സംസ്ഥാന സഹകരണബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

Unknown
സംസ്ഥാന സഹകരണബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറക്കിയതായി മന്ത്രി ജി. സുധാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഹകരണവകുപ്പ് സെക്രട്ടറി ചെയര്‍മാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.
നിലവിലുള്ള 6000-37700 എന്ന മാസ്റ്റര്‍ സെ്കയില്‍ 7825-50450 ആയി പരിഷ്‌കരിച്ചു. പ്യൂണ്‍ അറ്റന്‍ഡറുടെ നിലവിലുള്ള സെ്കയില്‍ 6000-14775 എന്നത് 7825-20975 ആയും ക്ലാര്‍ക്കിന്റെ ശമ്പളസെ്കയില്‍ 7375-19975 ല്‍ എന്നത് 9625-28375 ആയും ഉയര്‍ത്തും. ജൂനിയര്‍ അസിസ്റ്റന്റിന്റെ സെ്കയില്‍ 8925-24775 എന്നത് 11750-32050 ആയും അക്കൗണ്ട്‌സ് ഓഫീസറുടെ സെ്കയില്‍ 10975-29300 എന്നത് 14375-38350 ആയും ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ സെ്കയില്‍ 15925-36575 എന്നത് 20975-48950 ആയും വര്‍ധിക്കുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ശമ്പളപരിഷ്‌കരണത്തിന് എന്നുമുതല്‍ പ്രാബല്യം നല്‍കണമെന്ന കാര്യത്തില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ അറിയിച്ചു. ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായും ഈ കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment