ഇന്ദ്രാ നൂയിയുടെ ശമ്പളം 113 കോടി രൂപ

ശീതളപാനീയ കമ്പനിയായ പെപ്‌സികോയുടെ മേധാവി ഇന്ത്യക്കാരി ഇന്ദ്ര നൂയിക്ക് 2013ല് ലഭിച്ച പ്രതിഫലം 1.86 കോടി ഡോളര്‍.

 അതായത്, 113 കോടി രൂപ. തൊട്ടുമുന്‍ വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം വര്‍ധനയാണ് ശമ്പളത്തിലുണ്ടായത്.2012ല്‍ 1.74 കോടി ഡോളറും 2011ല്‍ 1.66 കോടി ഡോളറുമായിരുന്നു ശമ്പളം.

58കാരിയായ ഇന്ദ്ര 2006 ലാണ് പെപ്‌സികോയുടെ ചീഫ് എക്‌സിക്യൂട്ടീവായത്. അവരുടെ നേതൃത്വത്തില് കഴിഞ്ഞ വര്ഷം മികച്ച പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെച്ചത്.2003ലെ ശമ്പളത്തില്‍ 16 ലക്ഷം ഡോളര്‍ അടിസ്ഥാന ശമ്പളമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോണസ് 40 ലക്ഷം ഡോളറും ദീര്‍ഘകാല ക്യാഷ് അവാര്‍ഡായി 52 ലക്ഷം ഡോളറും ലഭിച്ചു. ഇതിന് പുറമെ ഓഹരികളുടെ പ്രകടനത്തിന്റെ പേരില് 78 ലക്ഷം ഡോളറിന്റെ ഓഹരികളും കിട്ടി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق