കലോത്സവവേദിയില്‍ അധ്യാപകരുടെ 'പ്രതിഷേധ മത്സരവും"

Unknown
ശന്പളപരിഷ്കരണത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് റവന്യൂ ജില്ലാ കലോത്സവവേദിയില്‍ എഎച്ച്എസ്ടിഎ ഇന്നു പ്രകടനം നടത്തും.

ഒരേ സ്കെയില്‍ നിലനിന്നിരുന്നവര്‍ക്കു നല്കിയ പുതിയ ശന്പളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ തരംതാഴ്ത്തിയ സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.

സീനിയര്‍-ജൂണിയര്‍ അന്തരം കുറയ്ക്കുക, ഹയര്‍സെക്കന്‍ഡറി അധ്യാപകരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയം അവസാനിപ്പിക്കുക, പുതിയ സ്കൂളുകളില്‍ തസ്തിക സൃഷ്്ടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രകടനം നടത്തുന്നത്. മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു യുവജനോത്സവത്തില്‍ അവസരം നിഷേധിക്കുന്നതിനെതിരെ ഒരുകൂട്ടം അധ്യാപകര്‍ മീഡിയ സെന്‍ററിനു പുറത്ത് ചിത്രംവരച്ച് പ്രതിഷേധിച്ചു.

Post a Comment