തൃശൂർ മേഖല കേരള സ്കൂൾ സ്കിൽ ഫസ്റ്റ് സ്വാഗതസംഘ യോഗം നടന്നു.






തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കേരള സ്കൂൾ സ്കിൽ ഫെസ്റ്റ് തുടങ്ങി

ഹയർസെക്കൻഡറി വോക്കേഷണൽ വിഭാഗം എൻഎഫ് ക്യു എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ അവരുടെ പഠനപ്രക്രിയയുടെ ഭാഗമായി ആർജിച്ചെടുത്ത തൊഴിൽ നൈപുണ്ണികളുടെ പ്രദർശനവും വില്പനയുമാണ് നൈപുണ്യമേളയിലൂടെ ലക്ഷ്യമിടുന്നത്. 

ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ 52 വൊക്കേഷണൽ ഹയർ സെക്കണ്ടറി  സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഉൽപാദന സേവന കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഉത്പന്നങ്ങളും  സേവനങ്ങളുമാണ് ഇവയെല്ലാം.

എഞ്ചിനീയറിംഗ്, എെ.ടി, അഗ്രികൾച്ചർ, പാരാമെഡിക്കൽ, ആനിമൽ ഹസ്ബന്ററി, ഫിഷറീസ്, കോമേഴ്സ്, ബിസിനസ്, ട്രാവൽ & ടൂറിസം, ഫാഷൻ ടെക്നോളജി, കോസ്മെറ്റോളജി തുടങ്ങിയ വിവിധ പഠനശാഖകളിലെ അറുപതോളം സ്റ്റാളുകളിലായി 500  ൽ പരം വിദ്യാർഥികൾ  പങ്കെടുക്കും.

ഈ വർഷം മുതൽ 19 നൈപുണ്യകളുടെ തൽസമയ മത്സരങ്ങളും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. 28ന് രാവിലെ മുതൽ പൊതുജനങ്ങൾക്ക് മേളയിലേക്കു സൗജന്യ പ്രവേശനവും, ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കും. 

28, 29 തീയതികളിൽ ചാവക്കാട്  ജി എച്ച് എസ് സിൽ വെച്ചാണ്  നൈപുണ്യ പ്രദർശന വിൽപ്പന മേള നടക്കുന്നത്. അറുപതോളം വില്പന സ്റ്റാളുകളും,  മുഴുവൻ സമയവിനോദ പരിപാടികളും, കരിയർ മേളയും  ഉണ്ടാകും

നവീന പി.  (അസി. ഡയറക്ടർ,  വി എച്ച് സി   തൃശ്ശൂർ മേഖല,       കൺവീനർമാരായ സൈമൺ ജോസ്, ഷൈൻ, ശശികുമാർ എം,  പ്രതിഭ പി. വി., സുരേഷ് പി. വി., പി ടിഎ വൈസ് പ്രസിഡണ്ട്  അഷിറ എ കെ , പ്രിൻസിപ്പൽ സുനിൽകുമാർ, എച്ച് എം ലിജ  സി. പി.,  സജീവ്  എം എന്നിവർ  എന്നിവർ നേതൃത്ത്വം നൽകുന്നു 


Comments

Popular posts from this blog

Micro Notes Plus One Business Studies - Chapters 1-11

സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം (School Social Service Scheme)

UNIT 1 ECONOMIC ENVIRONMENT FOR BUSINESS