സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി അമല നാടിന് അഭിമാനമായി

Unknown

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഉന്നതതല വിജയം നേടി അമല മേരി ഷൈജു നാടിനഭിമാനമായി. അടിമാലി എസ്എന്‍ഡിപി വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അമല.

ഇരുന്നൂറേക്കര്‍ കൊടിമറ്റത്തില്‍ വര്‍ഗീസ് -ഷേര്‍ളി ദന്പതികളുടെ മകളാണ്. പിതാവ് ചെറുകിട വ്യാപാരിയും മാതാവ് അടിമാലി ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്‍റുമാണ്. ഈ സ്കൂളില്‍നിന്നു 103 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിരുന്നു. ഇതില്‍ സംസ്ഥാന തലത്തില്‍ അമല മേരി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.

സാധാരണ കുടുംബത്തില്‍പ്പെട്ട ഈ വിദ്യാര്‍ഥിനി ചിട്ടയായ പഠനത്തോടെ ആദ്യംമുതല്‍ സ്കൂള്‍ തലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഒന്നാമതെത്തിയിരുന്നു. ഫലം പ്രഖ്യാപിച്ചതോടെ അമലയെ തേടി രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും അഭിനന്ദന പ്രവാഹമെത്തി.

92ല്‍ ആരംഭിച്ച ഈ സ്കൂളില്‍ എല്ലാ വര്‍ഷവും റാങ്കുകള്‍ ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംപി പി.ടി.തോമസ് എന്നിവര്‍ അമലയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

Post a Comment