സുഗതകുമാരി
ഇത്രയധികം ദാരുണവും ദയനീയവുമായ ഒരു സംഭവം ഈയിടെയൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ പോരല്ലോ; ലജ്ജാവഹം എന്നുകൂടി പറയേണ്ടേ. ഒറ്റയ്ക്ക് ട്രെയിനില്‍ യാത്രചെയ്തു എന്നതാണോ ആ കുട്ടി ചെയ്ത തെറ്റ്. ഇറങ്ങാനുള്ള സമയമായിരിക്കുന്നു. നാളെ പെണ്ണുകാണാന്‍ വരികയാണ്. കാത്തിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മനസ്സിന്റെ അവസ്ഥ, പെട്ടെന്ന് ആക്രമിക്കപ്പെട്ടപ്പോഴുള്ള ആ പരിഭ്രാന്തി... ഇതെല്ലാം നമുക്ക് ഊഹിച്ചുകൂടേ.
അവള്‍ എത്ര ഭയന്നുകാണും. എത്ര നിലവിളിച്ചുകാണും. അമ്മേ എന്നായിരിക്കും, അങ്ങനെയല്ലേ എല്ലാ കുട്ടികളും നിലവിളിക്കുക. ആരും കേട്ടില്ല. ആരും കേട്ടില്ലേ, അതോ കേട്ടവരും മിണ്ടാതെ, ശ്രദ്ധിക്കാതിരുന്നോ? ചങ്ങല വലിച്ച് നിര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ലേ. നിലവിളി കേട്ടപ്പോള്‍ ആരോ ചാടുന്നതുകണ്ടു എന്നൊക്കെ പറയുന്നു. അപ്പോള്‍ ചങ്ങല വലിച്ചൊന്നു നിര്‍ത്തി എന്താണെന്നു നോക്കാന്‍ ആരും ഇല്ലായിരുന്നോ അവിടെ. ഇത്ര ക്രൂരവും ഇത്ര ഉദാസീനവും നിസ്സംഗവുമായിപ്പോയല്ലോ നമ്മുടെ സമൂഹം.
അപ്പോള്‍, ആരെങ്കിലും കണ്ടിരുന്നെങ്കില്‍ വീണിടത്തുനിന്നും ആ കുട്ടിയെ എടുത്തു രക്ഷിച്ചുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവിടെനിന്നു വലിച്ചിഴച്ച് എവിടെയോ കൊണ്ടിട്ടാണല്ലോ അവളെ ഉപദ്രവിച്ചത്... എന്താണ് ഞാനിതിനെയൊക്കെ പറയേണ്ടത്. എന്ത് ഭാഷയാണ് ഉപയോഗിക്കേണ്ടത്. മനസ്സ് തകരുന്ന വേദന തോന്നുകയാണ്. ഒരുപാട് ഭയം തോന്നുന്നു നമ്മുടെ പെണ്‍കുട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍. ആയിരക്കണക്കിന് പെണ്‍കുട്ടികള്‍, സ്ത്രീകള്‍ യാത്രചെയ്യുന്നുണ്ട് ട്രെയിനില്‍. അവര്‍ക്കെന്തു സുരക്ഷിതത്വമാണുള്ളത്. ഈ റോഡില്‍ എന്ത് സുരക്ഷിതത്വമാണവര്‍ക്കുള്ളത്.
ഈ വിധത്തില്‍ ക്രൂരന്മാരും ക്രിമിനലുകളും മദ്യപാനികളും ഇങ്ങനെ ഇഷ്ടംപോലെ നടക്കുന്ന ഈ നാട്ടില്‍ എന്തു സുരക്ഷിതത്വമാണ് നമ്മുടെ പെണ്‍മക്കള്‍ക്കുള്ളത്. ഞാന്‍ വനിതാകമ്മീഷനിലിരുന്നപ്പോള്‍ സ്ത്രീകളുടെ ട്രെയിനിലുള്ള സുരക്ഷിതത്വത്തെപ്പറ്റി വളരെ വളരെ ചര്‍ച്ച നടത്തുകയും സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ് മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്നും അതിന് പ്രത്യേക നിറം കൊടുക്കണമെന്നും അതില്‍ ഗാര്‍ഡിനെ പ്രത്യേകം നിയമിക്കണമെന്നും പറഞ്ഞ് ശുപാര്‍ശകള്‍ കൊടുക്കുകയും കേന്ദ്രഗവണ്‍മെന്റിലേക്കൊക്കെ എഴുതുകയും ചെയ്തിരുന്നു. കുറച്ചുകാലത്തേക്കൊക്കെ നടപ്പാക്കുകയും ചെയ്തതായിട്ട് എനിക്കോര്‍മയുണ്ട്. പിന്നീടതൊക്കെ മാറി. ഒരു ട്രെയിനിലുമില്ല ഇപ്പോള്‍ മധ്യഭാഗത്ത് ലേഡീസ് കമ്പാര്‍ട്ടുമെന്റ്? -അറിഞ്ഞുകൂടാ.
റെയില്‍വേ മധ്യഭാഗത്തേക്ക് സ്ഥാപിച്ച വനിതാ കമ്പാര്‍ട്ടുമെന്റുകള്‍ പിന്നെ എങ്ങനെ മാറി? എന്തുകൊണ്ട് ഇത്ര അശ്രദ്ധയോടെ അവഗണിച്ചു? റെയില്‍വേമന്ത്രി നിയമമൊക്കെ പാസാക്കിയതാണ്. പിന്നെ അതെവിടെപ്പോയി. ഒരു കാര്യം നടപ്പിലാക്കിക്കഴിഞ്ഞാല്‍ അത് പാലിക്കുന്നുണ്ടോ എന്ന് എപ്പോഴും നോക്കിനടക്കാന്‍ പറ്റില്ലല്ലോ. അത് ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥരല്ലേ. നടക്കുന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് അവരല്ലേ. റെയില്‍വേയാണ് നടപടിയെടുക്കേണ്ടത്. യാചകനിരോധനമെന്നു പറഞ്ഞാല്‍ അത് നടക്കണം.
മറ്റു സംസ്ഥാനത്തും നടപ്പാക്കിയാലേ ഇങ്ങോട്ടവര്‍ വരാതിരിക്കൂ. തമിഴ്‌നാട്ടിലടക്കം ഇത് കര്‍ക്കശമായി നടപ്പാക്കണം. പാര്‍ലമെന്റിലടക്കം ഉന്നയിക്കണം. ശക്തമായ നടപടി വേണം. റെയില്‍വേ എന്തുചെയ്യുന്നെന്ന് നോക്കാം. റെയിവേക്ക് ശരിയായ ഒരനാസ്ഥയുണ്ട് ഇക്കാര്യത്തില്‍. റെയില്‍വേ സംരക്ഷണസേനയുണ്ടായിട്ട് എവിടെ അവരൊക്കെ? അവരെയൊക്കെ എവിടെ വിന്യസിച്ചിരിക്കുന്നു. നമുക്കറിഞ്ഞു കൂടാ. രാത്രി ട്രെയിനുകളില്‍ സ്ത്രീകള്‍ തനിച്ച് യാത്രചെയ്യുമ്പോള്‍ സംരക്ഷണമില്ല എന്നൊക്കെ പറയുന്നത് ഒരിക്കലും പൊറുക്കാനാവാത്ത വീഴ്ചകളാണ്.
റെയില്‍വേ ഉദ്യോഗസ്ഥരാരും ആ പെണ്‍കുട്ടിയെ ആസ്പത്രിയില്പ്പോലും തിരിഞ്ഞുനോക്കിയില്ലെന്നറിയുന്നു. കുറ്റബോധം കൊണ്ടായിരിക്കും. അവിടെ പോകാന്‍ അവര്‍ക്ക് ധൈര്യമില്ലായിരിക്കും, അതുകൊണ്ടാണ്. എല്ലാ ട്രെയിനിലും മധ്യഭാഗത്തായിരിക്കണം സ്ത്രീകളുടെ കമ്പാര്‍ട്ടുമെന്റ്. അതിന് പോലീസ് സംരക്ഷണവും പ്രത്യേകം ഏര്‍പ്പാടാക്കണം. മാത്രമല്ല, ട്രെയിനില്‍ അലഞ്ഞുതിരിയുന്നവരെ കയറാന്‍ അനുവദിക്കരുത്. ഇതിനൊക്കെ നിയമങ്ങളുണ്ടല്ലോ. പലതും വില്പനയ്ക്കും ഭിക്ഷാടനത്തിനുമൊക്കെ കയറിവരുന്നവര്‍ ക്രിമിനലുകളാണോ എന്നൊന്നും അറിയാനൊക്കില്ലല്ലോ.
പ്രത്യേകിച്ച് സ്ത്രീകള്‍ തനിച്ച് യാത്രചെയ്യുന്ന കമ്പാര്‍ട്ടുമെന്റുകളില്‍ വളരെ ശക്തമായ പോലീസ് സംരക്ഷണം ഉണ്ടാവണം. ഇതൊക്കെ നാലുദിവസത്തേക്ക് നിലനിന്നാല്‍ പോരാ. ഇപ്പോള്‍ ഒരു കുട്ടി അതിഭീകരമായി കൊലചെയ്യപ്പെട്ടു. ഇനിയിപ്പോള്‍ പെട്ടെന്ന് എന്തെങ്കിലുമൊന്ന് ചെയ്യും. കുറച്ചുദിവസം കഴിയുമ്പോള്‍ വീണ്ടും പഴയപടിയാകും. അപ്പോള്‍ ഈ നിയമങ്ങള്‍ ഉണ്ടായാല്‍പ്പോരാ, അത് നടപ്പിലാക്കണം. നടപ്പിലായാല്‍ മാത്രംപോരാ, അത് നീണ്ടുനില്ക്കണം. ആറുമാസത്തേക്ക് ഇങ്ങനെ നടപടിയെന്തെങ്കിലും എടുത്തിട്ട് പിന്നെ, പതുക്കെപ്പതുക്കെ തണുക്കും; അതാണ് മലയാളിയുടെ പതിവ്.
ഈയൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ, വിവാഹം സ്വപ്നം കണ്ട് അമ്മയുടെ അടുക്കലേക്കോടിപ്പോയ പെണ്‍കുട്ടിയുടെ വിധി ഒരു കുഞ്ഞിനും ഇനി വരാതിരിക്കട്ടെ. ഒരാള്‍ക്കും അത് വരാതിരിക്കട്ടെ. ഈശ്വരന്‍ അവള്‍ക്ക് ശാന്തി നല്‍കട്ടെ. കണ്ണീരില്‍ മുങ്ങിയ ആ അമ്മയെയും വീട്ടുകാരെയുമൊക്കെ ഞാന്‍ മനസ്സില്‍ കാണുകയാണ്. അവരുടെ മുന്നില്‍ ഒരു സമാധാനവും പറയാന്‍ സമൂഹത്തിനില്ല. കൊന്നുകളഞ്ഞു എന്നു മാത്രമാണ് നമുക്ക് ഏറ്റുപറയാനുള്ളത്. നമ്മുടെ അശ്രദ്ധകൊണ്ട്, അനാസ്ഥകൊണ്ട്, കൊള്ളരുതായ്മകൊണ്ട് ആ പെണ്‍കുട്ടിയെ നമ്മള്‍ കൊന്നുകളഞ്ഞിരിക്കുന്നു. ഈശ്വരന്‍ പൊറുക്കട്ടെ.
ആര് തുടയ്ക്കും ആ അമ്മയുടെ കണ്ണീര്‍?
സാറാ ജോസഫ്
ജീവന്റെ നഷ്ടം ഏറ്റവുമധികം അനുഭവിക്കുന്നത് അമ്മയാണ്. സൗമ്യയെ ആസ്പത്രിയില്‍ കാണാന്‍ പോയവരില്‍ ഞാനുമുണ്ട്. അനേകം പേരുണ്ട്. ഹൃദയമുള്ള എല്ലാവരും വേദനിക്കുന്നു. സാമ്പത്തിക സഹായം കൊണ്ടെന്തു കാര്യം? എന്തെല്ലാം സ്വപ്നങ്ങളുമായാവണം ആ കുട്ടി തീവണ്ടിയില്‍ നാട്ടിലേക്ക് പോന്നിരിക്കുക. അടുത്തദിവസം പെണ്ണുകാണാന്‍ ഒരാള്‍ വരുന്ന ദിവസമാണ് എല്ലാം പൊലിഞ്ഞത്. ആ അമ്മയുടെ കണ്ണീര് തുടയ്ക്കാന്‍ നമ്മുടെ കൈയില്‍ ഒന്നുമില്ല.
പക്ഷേ, ഇതാവര്‍ത്തിക്കാതിരിക്കാന്‍, പലതും ചെയ്യാം. ചെയ്യേണ്ടവര്‍ അതിന് മുതിര്‍ന്നിരുന്നെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നു. കുറ്റകൃത്യങ്ങളോടുള്ള അലസമനോഭാവം അധികാരികള്‍ തുടരുകയാണ്. നടപടിക്രമങ്ങളില്‍ നിരന്തരമായ കാലതാമസം. ഒടുവില്‍ എല്ലാം തേഞ്ഞുമാഞ്ഞുപോകുന്നു. അഭയ, വിതുര, ശാരി.... പ്രതികള്‍ രക്ഷപ്പെടാന്‍വേണ്ടി നടത്തുന്ന വൃത്തികെട്ട കളികള്‍ നാം കാണുന്നു. ഏറെ വിശ്വാസം പുലര്‍ത്തിയിരുന്ന ജുഡീഷ്യറിയുടെ സ്ഥിതിയും മോശമാണ്. പുതിയ മാധ്യമരീതികള്‍ എല്ലാം അറിയാന്‍ ഇടയാക്കുന്നു. പക്ഷേ അരക്ഷിതാവസ്ഥയാണ് അതുകൊണ്ട് ഉണ്ടാകുന്നത്.
ഈ സംഭവത്തില്‍ റെയില്‍വേയുടെ പ്രതികരണം എത്ര തണുപ്പനാണ്? സീസണ്‍ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്ന സ്ത്രീകള്‍ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുംവേണ്ടി ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ യാത്രചെയ്യുന്നത് പതിവാണ്. പലപ്പോഴും പച്ചക്കറിയും മറ്റുമായി അവര്‍ തീവണ്ടിയില്‍ കയറി അതൊക്കെ കൂട്ടായി അരിഞ്ഞ് വൈകുന്നേരങ്ങളില്‍ വീടുകളിലേക്ക് പോകുന്നത് നാം കാണാറുണ്ട്. ജോലികഴിഞ്ഞ് സ്വസ്ഥമായ ഒരു യാത്രയാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ ലഭിക്കുന്നതോ? ഏറ്റവും പിന്നില്‍ ആ ബോഗി ഘടിപ്പിക്കുന്നു. തൊട്ടടുത്ത ബോഗിയിലുള്ള ഗാര്‍ഡ് ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ല. അത് സൗമ്യയുടെ കാര്യത്തിലും സംഭവിച്ചു.ഒന്നു ചങ്ങല വലിച്ച് ജീവന്‍ രക്ഷിക്കാന്‍പോലും ശ്രമിക്കാത്തവിധം മനഃസാക്ഷി നഷ്ടപ്പെട്ടവരുമായിരിക്കുന്നു നമ്മള്‍. ആത്മാര്‍ഥത പോട്ടെ, സഹയാത്രികയുടെ പ്രശ്‌നം ഏറ്റെടുത്താല്‍ നമ്മള്‍ കുടുങ്ങുമെന്നാണ് ഭീതി. അതിനാല്‍ പിന്നാലെ പോയി തുലയാന്‍ ആരും തയ്യാറുമല്ല.
എ.സി. ബോഗികളില്‍ മാത്രമേ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയൂ എന്നും പാസഞ്ചര്‍വണ്ടികളില്‍ അതിന് തയ്യാറല്ലെന്നുംറെയില്‍വേ നിശ്ചയിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? എങ്ങനെയും ജോലിചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണമെന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍. സെയില്‍സ് ഗേള്‍സ് ഒക്കെ രാത്രി എട്ടുമണിക്ക് ജോലിചെയ്ത് വീടുകളിലേക്ക് ബസ്സും തീവണ്ടിയുമൊക്കെ പിടിക്കാന്‍ ഓടുന്നത് നാം ദിവസവും കാണുന്നുണ്ട്. ഇവര്‍ക്കൊന്നും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ അര്‍ഥമെന്താണ്?
മദ്യവും മയക്കുമരുന്നും വയലന്‍സ് നിറഞ്ഞ സിനിമയും ഒരുക്കുന്ന ചതിക്കുഴിയിലാണ് യുവത്വം. കൊടും കുറ്റവാളികള്‍ക്ക് ഉടന്‍ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ടാവുകയാണ് വേണ്ടത്. സ്ത്രീപീഡകരെ കൈയാമംവെച്ച് നടത്തിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഈ മരണം സ്വാര്‍ഥതയുടെ കൂടി ഉത്പന്നം
ഖദീജ മുംതാസ്
ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ തനിച്ചായിപ്പോയ പെണ്‍കുട്ടി ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറുന്നത് ചിലര്‍ കണ്ടിരുന്നു. കമ്പാര്‍ട്ടുമെന്റില്‍നിന്ന് അക്രമി പെണ്‍കുട്ടിയെ തള്ളിയിടുന്നതും അയാള്‍ കൂടെ ചാടുന്നതും കണ്ടവരുണ്ട്. കണ്ടുനിന്നവരില്‍ ഒരു യാത്രക്കാരന്‍ സഹയാത്രികരോട് ചോദിച്ചു. 'ചങ്ങല വലിക്കട്ടെ'. കൂടെ യാത്രചെയ്ത ആരോ പറഞ്ഞു. 'വേണ്ട, അവള്‍ ചത്തുപോവുകയൊന്നുമില്ല'. പക്ഷേ, അവള്‍ മരിച്ചു. മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടശേഷം.
ആ മരണം മലയാളിയുടെ സ്വാര്‍ഥതയുടെകൂടി ഉത്പന്നമാണ്. തീവണ്ടിയിലെ സംഭവങ്ങള്‍ അന്ന് യാത്രചെയ്ത ഒരാളില്‍നിന്ന് കേട്ടറിഞ്ഞതാണ് ഞാന്‍. സഹയാത്രികര്‍ പറയുന്നതുകേട്ട് അപായച്ചങ്ങല വലിക്കാതിരുന്ന ആള്‍ വലിയ വിഷമത്തിലാണെന്ന് പറഞ്ഞുകേള്‍ക്കുന്നു.
എന്നാല്‍, തന്റെ യാത്ര ഒരിത്തിരിപ്പോലും വൈകരുതെന്ന സഹയാത്രികരുടെ സ്വാര്‍ഥതയുടെ ഭാഗമാവുകയായിരുന്നു അയാളും.
പുരുഷലോകത്തിന് മുഴുവന്‍ അപമാനമാണ് ഈ സംഭവം. ആഴ്ചയിലെ വെറും രണ്ടര മണിക്കൂര്‍ വീടിനുപുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പാടില്ലെന്നുവന്നാല്‍ അതില്‍ക്കൂടുതല്‍ അപമാനമെന്തുണ്ട് കേരളത്തിന്? ലേഡീസ് കമ്പാര്‍ട്ടുമെന്റുകള്‍ എന്തിനാണ് എന്നു ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. ജോലിസ്ഥലത്തും അടുക്കളയിലും വിശ്രമമറിയാത്ത സ്ത്രീകള്‍ ഒന്നു വെറുതെയിരിക്കുന്ന ഇടമാണ് ഈ കമ്പാര്‍ട്ടുമെന്റുകള്‍.
അവള്‍ വായിക്കുന്നതും വിശേഷങ്ങള്‍ പങ്കുവെക്കുന്നതുമൊക്കെ പലപ്പോഴും ഈ യാത്രയ്ക്കിടയിലാണ്. വീട്ടിലെത്തിയാല്‍ ജോലി ലഘൂകരിക്കാന്‍ പച്ചക്കറി നുറുക്കി പാത്രത്തിലാക്കുന്ന ജോലിപോലും ഈ ഇത്തിരി വിശ്രമസമയത്തില്‍ ചെയ്യുന്നവരുണ്ട്.
ഈ കമ്പാര്‍ട്ടുമെന്റുകളെ സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. ഗാര്‍ഡിന്റെ ശ്രദ്ധ കിട്ടുമെന്ന പേരില്‍ അവ ട്രെയിനിന്റെ ഏറ്റവും പിറകിലാക്കരുത്. വല്ല കുറ്റിക്കാട്ടിലുമാണ് ഈ കമ്പാര്‍ട്ടുമെന്റുകള്‍ വരിക. വണ്ടിയുടെ നടുവിലായിവേണം ലേഡീസ് കമ്പാര്‍ട്ടുമെന്റിന്റെ സ്ഥാനം. കുടുംബം നോക്കാന്‍വേണ്ടി ജോലിചെയ്യുന്ന, അമ്പത് രൂപയിലധികം ബാഗില്‍ സൂക്ഷിക്കാനില്ലാത്ത പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതരാകാന്‍ വേറെ വഴിയില്ല.