ഗുരുദക്ഷിണയായി ഭീമൻ പത്രം

Unknown
അദ്ധ്യാപകദിനത്തോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ തീർത്ത ഭീമൻ ചുമർ പത്രം വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. 60 അടിനീളത്തിൽ തീർത്ത പത്രം 4 ഭാഗങ്ങളിലാക്കി 4 ക്ലാസുകൾക്ക്‌ നൽകുകയായിരുന്നു. 15 അടിനീളത്തിൽ ഓരോ ക്ലാസുകൾ അദ്ധ്യാപകരുടെ ഓർമ്മ കുറിപ്പുകൾ തയ്യാറാക്കി. ഒരു ദിവസം മുഴുവൻ ഇട വേളകളിലാണ്‌ പത്രത്തിൽ അനുഭവങ്ങൾ രേഖപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നത്‌. ഉച്ച കഴിഞ്ഞച്ചോഴേക്കും സ്ഥല പരിമിതി രൂക്ഷമായിത്തുടങ്ങി. വീണ്ടും പേമർറേജുകൾ വേണ്ടി വരുമോ എന്ന ആശയങ്ങൾക്കിടയിൽ അവരവരുടെ സ്ഥല പരിമിതിയിൽ നിന്ന്‌ കാര്യങ്ങൾ ചെയ്യണമെന്ന്‌ പാർലിമന്റ്‌ നിർദ്ദേശം പലർക്കും ഇഷ്ടപ്പെട്ടില്ല. ഉച്ചതിരിഞ്ഞ്‌ വിമൺ പത്രം ചുരുട്ടി മടക്കി അദ്ധ്യാപകർക്ക്‌ ഏൽപ്പിച്ചാണ്‌ വിദ്യാർത്ഥികൾ മടങ്ങിയത്‌.

Post a Comment