കോടികള്‍ മുടക്കിയുള്ള ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധമാണെന്നും അത് ഒഴിവാക്കണമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കാരുണ്യവര്‍ഷം 2011-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവം സമ്പത്ത് നല്‍കുന്നത് ദുര്‍വ്യയം ചെയ്യാനല്ലെന്നും സഹജീവികളോട് കരുണ കാട്ടാനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌നേഹവും കരുണയും വാക്കുകളില്‍ ഒതുങ്ങുന്ന കാലമാണിത്. ഇത് പ്രവൃത്തിയില്‍ പ്രകടമാകണം. ക്രൈസ്തവരോട് മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ടവരോടും കരുണയും അലിവും പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു.