ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ കത്തോലിക്കാ മെത്രാന്‍ സമിതി

Unknown
മനുഷ്യന്‍ നിയന്ത്രിക്കേണ്ട മാധ്യമങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന അപകടകരമായ അവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി കേരള കത്തോലിക്ക മെത്രാന്‍ സമിതി ഇടയലേഖനം. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്‌ മാത്യു ആനിക്കുഴിക്കാട്ടില്‍ പുറപ്പെടുവിച്ച ഇടയലേഖനം ഞായറാഴ്‌ച പള്ളികളില്‍ വായിച്ചു. ദൃശ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ താക്കീതാണ്‌ ഇടയലേഖനത്തിലുള്ളത്‌.

മാധ്യമങ്ങള്‍ പരസ്യങ്ങളിലൂടെ വീട്‌ ചന്തയാക്കി മാറ്റുന്നു. ആര്‍ത്തിയും അസംതൃപ്‌തിയും വളര്‍ത്തി കുടുംബജീവിതത്തെ താറുമാറാക്കുന്നു. സ്വന്തം സാമ്പത്തികശേഷി പോലും നോക്കാതെ വ്യയംചെയ്യുന്ന കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക്‌ പോകുന്നു. മാധ്യമങ്ങളുടെ പരസ്യഭാഷ മനസ്സിലാക്കണമെന്നും ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ്‌ പണം ചെലവു ചെയ്യണമെന്നും ഇടയലേഖനം പറയുന്നു.

മാധ്യമങ്ങള്‍ പലപ്പോഴും ഭാഗിക സത്യമാണ്‌ നല്‍കുന്നത്‌. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പ്രത്യേക വിഷയങ്ങള്‍ തിരഞ്ഞെടുത്ത്‌ നല്‍കുന്നത്‌ വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ നാശം സൃഷ്ടിക്കാറുണ്ട്‌. സ്ഥാപിത താത്‌പര്യങ്ങളും വാണിജ്യ താത്‌പര്യങ്ങളും രാഷ്ട്രീയ-സാമ്പത്തിക താത്‌പര്യങ്ങളും ചാനലുകള്‍ തമ്മിലുള്ള മത്സരങ്ങളും ഇതിന്‌ കാരണമാകുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകള്‍ പലപ്പോഴും വിചാരണയാകാറുണ്ടെന്നും വിഭിന്ന നിലപാടുകള്‍ അവതരിപ്പിച്ച്‌ സത്യം കണ്ടെത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ലെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു. മാധ്യമപ്രവര്‍ത്തനം ഒരു ബിസിനസ്‌ മത്സരമാണെന്നും ഇത്‌ അക്രമത്തെ ഉയര്‍ത്തുകയും ലൈംഗികതയെ നിസ്സാരവത്‌കരിക്കുകയും വിഭാഗീയത വളര്‍ത്തുകയും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇടയലേഖനത്തിലുണ്ട്‌.

കുട്ടികളടക്കമുള്ളവര്‍ ടിവി ആസക്തിക്ക്‌ വിധേയരാണ്‌. പല കുഞ്ഞുങ്ങളെയും വളര്‍ത്തുന്നത്‌ ടിവിയാണ്‌. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും സ്വകാര്യ സമ്പര്‍ക്ക ഉപകരണങ്ങളായി തരംതാഴ്‌ന്നു. ശുഷ്‌കവും സങ്കുചിതവുമായ ബന്ധങ്ങളാണ്‌ അവ പലപ്പോഴും വളര്‍ത്തുന്നത്‌. ചാറ്റിങ്ങും ഓര്‍ക്കുട്ടുമൊക്കെ അശ്ലീലതയിലേക്കും ഭീകര പ്രവര്‍ത്തനങ്ങളിലേക്കും വരെ നയിക്കുന്ന സ്ഥിതിയുമുണ്ട്‌.

അഴിമതി, ഗുണ്ടായിസം, ലൈംഗിക അരാജകത്വം, മദ്യപാനം, ആത്മഹത്യ എന്നിവയുടെ ജീര്‍ണ സംസ്‌കാരം വളര്‍ത്താന്‍ ടിവി പരിപാടികള്‍ കാരണമാകുന്നില്ലേ എന്നും ഇടയലേഖനം ചോദിക്കുന്നു. സ്വതന്ത്രബുദ്ധിയും ഇച്ഛാശക്തിയും ഉപയോഗിച്ച്‌ ഇന്ത്യന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നും ഇടയലേഖനം നിര്‍ദേശിക്കുന്നു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment