കേരളത്തില്‍ വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള ലിഡാ ജേക്കബ് കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ചകള്‍ക്കും ആഴമായ പഠനങ്ങള്‍ക്കും ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്നു കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) അഭിപ്രായപ്പെട്ടു. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമം ആറു വയസു മുതല്‍ പ്രൈമറി തലത്തില്‍ ആരംഭിക്കുന്പോള്‍ പുതിയ നിര്‍ദേശമനുസരിച്ചു പ്രീപ്രൈമറി വിദ്യാഭ്യാസവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനാണ് നീക്കം. ഇത് സ്ഥാപനങ്ങളുടെ പ്രവര്ത്തനസ്വാതന്ത്യ്രത്തെ ബാധിക്കും.
ഉന്നതമായ പഠനാന്തരീക്ഷവും മികച്ച അച്ചടക്കക്രമീകരണവും ഉള്ളതുകൊണ്ടാണു സംസ്ഥാനത്തെ ചില സ്കൂളുകള്‍ക്കു നിലവാരമുള്ള വിദ്യാഭ്യാസം നല്കാന് സാധിക്കുന്നത്. സ്ഥാപനത്തിന്റെ അച്ചടക്കത്തെയും പാഠ്യാന്തരീക്ഷത്തെയും തകര്‍ക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാനാവില്ലെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!