യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം മേളപ്രേമികളുടെ മനം കവര്‍ന്നു.
മേളവിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തിലായിരുന്നു മേളം. തൃശൂര്‍ ഇലഞ്ഞിത്തറ മേളത്തിന്‍റെ തനിപ്പകര്‍പ്പായ നടയ്ക്കല്‍ മേളം പതികാലത്തില്‍ തുടങ്ങി ഏഴക്ഷരത്തില്‍ സമാപിച്ചു.
മൂന്നുമണിക്കൂറോളം നീണ്ട മേളം ആസ്വദിക്കാന്‍ ദേവാലയതിരുമുറ്റത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. നടയ്ക്കല്‍ മേളം തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍ ഉദ്ഘാടനം ചെയ്തു.മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഇതു രണ്ടാംതവണയാണ് തിരുനാളിന് തീര്‍ഥകേന്ദ്രത്തില്‍ മേളം അവതരിപ്പിക്കുന്നത്