വേതാളം...

വേതാളം...

സർവ്വജ്ഞാനിയാണ് .

വേദശാസ്ത്രപുരാണങ്ങളും ഉപനിഷത്തും ഇതിഹാസങ്ങളും വ്യാകരണവും ഛന്ദസ്സും ഗണിതവും ജ്യോതിശാസ്ത്രവും ആയുർവേദവും തുടങ്ങി എല്ലാം അറിയുന്ന രക്ഷസ്സ്...

പൂർവ്വജന്മത്തിൽ പഠനവും സന്ധ്യാവന്ദനവും ഭിക്ഷാടനവും കൊണ്ടു  ജീവിച്ച ഒരു സാധു ബ്രാഹ്മണൻ..

അറിയാതെ ബ്രഹ്മഹത്യ ചെയ്തു..
അതിൻറെ പാപഫലത്താൽ രക്ഷസ്സായി..
വേതാളമായി...

കോടാനുകോടി ദശാബ്ദകാലം വടവൃക്ഷത്തിൽ തലകീഴായി കിടക്കാനാണ് ശാപം കിട്ടിയത്...
ആര് വേതാളത്തെക്കാൾ ജ്ഞാനിയായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി  ആയിരം വട്ടം തോൽപ്പിക്കുന്നുവോ അന്ന് വേതാളത്തിനു മോക്ഷം.
അഥവാ അതിനു മുന്നെ ഉത്തരം ശരിയായി നൽകിയില്ലെങ്കിൽ അവരെ ഭക്ഷിച്ചു വടവൃക്ഷത്തിൽ കിടന്നടുക, നിദ്രപ്രാപിക്കുക...
.
.
.
വിക്രമാദിത്യൻ  വീണ്ടും വീണ്ടും വേതാളത്തെ തോൽപിച്ചു വടവൃക്ഷത്തിൻറെ ശാഖഭേദിച്ചു  വേതാളത്തെ കെട്ടിവരിഞ്ഞു ചുമലിൽ എടുത്തു ചുടുകാട്ടിലേക്കു നടന്നു..

ഒരിക്കൽ വേതാളം ചോദിച്ചു..

അല്ലയോ രാജൻ, ഈ ലോകത്ത് ഏറ്റവും മഹനീയമായ ബന്ധം ഏതാണ്, അതിൻറെ  മഹനീയതക്ക് കാരണം എന്താണ്..

ഇതിന്  അങ്ങ് ഉത്തരം നൽകിയില്ലെങ്കിൽ അങ്ങേയുടെ ശിരസ്സ് ആയിരം നുറുങ്ങുകളായി പൊട്ടി ചിതറും... രക്തത്തിൽ മുങ്ങിചിതറികിടക്കുന്ന ആ ശിരസ്സും ശരീരവും ഞാൻ എൻറെ പന്ത്രണ്ട് അടിയോളം വരുന്ന നാക്കും കൂർത്ത ദ്രമ്ഷ്ടങ്ങളും കൊണ്ട് നക്കിയും കൊറിച്ചും തിന്നു വിശപ്പടക്കി ഒരു ശതാബ്ദം നിദ്രയിൽ ലയിക്കും .

മുൻപ് ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കുംമേലെ കഠിനമായ ചോദ്യം

വിക്രമാദിത്യ മഹാരാജാവ് ചിന്തയിൽ അല്പം മുഴുകി...

ഒടുവിൽ ഒട്ടൊന്നു വിറയലോടെ പറഞ്ഞു

അല്ലയ്യോ വേതാള ജ്ഞാനി..

ഈ ലോകത്തു ഏറ്റവും മഹനീയം സൗഹൃദം എന്ന ബന്ധം ആണ്..

മറ്റേതു ബന്ധത്തിനും കടപ്പാടിൻറെ ബാധ്യതയുണ്ട് .

മാതാപിതാക്കളും കുട്ടികളും
സഹോദരങ്ങൾ തമ്മിലും
ഭാര്യയും ഭർത്താവും
ബന്ധുക്കൾ
ഗുരുവും ശിഷ്യരും
അങ്ങനെ എല്ലാ ബന്ധങ്ങൾക്കും
കടപ്പാടുണ്ട്.

സൗഹൃദത്തിനാകട്ടെ ഒരു കടപ്പാടും ഇല്ല.

അതിനാൽ തന്നെ അതിനു മേലെ ശ്രേഷ്ഠമായി ഒരു വ്യക്തിബന്ധം ഇല്ല.

വേതാളം മന്ദഹസിച്ചു..

രാജൻ ഇത്തവണയും അങ്ങ് എന്നെ പരാജയപ്പെടുത്തി.
അതെ, സൗഹൃദത്തിലും മഹനീയമായ ഒരു ബന്ധം ഈ ലോകത്തില്ല...

കെട്ടുകൾ ഭേദിച്ചു വേതാളം വീണ്ടും വടവൃക്ഷത്തിലേക്കു പറന്നുയർന്നു...
.
.
.
എൻറെ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ...

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment