സംയോജനം ഉറപ്പാക്കുകയാണ്. അതിനാലാണ് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സർക്കാർ, അക്കാദമി, വ്യവസായം എന്നിവയെ ഏകോപിപ്പിക്കുന്നതിലൂടെ നിലവിൽ വന്നത്.

YIP സഹോദര പദ്ധതികൾ:

  • One District One Idea
  • One Local Government One Idea
  • Local Innovation

ഇവയിലൂടെ വീടുകളിൽ ഉള്ള വീട്ടമ്മമാരെയും കർഷക തൊഴിലാളികളെയും ഉൾപ്പെടുത്തി ഉൽപ്പന്നവത്കരണത്തിന് പ്രചോദനം നൽകുന്നു.

വിശേഷതകൾ:

ഇത് പോലെ, എൻജിനീയറിംഗ് കോളേജുകളിൽ systematic project-based learning ഏർപ്പെടുത്താനായി, K-DISC ഫാക്കൽട്ടി ഇമ്പ്രൂവ്മെന്റ് ഫലോഷിപ്പ് പ്രഖ്യാപിച്ചു. ഇത് ഫാക്കൽട്ടിക്ക് ഇൻഡസ്ട്രിയൽ എക്‌സ്‌പോഷർ നൽകുന്നു.

YIP 2021-ലെ ഘടനയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. VoC (Voice of Customer) എന്നത് Design Thinking-ന്റെ ഭാഗമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Stakeholder-നെ കേട്ട് പ്രശ്നങ്ങൾ മനസ്സിലാക്കുക എന്നതാണ് ലക്ഷ്യം.

YIP Mentoring വിഭാഗങ്ങൾ:

  1. Domain Mentoring: ജല വിഭവം, വൈറോളജി, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ.
  2. Technology: കമ്മ്യൂണിറ്റി ടെക് ഗ്രൂപ്പുകൾ, KTU എഞ്ചിനീയറിംഗ് കോളേജുകൾ.
  3. Business Plan: സ്റ്റാർട്ടപ്പ് മിഷനും IIM കളും നേതൃത്വം നൽകുന്നു.
  4. Intellectual Property: നിയമ കോളേജുകൾ, നിയമ ഏജൻസികൾ.
  5. Prototyping & Product Development: IIM കോഴിക്കോടിന്റെ നേതൃത്വത്തിൽ.

Fab Academy & Startup Mission ചേർന്ന് Rapid Prototyping പരിശീലനം നൽകുന്നു. സ്കോളർഷിപ്പ് ആയി ജില്ലാ തല വിജയികൾക്ക് ₹25,000, സംസ്ഥാന തല വിജയികൾക്ക് ₹50,000 എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് YIP മുന്നോട്ട് പോകുന്നത് “ഒരു ലക്ഷം വിദ്യാർത്ഥികൾ, മുപ്പതിനായിരം ആശയങ്ങൾ” എന്ന ടാഗ്‌ലൈനോടെയാണ്. അവയിൽ 900 ആശയങ്ങൾ സംസ്ഥാന തലത്തിൽ എത്തുകയും മികച്ചവരെ K-DISC മൂന്നു വർഷത്തേക്ക് mentoring ചെയ്യുകയും ചെയ്യുന്നു.

ഇതാണ് യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പൊതുവായ ഘടന.



About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment