ശമ്പളക്കമ്മീഷന്‍ അധ്യാപകരെ തരംതാഴ്ത്തി -എ.കെ.എസ്.ടി.യു.

Unknown
സമാന ശമ്പളനിരക്കില്‍ ജോലി ചെയ്തിരുന്ന ഇതരവിഭാഗം ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളസ്‌കെയില്‍ അനുവദിച്ചപ്പോള്‍ അധ്യാപകര്‍ക്ക് അത് നിഷേധിക്കുകയും തരംതാഴ്ത്തുകയും ചെയ്ത നടപടി പുനപ്പരിശോധിക്കണമെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രൈമറി അധ്യാപകരുടെ ശമ്പളസ്‌കെയിലായിരുന്ന 6680-10690ന് പകരം 11620-18540 ആണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍. 6680 രൂപ അടിസ്ഥാനശമ്പളമുണ്ടായിരുന്ന യു.ഡി.ക്ലാര്‍ക്ക് തസ്തികയുള്‍പ്പടെയുള്ളവരുടെ സ്‌കെയില്‍ 13210-20740 ആയി വര്‍ധിപ്പിച്ചു. അടിസ്ഥാനശമ്പളത്തില്‍ തന്നെ 1590 രൂപയുടെ വ്യത്യാസമാണുള്ളത്.

ഹയര്‍സെക്കന്‍ഡറി മേഖലയിലെ അധ്യാപകര്‍ക്കാകട്ടെ നിലവിലുള്ള 11070-18450 എന്ന സ്‌കെയിലിനു പകരം 19240-32110 സ്‌കെയിലാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതേനിരക്കില്‍ ശമ്പളം പറ്റിയിരുന്ന മറ്റ് ജീവനക്കാര്‍ക്ക് 20740-33650 സ്‌കെയിലാണ് അനുവദിച്ചിട്ടുള്ളത്. 1500 രൂപയുടെ വ്യത്യാസമുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഡയറ്റ് അധ്യാപകര്‍ക്കും ഇതിന് സമാനമായ തരംതാഴ്ത്തല്‍ ശമ്പളസ്‌കെയിലില്‍ ഉണ്ടായിട്ടുണ്ട്. ഇത് പരിഹൃതമായില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും എ.കെ.എസ്.ടി.യു. തീരുമാനിച്ചു.

Post a Comment