കൊടുങ്ങല്ലൂർ ഗവ. ജിഎച്ച്എസ്എസ് സംരംഭകത്വ വികസന ക്ലബിനു പുരസ്കാരം


വാണിജ്യ വ്യവസായ വകുപ്പും ജില്ലാ വ്യവസായകേന്ദ്രവും ചേർന്ന് ഏർപ്പെടുത്തിയ മികച്ച സംരംഭകത്വ വികസന ക്ലബിനുള്ള പുരസ്കാരം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു. സർക്കാർ, എയ്ഡഡ് മേഖലകളിലെ പ്രഫഷനൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ എന്നിവയിലെ സംരംഭകത്വ ക്ലബുകൾക്കായി ഏർപ്പെടുത്തിയതാണു പുരസ്കാരം.

വിദ്യാർഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുന്നതിനു കുട നർമാണം, തയ്യൽ, കൂൺ കൃഷി, ജെൽ, മെഴുകുതിരി, ചവിട്ടി, എൽഇഡി ബൾബ്, ടോയ്‌ലറ്റ് ക്ലീനർ, നെറ്റിപ്പട്ടം, ഡിഷ് ‌വാഷ്, പേപ്പർ പേന, ഫെയ്സ് പാക്ക് തുടങ്ങിയ ഉൽപന്നങ്ങളുടെ നിർമാണ– വിപണന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്കു പരിശീലനം നൽകിയിരുന്നു.

മന്ത്രി വി.എസ്.സുനിൽ കുമാറിൽനിന്നു സ്കൂൾ പ്രിൻസിപ്പൽ ആശ ആനന്ദ്, ഇ.ഡി.ക്ലബ് കോ–ഓർഡിനേറ്റർ ടി.വി.സ്മിത, സി.കെ.ബേബി, മിഷ, രതി, പിടിഎ പ്രസിഡന്റ് സുനിൽ ദത്ത്, വിദ്യാർഥി പ്രതിനിധികളായ ട്രീസ, നിഖിത എന്നിവർ ചേർന്നു പുരസ്കാരം ഏറ്റുവാങ്ങി.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment