എസ്.ബി.ഐ.യില്‍ ഫാര്‍മസിസ്റ്റ്, സി.ആര്‍.ഒ., ആര്‍മറര്‍




സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കായി ആര്‍മറര്‍, കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ (സി.ആര്‍.ഒ.), ഫാര്‍മസിസ്റ്റ് ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് കാറ്റഗറിയില്‍പ്പെടുന്ന തസ്തികകളാണിത്. 76 ഒഴിവുകളുണ്ട്. ആര്‍മറര്‍ തസ്തികയിലേക്ക് വിമുക്തഭടര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. സി.ആര്‍.ഒ. തസ്തികയിലേക്ക് വിമുക്തഭടര്‍ക്കും അഗ്‌നിശമനസേനാംഗങ്ങള്‍ക്കും അപേക്ഷിക്കാം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് എല്ലാവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. യോഗ്യതകള്‍ ആര്‍മറര്‍: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത അല്ലെങ്കില്‍ തത്തുല്യമായ ആംഡ് ഫോഴ്‌സസ് സര്‍ട്ടിഫിക്കറ്റ്. സര്‍വീസിലിരിക്കെ ആര്‍മമന്റ് ആര്‍ട്ടിഫൈസര്‍ കോഴ്‌സ് പാസാകുകയും ആര്‍മറര്‍ ഗ്രേഡ് ക നേടിയിരിക്കുകയും ചെയ്യണം. കണ്‍ട്രോള്‍ റൂം ഓപ്പറേറ്റര്‍ (സി.ആര്‍.ഒ.): 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത അല്ലെങ്കില്‍ തത്തുല്യമായ ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബിരുദം. സൈന്യത്തിലോ അഗ്‌നിശമനസേനാവിഭാഗത്തിലോ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഫാര്‍മസിസ്റ്റ്: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യത, ഫാര്‍മസി ഡിപ്ലോമ. ഫാര്‍മസി ബിരുദക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. കമ്പൗണ്ടര്‍/ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷാഫീസ്: 200 രൂപ. എസ്.സി., എസ്.ടി., വിമുക്തഭടര്‍, വികലാംഗര്‍ എന്നിവര്‍ക്ക് 50 രൂപ. എസ്.ബി.ഐ. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 22. വെബ്‌സൈറ്റ്: www.statebankofindia.com

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment