വിഎച്ച്എസ്ഇ പ്രവേശനത്തിനും ഏകജാലകം, അപേക്ഷകള്‍ മേയ് ഏഴു മുതല്‍ നല്‍കാം

Unknown

ഈ അധ്യയന വര്‍ഷം മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും ഒന്നാം വര്‍ഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ ഉപയോഗിച്ചുള്ള ഏകജാലക പ്രക്രിയ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. പ്രവേശനത്തിന് സംസ്ഥാനത്തൊട്ടാകെയുള്ള ഏതു സ്കൂളില്‍ നിന്നും അപേക്ഷ വാങ്ങുകയും ഏതു വിഎച്ച്എസ്ഇ സ്കൂളിലും അപേക്ഷ നല്‍കുകയും ചെയ്യാം.

ഈ അപേക്ഷയനുസരിച്ച് ഏതു സ്കൂളിലെയും ഏതു കോഴ്സിലേക്കും താത്പര്യമനുസരിച്ച് അപേക്ഷിക്കാം. നാഷണല്‍ ഇന്‍ഫോര്‍മാര്‍റ്റിക്സ് സെന്‍ററിന്‍റെ സഹായത്തോടെ വികസിപ്പിച്ച പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നടന്നുകഴിഞ്ഞു.

ഏകജാലക സംവിധാനത്തിനായുള്ള പ്രോസ്പെക്ടസും അപേക്ഷാഫോമും മേയ് ഏഴുമുതല്‍ www.vhscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 31 ആണ്. ഏകജാലകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും അപേക്ഷ പൂരിപ്പിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും എല്ലാ സ്കൂളുകളിലും മേയ് ഏഴുമുതല്‍ പ്രവേശനപ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഹെല്‍പ്ഡസ്ക് സംവിധാനവും അഡ്മിഷന്‍കമ്മിറ്റിയും പ്രവര്‍ത്തിക്കും.

ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ ആറിനും ഒന്നാം ഘട്ട അലോട്ട്മെന്‍റ് 14 നും അവസാന അലോട്ട്മെന്‍റ് 29 നും നടക്കും. ജൂലൈ രണ്ടിനു ക്ലാസുകള്‍ തുടങ്ങും.

Post a Comment