സംസ്ഥാന സഹകരണബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറക്കിയതായി മന്ത്രി ജി. സുധാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഹകരണവകുപ്പ് സെക്രട്ടറി ചെയര്‍മാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
നിലവിലുള്ള 6000-37700 എന്ന മാസ്റ്റര്‍ സെ്കയില്‍ 7825-50450 ആയി പരിഷ്‌കരിച്ചു. പ്യൂണ്‍ അറ്റന്‍ഡറുടെ നിലവിലുള്ള സെ്കയില്‍ 6000-14775 എന്നത് 7825-20975 ആയും ക്ലാര്‍ക്കിന്റെ ശമ്പളസെ്കയില്‍ 7375-19975 ല്‍ എന്നത് 9625-28375 ആയും ഉയര്‍ത്തും. ജൂനിയര്‍ അസിസ്റ്റന്റിന്റെ സെ്കയില്‍ 8925-24775 എന്നത് 11750-32050 ആയും അക്കൗണ്ട്‌സ് ഓഫീസറുടെ സെ്കയില്‍ 10975-29300 എന്നത് 14375-38350 ആയും ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ സെ്കയില്‍ 15925-36575 എന്നത് 20975-48950 ആയും വര്‍ധിക്കുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ശമ്പളപരിഷ്‌കരണത്തിന് എന്നുമുതല്‍ പ്രാബല്യം നല്‍കണമെന്ന കാര്യത്തില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ അറിയിച്ചു. ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായും ഈ കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.