ഒന്നാംസ്ഥാനക്കാര്‍ക്ക് 250 രൂപ സമ്മാനം : തോമസ് പാവറട്ടി
പാവറട്ടി സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാംസമ്മാനം ലഭിക്കുന്ന 713 പേര്‍ക്ക് 250 രൂപ വീതം മൊത്തം 1,78,250 രൂപ ടോംയാസ് അഡ്വര്‍ടൈസിംഗ് നല്‍കും. പാവറട്ടി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായതിനാലാണ് സമ്മാനം നല്‍കുന്നതെന്ന് ടോംയാസ് ഉടമ തോമസ് പാവറട്ടി അറിയിച്ചു.