കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ തുടങ്ങും- മന്ത്രി
ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ആരംഭിക്കുമെന്ന് മന്ത്രി എം.എ.ബേബി നിയമസഭയില്‍ പറഞ്ഞു. ഒരു പഞ്ചായത്തില്‍ ഒരു സ്കൂളെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. ഇതിന്റെ ഭാഗമായി എറണാകുളം മുതല്‍ കാസര്‍കോട് വരെ ഹയര്‍സെക്കന്‍ഡറി അനുവദിച്ചു. എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ കൂടി ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളുകള്‍ അനുവദിക്കും. ഒരു പഞ്ചായത്തില്‍ ഒന്നു മാത്രമല്ല, കൂടുതല്‍ സ്കൂളുകള്‍ വേണമെന്നുള്ളിടത്ത് അതും അനുവദിക്കും. തീര പ്രദേശം, എത്തപ്പെടാന്‍ പ്രയാസമുള്ള സ്ഥലം തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് സ്കൂളുകള്‍ അനുവദിക്കുക. ആനത്തലവട്ടം ആനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.