ഗുരു ശ്രേണിയിലേക്കുള്ള പാത



പരീക്ഷയെഴുതുന്നവരുടെ മാനസികവും സാമൂഹികവുമായ അഭിരുചി കൂടി വിലയിരുത്തപ്പെടും. പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ശേഷി പരിശോധിക്കപ്പെടും. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയിരിക്കുമെന്നത് പരിശോധനാവിധേയമാക്കാം.

ഒന്നാംപേപ്പറില്‍ 60 ചോദ്യങ്ങള്‍ പൊതുവിജ്ഞാനമേഖലയില്‍ നിന്നുള്ളതാണ്. അടിസ്ഥാനശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, ഭാരതീയകല, സാഹിത്യം, പൗരാണികതത്ത്വശാസ്ത്രം, സംസ്‌കാര മൂല്യങ്ങള്‍, ആശയവിനിമയം, മാനേജ്‌മെന്റ്, വാണിജ്യശാസ്ത്രം, വിവരസാങ്കേതികവിദ്യ തുടങ്ങിയവയില്‍ നിന്നൊക്കെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കണം. പത്രങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും പതിവായി വായിക്കുന്നത് ഗുണം ചെയ്യും. 

പതിവ് ഗൈഡുകളും ഇന്‍സ്റ്റിറ്റിയൂട്ടുകളിലെ പരിശീലനവും കൊണ്ടുമാത്രം കടമ്പകടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. വായന വിപുലപ്പെടുത്തുക. അധ്യാപകപരിശീലനകാലയളവില്‍ പരിശീലിച്ച മനഃശാസ്ത്രം ഉയര്‍ന്ന മാര്‍ക്ക് നേടിത്തരാന്‍ സഹായകമാകും. 

ബി.എഡ്. സിലബസ്സില്‍ നല്ല ഗ്രാഹ്യം ഉറപ്പാക്കുന്നത് രണ്ടാംപേപ്പറിലെ അധ്യാപകഅഭിരുചിനിര്‍ണയവിഭാഗത്തില്‍ പ്രയോജനപ്പെടും. അധ്യാപകപരിശീലനകാലയളവിലെ ക്ലാസ് മുറി അനുഭവങ്ങള്‍ ഓര്‍ത്തുവെക്കുക. ക്ലാസ് സാഹചര്യങ്ങളുമായി ഇടപഴകിയിട്ടുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയും. 

ഒരു അധ്യാപകന്‍ എങ്ങനെയിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ അവബോധമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. യഥാര്‍ഥത്തില്‍ പഠനത്തിന്റെ ആദ്യപടി തന്നെ ഇതാണ്. സംഘചര്‍ച്ചകളും പഠനവും ഫലമുണ്ടാക്കും. അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക, അവരില്‍നിന്ന് പുതിയ അറിവുകള്‍ സ്വായത്തമാക്കുക. 

രണ്ടാംപേപ്പറിന് നിങ്ങളുടെ വിഷയത്തില്‍ അടിസ്ഥാനഭാഗങ്ങളെക്കുറിച്ച് നല്ല അറിവ് സമ്പാദിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബിരുദ, പി.ജി.തലങ്ങളിലെ പാഠപുസ്തകങ്ങള്‍തന്നെ പ്രധാന ആശ്രയം. പഴയ ക്ലാസ് നോട്ടുകളും പ്രയോജനപ്പെടുത്താം.

(സെറ്റ് വിജ്ഞാപനത്തിന്റെ വിശദരൂപം തിങ്കളാഴ്ച പുറത്തിറങ്ങിയ തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔദ്യോഗികവിജ്ഞാപനം www.lbscentre.org, www.lbskerala.com എന്നീ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കും).


കടപ്പാട് ; .കെ. അയ്യര്‍ , , Mathrubhumi. 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment