വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Unknown

ശബരിമലക്കു പോകുന്നതിനുവേി വ്രതമെടുത്തിരുന്ന സ്കൂള്‍ വിദ്യാര്‍ഥി ക്ഷേത്രത്തിനു സമീപമുള്ള കനാലില്‍ മുങ്ങി മരിച്ചു. കാട്ടൂര്‍ ഇല്ലിക്കാട് വലിയപറന്പില്‍ വീട്ടില്‍ ശിവദാസന്‍റെ മകന്‍ വിഷ്ണുദാസ് (16) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെ ഹരിപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൊഴുന്നതിനായി ക്ഷേത്രത്തിനു സമീപത്തെ കനാലില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുവാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രിന് വീട്ടുവളപ്പില്‍. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍. കാട്ടൂര്‍ സെന്‍റ് മേരീസ് പോംപെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും കാട്ടൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മനോജിന്‍റെ സഹോദരപുത്രനുമാണ് വിഷ്ണുദാസ്. അമ്മ: ഷീജ, സഹോദരി: വിസ്മയ.

Post a Comment