Kerala School Kalolsavam -2017

കേരളത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കലകളെ ഒരേ വേദിയില്‍ സംഗമിപ്പിക്കുവാനും വിവിധ തലങ്ങളിലൂടെതെരഞ്ഞെടുക്കപ്പെട്ടു വരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെപങ്കെടുക്കാനുള്ള അവസരമൊരുക്കാനും ആസ്വദിക്കാനും കലോത്സവംവഴി സാധിക്കുന്നു. വിജയങ്ങള്‍ക്കും ഗ്രേഡുകള്‍ക്കും സമ്മാനത്തുകകള്‍ക്കുമപ്പുറം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും അതുവഴി അവര്‍ക്കു ലഭിക്കുന്ന മാനസികോല്ലാസവുംകലാഭിമുഖ്യവും ഉറപ്പുവരുത്തുക എന്നുള്ളതാണു കലോത്സവങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.അനാരോഗ്യകരമായബാഹ്യഇടപെടലുകളുംഅമിതാഡംബരങ്ങളുംഗ്രേസ്മാര്‍ക്കിന്‍റെആകര്‍ഷണീയതയുംരക്ഷാകര്‍ത്താക്കളുടെവികലമായഉത്കണ്ഠകളുംധനദുര്‍വിനിയോഗവുമെല്ലാംകലോത്സവത്തെക്കുറിച്ചുള്ളവിപരീതചിന്തകള്‍ക്കുകാരണമായി ത്തീര്‍ന്നിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ നടത്തിപ്പിനെസംബന്ധിച്ചൊരു വീണ്ടുവിചാരം അനിവാര്യമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മാനുവല്‍ പരിഷ്കരണം യാഥാര്‍ത്ഥ്യമാകുന്നത്.

പൊതുനിര്‍ദ്ദേശങ്ങള്‍


പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ കീഴില്‍ വരുന്ന സംസ്ഥാനത്തെ ഗവണ്‍മെന്‍റ്/എയ്ഡഡ്/അണ്‍എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എല്‍.പി., യു.പി, ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകളിലെ കുട്ടികളുടെ കലോത്സവം കേരള സ്കൂള്‍ കലോത്സവം എന്ന പേരില്‍ അറിയപ്പെടുന്നതാണ്. അറബിക്, സംസ്കൃത കലോത്സവങ്ങളും ഇതിലുള്‍പ്പെടുന്നതാണ്. നിലവിലുള്ള കലോത്സവ മാന്വല്‍ ഇതിനാല്‍ അസാധുവാകുന്നതാണ്.

താഴെപ്പറയുന്ന നാലു വിഭാഗങ്ങളിലായിട്ടാണു മത്സരം നടക്കുക. കാറ്റഗറി - I - ക്ലാസ്സ് ഒന്നു മുതല്‍ നാലു വരെ

കാറ്റഗറി - II - ക്ലാസ്സ് അഞ്ചു മുതല്‍ ഏഴു വരെ

കാറ്റഗറി - III - ക്ലാസ്സ് എട്ടു മുതല്‍ പത്തു വരെ

കാറ്റഗറി - IV - ക്ലാസ്സ് പതിനൊന്നു മുതല്‍ പന്ത്രണ്ട് വരെ

കാറ്റഗറി I ലെ മത്സരങ്ങള്‍ ഉപജില്ലാതലത്തിലും കാറ്റഗറി II ലെ മത്സരങ്ങള്‍ ജില്ലാതലത്തിലും കാറ്റഗറി III, കാറ്റഗറിIV എന്നിവ സംസ്ഥാനതലത്തിലും അവസാനിക്കുന്നതാണ്.

മത്സരത്തില്‍ അറുപതു ശതമാനത്തില്‍ താഴെ മാര്‍ക്കു ലഭിക്കുന്ന ഇനങ്ങളെ ഗ്രേഡ് ചെയ്യുന്നതല്ല. അറുപതു ശതമാനമോ അതിലധികമോ മാര്‍ക്കുകിട്ടുന്ന ഇനങ്ങളെ എ,ബി, സി എന്നീ മൂന്നുഗ്രേഡുകളായി തിരിക്കുന്നതാണ്. ഓരോ ഗ്രേഡിനും താഴെക്കാണുന്ന വിധം അക്കാദമിക്തല മാതൃകയില്‍ പോയിന്‍റ് ലഭിക്കും. ഗ്രേഡ് മാര്‍ക്ക് ശതമാനം ലഭിക്കുന്ന പോയിന്‍റ്

എ 80%മോ അതിലധികമോ 5
ബി 70% മുതല്‍ 79% വരെ 3
സി 60% മുതല്‍ 69% വരെ 1

സ്കൂള്‍തലംമുതല്‍ സംസ്ഥാനതലംവരെ എല്ലാ കാറ്റഗറികളിലെയും മത്സരങ്ങള്‍ക്ക് ഇതു ബാധകമായിരിക്കും.

എ ഗ്രേഡ് ലഭിച്ച് ടോപ് സ്കോര്‍ നേടിയാല്‍ മാത്രമേ മേല്‍തല മത്സരത്തില്‍ പങ്കെടുക്കാനാവൂ.
വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു തയ്യാറാക്കിയ എന്‍ട്രി പ്രകാരമാണ് സ്കൂള്‍/സബ്ജില്ല/റവന്യൂജില്ല/സംസ്ഥാനതല മത്സരങ്ങള്‍ നടക്കേണ്ടത്. കാറ്റഗറി IIIലെയും കാറ്റഗറിIVലെയും സംസ്ഥാനതല വ്യക്തിഗത/ഗ്രൂപ്പിന മത്സര ങ്ങളില്‍എഗ്രേഡ് നേടുന്നവര്‍ക്ക് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക ഒറ്റത്തവണ സാംസ്കാരിക സ്കോളര്‍ഷിപ്പായി നല്‍കുന്നതാണ്.

സര്‍ക്കാരിന്‍റെ പദ്ധതിവിഹിതത്തില്‍ അനുവദിക്കപ്പെട്ട തുകയ്ക്കു പുറമെ സംസ്ഥാനകലോത്സവത്തിന്‍റെ ചെലവ് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെക്കന്‍ണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ണ്ടറി വകുപ്പുകള്‍ 2:2:1 എന്ന അനുപാതത്തില്‍ സ്വരൂപിക്കേതാണ്. ഈ നിധി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ ഒരുദേശസാത്കൃത ബാങ്കില്‍ നിക്ഷേപിക്കേതും മറ്റുരു ഡയറക്ടര്‍മാരുമായികൂടിയാലോചിച്ച് ആവശ്യമായ ചെലവുകള്‍ നടത്തേതുമാണ്.സ്കൂള്‍തലം മുതല്‍ ഗ്രേഡ്നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റു നല്‍കേതാണ്.കലോത്സവം പൂര്‍ണ്ണമായും ഹരിതപെരുമാറ്റ ചട്ടത്തിനു വിധേയമായിരിക്കേതാണ്.കലോത്സവനടത്തിപ്പുമായി ബന്ധപ്പെട്ട കൊടുക്കല്‍ വാങ്ങലുകള്‍/കരാറുകള്‍ എന്നിവജനറല്‍ കണ്‍വീനര്‍, സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങള്‍ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കുംവിധേയ മായി ചെയ്യേതാണ്. 5000/- രൂപയ്ക്കു മേല്‍വരുന്ന തുകകള്‍കരാറുകാരന്‍റെ/ ഇടപാടുകാരന്‍റെ ബാങ്ക് അക്കൗുവഴി നല്‍കേതാണ്. 15000/-രൂപക്ക് മുകളിലുളള പര്‍ച്ചേസുകള്‍ക്ക് സ്റ്റോര്‍ പര്‍ച്ചേസ് നിയമം ബാധകമാണ്.എല്‍.പി. വിഭാഗം കലോത്സവം ആവശ്യമെങ്കില്‍ നൃത്തേതരയിനങ്ങള്‍ പഞ്ചായത്തു തലത്തില്‍/ക്ലസ്റ്റര്‍തലത്തില്‍ സംഘടിപ്പിക്കാവുന്നതാണ്. ഇവയില്‍ നിന്ന് ഒന്നും രുംമൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് തൊട്ടടുത്തതലങ്ങളിലെ മത്സരങ്ങളില്‍പങ്കെടുക്കാനുള്ള അര്‍ഹത.

ഒരു മത്സരാര്‍ത്ഥി വ്യക്തിഗത ഇനങ്ങളില്‍ പരമാവധി 3 ഇനങ്ങളിലും ഗ്രൂപ്പിനങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ.

മത്സരങ്ങളുടെ എല്ലാ തലങ്ങളും വിലയിരുത്തുന്നതിന് യോഗ്യരായ വിധികര്‍ത്താക്കളെ നിയമിക്കണം. വിധികര്‍ത്താക്കളെ നിയമിക്കുമ്പോള്‍ അവരുടെ ബയോഡാറ്റയും ഡിക്ലറേഷനും അനുബന്ധം നാലില്‍ കൊടുത്തിരിക്കുന്നതുപോലെ എഴുതിവാങ്ങണം. വിധിനിര്‍ണ്ണയത്തിന് എല്ലാതലത്തിലും മൂന്നു പേര്‍ മാത്രമായിരിക്കാന്‍ ശ്രദ്ധിക്കേതാണ്. രണ്ട് വര്‍ഷത്തിലധികം ഒരു വിധികര്‍ത്താവിനെ ഒരേ ഇനത്തില്‍ തുടര്‍ച്ചയായിവിധികര്‍ത്താവായി നിയമിക്കാന്‍ പാടുള്ളതല്ല. സബ്ജില്ലാതലത്തില്‍വിധികര്‍ത്താക്കളാകുന്നവര്‍ അതേ ജില്ലയില്‍ വിധികര്‍ത്താക്കളാകാന്‍ പാടില്ല.ജില്ലാതലത്തില്‍ വിധികര്‍ത്താക്കളാകുന്നവര്‍ അതേവര്‍ഷം അതേ ഇനത്തില്‍സംസ്ഥാനതലത്തില്‍ വിധികര്‍ത്താക്കളാകാന്‍ പാടില്ല. ഓരോ വര്‍ഷവുംസംസ്ഥാനത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ അംഗീകൃതസാംസ്കാരിക/വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അതാത് മേഖലയില്‍പ്രാവീണ്യമുള്ള വ്യക്തികളില്‍ നിന്നും നാമനിര്‍ദ്ദേശം ക്ഷണിച്ചു വരുത്തിപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ സൂക്ഷ്മപരിശോധന നടത്തിസംസ്ഥാന/ജില്ലാതല വിധികര്‍ത്താക്കളെ നിശ്ചയിക്കേതാണ്. സബ്ജില്ലാ തലത്തില്‍വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കായിരിക്കും ഈ ചുമതല.

Downloads
School Kalolsavam Manual Revised
School Kalolsavam- Management Software
School Kalolsavam Management Software -Help
School Level Kalolsavam Software- Ulsav by Alrahiman: Software | Help File
School Kalolsavam Fund Collection Directions
Application for appointment of Judges -School Kalolsavam 2017 -18
Kerala School Kalolsavam-Value Points for Judges
Kerala School Kalolsavam-Stage Manager Diary
Kerala School Kalolsavam Appeal Form(New)
Kerala School Kalolsavam- Online Entry Portal
Kerala School Kalolsavam User Manual (Invalid)

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment