We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

ഗെറ്റ് സെറ്റ് സ്റ്റാര്‍ട്ട് അപ് ; തുടങ്ങാം നവസംരംഭങ്ങള്‍

കേരളത്തില്‍ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണം റോക്കറ്റുവേഗത്തിലാണ് വര്‍ധിച്ചത്. സീറ്റുകളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധന ചെറിയതോതിലെങ്കിലും ഈ രംഗത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമായിട്ടുണ്ട്. ഇതിന് ഒരു കാരണമായി പറയപ്പെടുന്നത് നമ്മുടെ വിദ്യാര്‍ഥികളുടെ 'എംപ്ലോയബിലിറ്റി' അഥവാ തൊഴില്‍ക്ഷമതയിലുള്ള കുറവാണ്. പക്ഷേ, ഇത്തരം ന്യൂനതകളും സര്‍ക്കാറും വ്യവസായമേഖലകളും നല്കിവരുന്ന പ്രോത്സാഹനവും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ എണ്ണം കുതിച്ചുയരാന്‍ സഹായിച്ചിട്ടുണ്ട് എന്നുപറയാതെവയ്യ. മറ്റാരുടെ കീഴിലും പണിയെടുക്കാതെ, സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ബിസിനസ് നടത്താനും കഴിയുന്നു എന്നതാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രധാന ആകര്‍ഷണം.

ടീം വര്‍ക്ക്
മിക്കവാറും എല്ലാ സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഒന്നിലധികം പേര്‍ ചേര്‍ന്നാണ് രൂപവത്കരിക്കുന്നത്. ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ടീം രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഒരു ഐ.ടി. സ്റ്റാര്‍ട്ടപ്പില്‍ തീര്‍ച്ചയായും ചില പ്രത്യേക കഴിവുകളുള്ള വ്യക്തികള്‍ ഉണ്ടായിരിക്കണം ഒരു സാങ്കേതിക വിദഗ്ധന്‍, ഒരു ഡിസൈന്‍ വിദഗ്ധന്‍, ഒരു ബിസിനസ് വിദഗ്ധന്‍ എന്നിവര്‍. ആവശ്യമെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരാള്‍കൂടി ഉണ്ടാവുകയോ നേരത്തേ പറഞ്ഞ മൂന്നുപേരില്‍ ആരെങ്കിലും ഒരാള്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുകയോ ആവാം. പക്ഷേ, സംഘത്തിലെ ഓരോരുത്തര്‍ക്കും വ്യക്തമായ കര്‍ത്തവ്യങ്ങള്‍ തീരുമാനിച്ചിരിക്കണം

ആശയരൂപവത്കരണം
ഏതൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോഴും ഏതുമേഖലയിലാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ നല്ലതാണ്. ഒരുപക്ഷേ, വ്യക്തമായ ഒരു ആശയമോ പ്രൊഡക്ട് രൂപകല്പനയോ ആദ്യഘട്ടത്തില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് പിന്നീടുള്ള നാളുകളില്‍ രൂപപ്പെട്ടേക്കാം. ഒരുപക്ഷേ, ആദ്യഘട്ടത്തിലുള്ള ആശയം പിന്നീട് ഭാഗികമായോ പരിപൂര്‍ണമായോ മാറ്റേണ്ടിവന്നേക്കാം. അത്തരത്തില്‍, ആശയങ്ങളോടുള്ള തുറന്ന സമീപനം സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയില്‍ ഗുണംചെയ്യും.

കമ്പനി രജിസ്‌ട്രേഷന്‍
ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് മുന്‍പോ ആശയരൂപവത്കരണത്തിന് മുന്‍പോ ശേഷമോ കമ്പനിക്ക് ഒരു പേര് കണ്ടെത്തേണ്ടതുണ്ട്. ഈ പേര് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് കമ്പനി ഔദ്യോഗികമായി നിലവില്‍വരുന്നത്. പക്ഷേ, ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെതന്നെ സംഘാംഗങ്ങള്‍ തമ്മിലുള്ള പരസ്പരധാരണപ്രകാരം ഒരു 'പാര്‍ട്ട്ണര്‍ഷിപ്പി'ല്‍ ഏര്‍പ്പെടാവുന്നതാണ്. ഒരു വക്കീലിന്റെ സഹായം തേടിയോ നൂറു രൂപയുടെ മുദ്രക്കടലാസില്‍ ധാരണാപത്രം ഒപ്പിട്ടോ പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെടാം. കമ്പനിയുടെ തുടക്കകാലങ്ങളില്‍ ഇത്തരം ഒരു ധാരണ മതിയാവും. കമ്പനി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടിവരുമ്പോള്‍ പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ് മതിയാവില്ല. ആ ഘട്ടത്തില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. (l) ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് അഥവാ എല്‍.പി.പി. ആയി സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യാം. താരതമ്യേന അടുത്തകാലത്താണ് ഇത്തരം ഒരു രജിസ്‌ട്രേഷന്‍ സാധ്യത സര്‍ക്കാര്‍ അവതരിപ്പിച്ചത്. പാര്‍ട്ട്ണര്‍മാര്‍ക്ക് നികുതിയുടെയും മറ്റ് സാമ്പത്തിക ഇടപാടുകളുടെയും കാര്യത്തില്‍ ഒട്ടൊക്കെ സ്വാതന്ത്ര്യം എല്‍.പി.പി. നല്‍കുന്നുണ്ട്. (ll) പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അഥവാ Pvt Ltd ആണ് മറ്റൊരു രീതി. മിക്കവാറും കമ്പനികളെല്ലാം ഈ രീതിയാണ് എല്‍.പി.പി.യേക്കാള്‍ ഇഷ്ടപ്പെടുന്നത്. സാര്‍വത്രികമായി 'പ്രൈവറ്റ് ലിമിറ്റഡ്' കമ്പനികള്‍ക്കുള്ള അംഗീകാരമാണ് ഈ ഇഷ്ടത്തിന് മുഖ്യകാരണം. മുകളില്‍ പറഞ്ഞ ഏതുരീതിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യണമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ ഉചിതമായ ഒരു പേര് കണ്ടുപിടിക്കണം. ഈയിടെയായി ഒറ്റനാമം കമ്പനിയുടെ പേരായി അനുവദിക്കുന്നില്ല. അതായത് ABC Pvt. Ltd എന്ന പേര് അനുവദിക്കപ്പെട്ടേക്കില്ല; പകരം ABC Labi Pvt. Ltd, ABC Technology Pvt. Ltd തുടങ്ങി രണ്ടുഭാഗങ്ങളുള്ള പേരുകളാണ് അനുവദിക്കാറ്. പേര് തിരഞ്ഞെടുക്കുമ്പോള്‍ മൂന്നുകാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം: പേര് ലളിതമായിരിക്കണം. ഒരു പേര് ഉറപ്പിക്കുന്നതിനുമുമ്പ് ആ പേരില്‍ വെബ്‌സൈറ്റ് വിലാസം ലഭ്യമാണെന്ന് ഉറപ്പുവരുത്തണം അനുയോജ്യമായ ഒരു വെബ്‌സൈറ്റ് വിലാസം ഐ.ടി. രംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അതോടൊപ്പം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പേര് ഇന്ത്യയില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റ് (www.mca/gov.in/Minitsry/roc/html) സന്ദര്‍ശിക്കുക. ഇത്രയും കഴിഞ്ഞാല്‍ കമ്പനി രജിസ്‌ട്രേഷനിലേക്ക് കടക്കാം സ്വയം തന്നെയോ ഏജന്റുമാര്‍ മുഖേനയോ ഈ പ്രക്രിയ നടത്താം. ഏകദേശം 8,000-12,000 രൂപ രജിസ്‌ട്രേഷന് ചെലവാകും. ഏജന്റുമാര്‍ വഴി ചെയ്യുമ്പോള്‍ ഇത് 20,000-30,000 രൂപവരെയാകാം. രജിസ്‌ട്രേഷന്‍ സമയത്ത് നിങ്ങള്‍ക്ക് അഞ്ച് പേരുകള്‍വരെ കമ്പനിക്കായി നിര്‍ദേശിക്കാം. ഇവയില്‍നിന്ന് ഒരെണ്ണം മുന്‍ഗണനാക്രമത്തില്‍ അനുവദിക്കും. ഒരുപക്ഷേ, ഇവയൊന്നും അനുവദിക്കാന്‍ കഴിയില്ലെങ്കില്‍ അതുസംബന്ധിച്ച അറിയിപ്പ് നിങ്ങള്‍ക്ക് കിട്ടും. മറ്റൊരു പേര് നിര്‍ദേശിക്കാന്‍ അവസരം തരികയും ചെയ്യും. കമ്പനി തുടങ്ങുന്നതിനായി ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ 'പെയ്ഡ് അപ്പ് ക്യാപിറ്റല്‍' അഥവാ മൂലധനവും ഈ മൂലധനത്തിന്റെ ഡയറക്ടര്‍മാര്‍ക്കിടയിലെ ഓഹരി ശതമാനവും കാണിച്ചിരിക്കണം. ഇന്‍ക്യുബേറ്ററുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ ഇന്ന് ഒട്ടേറെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകള്‍ (TBI) പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പിന്റെ തുടക്കത്തില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് വേണ്ടത്ര ആശയഗ്രാഹ്യമോ, വ്യാവസായിക ബന്ധങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായെന്നുവരില്ല. ഈ ഘട്ടത്തിലാണ് ഇന്‍ക്യുബേറ്ററുകള്‍ സഹായകമാകുന്നത്. അടിസ്ഥാന കമ്പ്യൂട്ടിങ്ബിസിനസ് സൗകര്യങ്ങള്‍ നാമമാത്രമായ തുകയ്‌ക്കോ തികച്ചും സൗജന്യമായോ ഇത്തരം ഇന്‍ക്യുബേറ്ററുകള്‍ പ്രദാനംചെയ്യുന്നു. അതോടൊപ്പം ആശയവികസനത്തിനുള്ള സഹായം, വ്യാവസായിക ലോകത്തേക്കുള്ള പരിചയപ്പെടുത്തല്‍, ബ്രാന്‍ഡിങ് എന്നിവയ്ക്കും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തിത്തരുന്നതിലും ഇന്‍ക്യുബേറ്ററുകള്‍ സഹായിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ആക്‌സലറേറ്റര്‍ പ്രോഗ്രാമുകള്‍, മത്സരങ്ങള്‍ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ സഹായിക്കാം ചില ഇന്‍ക്യുബേറ്ററുകള്‍ കമ്പനി രജിസ്‌ട്രേഷനുശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. എന്നാല്‍, ചിലവ ആശയരൂപവത്കരണ ഘട്ടത്തില്‍പ്പോലുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും പ്രവേശനം നല്‍കുകയും ചെയ്യുന്നു. കേരളത്തിലെ പ്രധാന ഇന്‍ക്യുബേറ്ററുകള്‍ ഇവയാണ്. * ടെക്‌നോപാര്‍ക്ക് ടി.ബി.ഐ. തിരുവനന്തപുരം * സ്റ്റാര്‍ട്ടപ്പ് വില്ലേജ്, കളമശ്ശേരി * എന്‍.ഐ.ടി. കാലിക്കറ്റ് ടി.ബി.ഐ. * തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് ടി.ബി.ഐ. * അമൃത ടി.ബി.ഐ., കൊല്ലം സഹായകമായേക്കാവുന്ന ലിങ്കുകള്‍ www.kfc.org, www.startupvillage.in, www.technopark tbi.org
കേരളത്തില്‍ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണം റോക്കറ്റുവേഗത്തിലാണ് വര്‍ധിച്ചത്. സീറ്റുകളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധന ചെറിയതോതിലെങ്കിലും ഈ രംഗത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമായിട്ടുണ്ട്. ഇതിന് ഒരു കാരണമായി പറയപ്പെടുന്നത് നമ്മുടെ വിദ്യാര്‍ഥികളുടെ 'എംപ്ലോയബിലിറ്റി' അഥവാ തൊഴില്‍ക്ഷമതയിലുള്ള കുറവാണ്. പക്ഷേ, ഇത്തരം ന്യൂനതകളും സര്‍ക്കാറും വ്യവസായമേഖലകളും നല്കിവരുന്ന പ്രോത്സാഹനവും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ എണ്ണം കുതിച്ചുയരാന്‍ സഹായിച്ചിട്ടുണ്ട് എന്നുപറയാതെവയ്യ. മറ്റാരുടെ കീഴിലും പണിയെടുക്കാതെ, സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ബിസിനസ് നടത്താനും കഴിയുന്നു എന്നതാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രധാന ആകര്‍ഷണം.

ടീം വര്‍ക്ക്

മിക്കവാറും എല്ലാ സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഒന്നിലധികം പേര്‍ ചേര്‍ന്നാണ് രൂപവത്കരിക്കുന്നത്. ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ടീം രൂപപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഒരു ഐ.ടി. സ്റ്റാര്‍ട്ടപ്പില്‍ തീര്‍ച്ചയായും ചില പ്രത്യേക കഴിവുകളുള്ള വ്യക്തികള്‍ ഉണ്ടായിരിക്കണം ഒരു സാങ്കേതിക വിദഗ്ധന്‍, ഒരു ഡിസൈന്‍ വിദഗ്ധന്‍, ഒരു ബിസിനസ് വിദഗ്ധന്‍ എന്നിവര്‍. ആവശ്യമെങ്കില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒരാള്‍കൂടി ഉണ്ടാവുകയോ നേരത്തേ പറഞ്ഞ മൂന്നുപേരില്‍ ആരെങ്കിലും ഒരാള്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്യുകയോ ആവാം. പക്ഷേ, സംഘത്തിലെ ഓരോരുത്തര്‍ക്കും വ്യക്തമായ കര്‍ത്തവ്യങ്ങള്‍ തീരുമാനിച്ചിരിക്കണം

ആശയരൂപവത്കരണം

ഏതൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുമ്പോഴും ഏതുമേഖലയിലാണ് പ്രവര്‍ത്തിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണ നല്ലതാണ്. ഒരുപക്ഷേ, വ്യക്തമായ ഒരു ആശയമോ പ്രൊഡക്ട് രൂപകല്പനയോ ആദ്യഘട്ടത്തില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇത് പിന്നീടുള്ള നാളുകളില്‍ രൂപപ്പെട്ടേക്കാം. ഒരുപക്ഷേ, ആദ്യഘട്ടത്തിലുള്ള ആശയം പിന്നീട് ഭാഗികമായോ പരിപൂര്‍ണമായോ മാറ്റേണ്ടിവന്നേക്കാം. അത്തരത്തില്‍, ആശയങ്ങളോടുള്ള തുറന്ന സമീപനം സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയില്‍ ഗുണംചെയ്യും.

കമ്പനി രജിസ്‌ട്രേഷന്‍

ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് മുന്‍പോ ആശയരൂപവത്കരണത്തിന് മുന്‍പോ ശേഷമോ കമ്പനിക്ക് ഒരു പേര് കണ്ടെത്തേണ്ടതുണ്ട്. ഈ പേര് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് കമ്പനി ഔദ്യോഗികമായി നിലവില്‍വരുന്നത്. പക്ഷേ, ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെതന്നെ സംഘാംഗങ്ങള്‍ തമ്മിലുള്ള പരസ്പരധാരണപ്രകാരം ഒരു 'പാര്‍ട്ട്ണര്‍ഷിപ്പി'ല്‍ ഏര്‍പ്പെടാവുന്നതാണ്. ഒരു വക്കീലിന്റെ സഹായം തേടിയോ നൂറു രൂപയുടെ മുദ്രക്കടലാസില്‍ ധാരണാപത്രം ഒപ്പിട്ടോ പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെടാം. കമ്പനിയുടെ തുടക്കകാലങ്ങളില്‍ ഇത്തരം ഒരു ധാരണ മതിയാവും.

കമ്പനി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യേണ്ടിവരുമ്പോള്‍ പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ് മതിയാവില്ല. ആ ഘട്ടത്തില്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്.

(l) ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് അഥവാ എല്‍.പി.പി. ആയി സ്റ്റാര്‍ട്ടപ്പ് രജിസ്റ്റര്‍ ചെയ്യാം. താരതമ്യേന അടുത്തകാലത്താണ് ഇത്തരം ഒരു രജിസ്‌ട്രേഷന്‍ സാധ്യത സര്‍ക്കാര്‍ അവതരിപ്പിച്ചത്. പാര്‍ട്ട്ണര്‍മാര്‍ക്ക് നികുതിയുടെയും മറ്റ് സാമ്പത്തിക ഇടപാടുകളുടെയും കാര്യത്തില്‍ ഒട്ടൊക്കെ സ്വാതന്ത്ര്യം എല്‍.പി.പി. നല്‍കുന്നുണ്ട്.
(ll) പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അഥവാ Pvt Ltd ആണ് മറ്റൊരു രീതി. മിക്കവാറും കമ്പനികളെല്ലാം ഈ രീതിയാണ് എല്‍.പി.പി.യേക്കാള്‍ ഇഷ്ടപ്പെടുന്നത്. സാര്‍വത്രികമായി 'പ്രൈവറ്റ് ലിമിറ്റഡ്' കമ്പനികള്‍ക്കുള്ള അംഗീകാരമാണ് ഈ ഇഷ്ടത്തിന് മുഖ്യകാരണം.

മുകളില്‍ പറഞ്ഞ ഏതുരീതിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യണമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ ഉചിതമായ ഒരു പേര് കണ്ടുപിടിക്കണം. ഈയിടെയായി ഒറ്റനാമം കമ്പനിയുടെ പേരായി അനുവദിക്കുന്നില്ല. അതായത് ABC Pvt. Ltd എന്ന പേര് അനുവദിക്കപ്പെട്ടേക്കില്ല; പകരം ABC Labi Pvt. Ltd, ABC Technology Pvt. Ltd തുടങ്ങി രണ്ടുഭാഗങ്ങളുള്ള പേരുകളാണ് അനുവദിക്കാറ്.

പേര് തിരഞ്ഞെടുക്കുമ്പോള്‍ മൂന്നുകാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കണം: പേര് ലളിതമായിരിക്കണം. ഒരു പേര് ഉറപ്പിക്കുന്നതിനുമുമ്പ് ആ പേരില്‍ വെബ്‌സൈറ്റ് വിലാസം ലഭ്യമാണെന്ന് ഉറപ്പുവരുത്തണം അനുയോജ്യമായ ഒരു വെബ്‌സൈറ്റ് വിലാസം ഐ.ടി. രംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. അതോടൊപ്പം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പേര് ഇന്ത്യയില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതല്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ വെബ്‌സൈറ്റ് (www.mca/gov.in/Minitsry/roc/html) സന്ദര്‍ശിക്കുക.

ഇത്രയും കഴിഞ്ഞാല്‍ കമ്പനി രജിസ്‌ട്രേഷനിലേക്ക് കടക്കാം സ്വയം തന്നെയോ ഏജന്റുമാര്‍ മുഖേനയോ ഈ പ്രക്രിയ നടത്താം. ഏകദേശം 8,000-12,000 രൂപ രജിസ്‌ട്രേഷന് ചെലവാകും. ഏജന്റുമാര്‍ വഴി ചെയ്യുമ്പോള്‍ ഇത് 20,000-30,000 രൂപവരെയാകാം. രജിസ്‌ട്രേഷന്‍ സമയത്ത് നിങ്ങള്‍ക്ക് അഞ്ച് പേരുകള്‍വരെ കമ്പനിക്കായി നിര്‍ദേശിക്കാം. ഇവയില്‍നിന്ന് ഒരെണ്ണം മുന്‍ഗണനാക്രമത്തില്‍ അനുവദിക്കും. ഒരുപക്ഷേ, ഇവയൊന്നും അനുവദിക്കാന്‍ കഴിയില്ലെങ്കില്‍ അതുസംബന്ധിച്ച അറിയിപ്പ് നിങ്ങള്‍ക്ക് കിട്ടും. മറ്റൊരു പേര് നിര്‍ദേശിക്കാന്‍ അവസരം തരികയും ചെയ്യും. കമ്പനി തുടങ്ങുന്നതിനായി ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ 'പെയ്ഡ് അപ്പ് ക്യാപിറ്റല്‍' അഥവാ മൂലധനവും ഈ മൂലധനത്തിന്റെ ഡയറക്ടര്‍മാര്‍ക്കിടയിലെ ഓഹരി ശതമാനവും കാണിച്ചിരിക്കണം.

ഇന്‍ക്യുബേറ്ററുകള്‍

കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ ഇന്ന് ഒട്ടേറെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകള്‍ (TBI) പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പിന്റെ തുടക്കത്തില്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് വേണ്ടത്ര ആശയഗ്രാഹ്യമോ, വ്യാവസായിക ബന്ധങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായെന്നുവരില്ല. ഈ ഘട്ടത്തിലാണ് ഇന്‍ക്യുബേറ്ററുകള്‍ സഹായകമാകുന്നത്. അടിസ്ഥാന കമ്പ്യൂട്ടിങ്ബിസിനസ് സൗകര്യങ്ങള്‍ നാമമാത്രമായ തുകയ്‌ക്കോ തികച്ചും സൗജന്യമായോ ഇത്തരം ഇന്‍ക്യുബേറ്ററുകള്‍ പ്രദാനംചെയ്യുന്നു. അതോടൊപ്പം ആശയവികസനത്തിനുള്ള സഹായം, വ്യാവസായിക ലോകത്തേക്കുള്ള പരിചയപ്പെടുത്തല്‍, ബ്രാന്‍ഡിങ് എന്നിവയ്ക്കും സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തിത്തരുന്നതിലും ഇന്‍ക്യുബേറ്ററുകള്‍ സഹായിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ആക്‌സലറേറ്റര്‍ പ്രോഗ്രാമുകള്‍, മത്സരങ്ങള്‍ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ സഹായിക്കാം

ചില ഇന്‍ക്യുബേറ്ററുകള്‍ കമ്പനി രജിസ്‌ട്രേഷനുശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. എന്നാല്‍, ചിലവ ആശയരൂപവത്കരണ ഘട്ടത്തില്‍പ്പോലുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും പ്രവേശനം നല്‍കുകയും ചെയ്യുന്നു. കേരളത്തിലെ പ്രധാന ഇന്‍ക്യുബേറ്ററുകള്‍ ഇവയാണ്.

* ടെക്‌നോപാര്‍ക്ക് ടി.ബി.ഐ. തിരുവനന്തപുരം
* സ്റ്റാര്‍ട്ടപ്പ് വില്ലേജ്, കളമശ്ശേരി
* എന്‍.ഐ.ടി. കാലിക്കറ്റ് ടി.ബി.ഐ.
* തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് ടി.ബി.ഐ.
* അമൃത ടി.ബി.ഐ., കൊല്ലം
സഹായകമായേക്കാവുന്ന ലിങ്കുകള്‍
www.kfc.org, www.startupvillage.in, www.technopark tbi.org


ടി.എ. അരുണാനന്ദ്‌
© Copyright 2010 Mathrubhumi
Simon Mash, PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment