ടാലന്റ്‌സ്കാൻ സെപ്റ്റംബർ 26 ന്‌

Unknown
വിദ്യാർത്ഥികളുടെ ജന്മവാസനകളെ പുറത്തുകൊണ്ടുവരുവാൻ കാട്ടൂർ പോംപൈ സെന്റ്‌ മേരീസ്‌ ഒരുക്കുന്ന ടാലന്റ്‌സ്കാൻ സെപ്റ്റംബർ 26 ന്‌ നടത്തും സ്കൂളിലെ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു പരിപാടി അവതരിപ്പിക്കണമെന്നാണ്‌ ഇതിന്റെ പ്രത്യേകത. കുട്ടികൾക്ക്‌ അവരുലെട ഇഷ്ടപ്പെട്ട ഏതെങ്കിലും പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുകയാണ്‌ പരിപാടി ലക്ഷ്യമിടുന്നത്‌. ക്ലാസ്‌ അടിസ്ഥാനത്തിലായിരിക്കും മത്സരം നടത്തുക ഓരോ ഐറ്റത്തിനും 10.,5,3 എന്നീ ക്രമത്തിലാണ്‌ മാർക്ക്‌ നിശ്ചയി ച്ചരിക്കുന്നത്‌. 30 തോളം ഇനങ്ങളിലായി 100 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ കലാ സന്ധ്യവർഷം തോറും എറെ മികവാണ്‌ പുലർത്തുന്നത്‌. വാശിയേറിയ മത്സരത്തിന്റെ ഫലം സ്വന്തമാക്കാൻ വിദ്യാർത്ഥികൾസംഘം ചേർന്ന്‌ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. സ്കൂൾ യുവജനോത്സവത്തിനും മേഖലാ കലോത്സവങ്ങൾക്കും മൂന്നോടിയായി നടക്കുന്ന കലാമത്സരങ്ങളിലൂടെയാണ്‌ സ്കൂൾ ടീമുകളെ തിരഞ്ഞെടുക്കുകയെന്ന്‌ ആട്സ്‌ ക്ലബ്‌ സ്റ്റാഫ്‌ അഡ്വൈസർ സർ മാരായ ശ്രീ ബാലകൃഷ്ണൻ, വിനിത ടീച്ചർ എന്നിവർ പറഞ്ഞ ചില പരിപാടികളിൽ ക്ലാസുകളെ സംയോജിപ്പിച്ച്‌ ടീമിനെ തിരഞ്ഞെടു ത്തു പരിപാടികളും, സമയക്രമവും പുറത്തുവിട്ട്‌, നിർദ്ദേശങ്ങൾ നൽകുയായിരുന്നു അവർ.

Post a Comment