🌹You are special

ഒരു ഗ്രാമത്തില്‍ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു.

എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.

പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു.

വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.

ഏകദേശം ഒരു വര്‍ഷം കടന്നു പോയി.

ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി.

നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി.

കളിയാക്കലും, അപമാനവും  സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു.

തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.

അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....

"ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ"

മുത്തശ്ശി പുഞ്ചിരിച്ചു.
എന്നിട്ട് പറഞ്ഞു......

"ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ"

ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.

മുത്തശ്ശി തുടര്‍ന്നു.

"നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു"

"അതറിഞ്ഞു കൊണ്ട് ഞാന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു"

"ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്".

ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ഓട്ട കുടത്തിന് മനസ്സിലായി...

പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേയ്‌ക്ക്‌  നമ്മളും എത്തിച്ചേരാറില്ലേ......

"എനിക്ക് സൗന്ദര്യം പോര"

"ആശയ വിനിമയ ശേഷി കുറവാണ്"

"പൊക്കം കുറവാണ്"

"വണ്ണം കൂടിപ്പോയി"

"സമ്പത്ത് കുറഞ്ഞു പോയി"

"ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്"

"എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല"

"ഇഷ്ടപ്പെട്ട വിഷയത്തിനല്ല എനിക്ക് അഡ്മിഷന്‍ ലഭിച്ചത്"

"ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്"

ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ സ്വയം നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക....

🌹You are special

🌹You are rare

🌹You are unique

🌹You are a wonder

🌹You are a masterpiece of Creator
👍😊

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment