പ്ലസ് ടു കഴിഞ്ഞവർക്കു പഠിക്കാൻ 14 ഓഫ് ബീറ്റ് കോഴ്സുകൾ


പ്ലസ് ടു കഴിഞ്ഞാൽ എൻട്രൻസ് എഴുതി എൻജിനീയറിങ്ങിനും മെഡിസിനും മാത്രം പ്രവേശനത്തിനു ശ്രമിക്കുന്നതൊക്കെ പഴയ ട്രെൻഡ്. ന്യൂ ജെൻ യുവത്വം പുതുമയാർന്ന കിടുക്കാച്ചി കോഴ്സുകൾക്കു പിന്നാലെയാണ്. മല കയറാനും മാപ്പു വരയ്ക്കാനും ചായ രുചിക്കാനുമൊക്കെ കരിയറിൽ  അവസരങ്ങൾ നൽകുന്ന അത്തരം ചില ഓഫ് ബീറ്റ് കോഴ്സുകൾ പരിചയപ്പെടാം. ഇവ പഠിക്കാൻ വിമാനം കയറി അങ്ങ് അമേരിക്കയിലോ കാനഡയിലോ പോകണമെന്നില്ല. ഇതൊക്കെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തു പഠിക്കാൻ പറ്റുന്നവയാണ്.

1. ആസ്ട്രോ ബയോളജി
ഭൂമിക്കും അപ്പുറമുള്ള  വിശാല നക്ഷത്രവ്യൂഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ആസ്ട്രോ ബയോളജി. അന്യഗ്രഹ ജീവിതത്തിന്റെ ഉത്പത്തി, പരിണാമം, വിതരണം എന്നിവയെ കുറിച്ചുള്ള പഠനമാണിത്. മുംബൈയിലുള്ള ഇന്ത്യൻ ആസ്ട്രോ ബയോളജി റിസർച്ച് സെന്ററിൽ ഇന്റർനാഷണൽ ഡിപ്ലോമ പ്രോഗ്രാം ഇൻ ആസ്ട്രോബയോളജി കോഴ്സുണ്ട്. ആഭ്യന്തര, രാജ്യാന്തര വിദ്യാർഥികൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ഈ കോഴ്സ് നൽകുന്നത്.
2. കാർപറ്റ് ടെക്നോളജി
കാർപറ്റ് നിർമ്മാണ, അനുബന്ധ മേഖലകളിൽ ഗവേഷണവും സാങ്കേതിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റൽസ് മന്ത്രാലയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർപറ്റ് ടെക്നോളജിക്ക് രൂപം നൽകിയിരുന്നു. റഗുലർ, വിദൂര, ഹ്രസ്വകാല കോഴ്സുകൾ ഇവിടെ നൽകുന്നുണ്ട്. ഉത്തർപ്രദേശിലെ ഭദോഹിയിലുള്ള ക്യാംപസിലാണ് കാർപറ്റ് ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജിയിൽ നാലു വർഷ റെഗുലർ ബിടെക് കോഴ്സ് നടക്കുന്നത്.
3. റൂറൽ സ്റ്റഡീസ്
നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലാൻ സഹായിക്കുന്ന കോഴ്സാണ് ഇത്. ഭാവ്നഗർ യൂണിവേഴ്സിറ്റി, ബി ആർ എസ് കോളജ് ഓഫ് റൂറൽ സ്റ്റഡീസ്, ദേവ് സംസ്കൃതി വിശ്വവിദ്യാലയ തുടങ്ങി ഗുജറാത്ത്, മഹാരാഷ്ട്ര, യുപി, ഉത്തരാഖണ്ഡ് മേഖലകളിലെ നിരവധി സർവകലാശാലകളിലും സ്ഥാപനങ്ങളിലും റൂറൽ സ്റ്റഡീസ് കോഴ്സുകളുണ്ട്.
4. എത്തിക്കൽ ഹാക്കിങ്
|ഒരു സംവിധാനത്തിൽ ഹാക്കർ കണ്ടെത്താവുന്ന പഴുതുകൾ കണ്ടെത്താൻ സഹായിക്കുന്നവരാണ് എത്തിക്കൽ ഹാക്കർമാർ. പ്രോഗ്രാമിങ്, സോഫ്ട് വെയർ രംഗത്തെ ഇന്ത്യയുടെ അപ്രമാദിത്തം എത്തിക്കൽ ഹാക്കിങ്ങിന്റെ കേന്ദ്രമായി നമ്മുടെ രാജ്യത്തെ മാറ്റിയിട്ടുണ്ട്. കൊൽക്കത്തയിലെ ഇന്ത്യൻ സ്കൂൾ ഓഫ് എത്തിക്കൽ ഹാക്കിങ്ങ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഹ്രസ്വകാല കോഴ്സുകൾ ഈ വിഷയത്തിൽ നൽകുന്നുണ്ട്.
5. ഫിഷറീസ് സയൻസ്
വലിയൊരളവോളം കടലിനാൽ ചുറ്റപ്പെട്ട നമ്മുടെ രാജ്യത്തെ ദൈനംദിന ഭക്ഷ്യ വിഭവമാണ് മീൻ. ഈ മീനിന്റെ സംസ്കരണം, മത്സ്യ വിഭവ മാനേജ്മെന്റ്, ശാസ്ത്രീയമായ വളർത്തൽ, അക്വാകൾച്ചർ തുടങ്ങിയ വിശാലമായ മേഖലകൾ ഉൾപ്പെടുന്നതാണ് ഫിഷറീസ് സയൻസ്. കേരളത്തിലെ കുഫോസ്, നാഗപട്ടണത്തുള്ള തമിഴ്നാട് ഫിഷറീസ് സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഫിഷറീസ് കോഴ്സുകൾ നൽകുന്നുണ്ട്.
6. ജെറന്റോളജി
വാർദ്ധക്യത്തെ സംബന്ധിക്കുന്ന സമഗ്ര കോഴ്സാണ് ജെറന്റോളജി. എൻജിഒകൾ, ഓൾഡ് ഏജ് ഹോമുകൾ, ഹെൽത്ത് കെയർ ഏജൻസികൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവയിലാണ് ഇതു പഠിച്ചിറങ്ങുന്നവർക്കു ജോലി ലഭിക്കുക. കൽക്കത്ത മെട്രോ പൊളിറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെറന്റോളജി, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം എക്കണോമിക്സ് തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.
7. മ്യൂസിയോളജി
മ്യൂസിയങ്ങളെ കുറിച്ചുള്ള പഠനമാണ് മ്യൂസിയോളജി. ചരിത്രത്തിലും കലകളിലുമൊക്കെ തത്പരരായവർക്കു പിന്തുടരാവുന്ന മേഖല. ന്യൂഡൽഹിയിലെ ദ് നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ മ്യൂസിയോളജിയിൽ എംഎ, എംഎസ് സി കോഴ്സുകൾ നടത്തുന്നുണ്ട്.
8. ഫോട്ടോണിക്സ്
ഫോട്ടോണുകളുടെ പ്രത്യേകതകൾ, അവയുടെ പ്രസാരണം തുടങ്ങിയവയെ കുറിച്ചെല്ലാം പഠിക്കുന്നതാണ് ഫോട്ടോണിക്സ്. ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ്, കുസാറ്റ്, ഐഐടി ഡൽഹി, ഐഐടി ചെന്നൈ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.
9. പർവതാരോഹണം
മലകയറ്റം പാഷനായിട്ടുള്ളവർക്ക് അതൊരു കരിയറായി വികസിപ്പിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് പോലുള്ള സ്ഥാപനങ്ങൾ നൽകുന്ന പർവതാരോഹണ കോഴ്സ് തിരഞ്ഞെടുക്കാം.

10. പബ്ലിക് ഹെൽത്ത് എന്റെമോളജി
പ്രാണികൾക്കും അതു പോലുള്ള ജീവികൾക്കും മനുഷ്യരുടെ ആരോഗ്യത്തിലും സൗഖ്യത്തിലുമുള്ള സ്വാധീനമാണ് പബ്ലിക് ഹെൽത്ത് എന്റെമോളജി പഠിക്കുന്നത്. വിവിധ ജീവികളുടെ ജീവിത, സ്വഭാവ രീതികൾ വിലയിരുത്തി കൊണ്ട് അവയുണ്ടാക്കുന്ന രോഗങ്ങൾക്ക് ഈ പഠന ശാഖ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. അസം കാർഷിക സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല, ഗുരു ഗോബിന്ദ് ഇന്ദ്രപ്രസ്ഥ സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങൾ ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.
11. ടീ ടേസ്റ്റിങ്
ചായ കുടി ഇഷ്ടപ്പെടുന്നവർക്ക് ചായ രുചിച്ച് നോക്കി ഗുണനിലവാര നിർണ്ണയം നടത്തുന്ന ടീ ടേസ്റ്റർമാരാകാം. അസം കാർഷിക സർവകലാശാല ടീ ഹസ്ബൻഡ്രി ആൻഡ് ടെക്നോളജിയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ നൽകുന്നുണ്ട്. ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചറിസ്റ്റിക് സ്റ്റഡീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ്, ഡിപ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷണൽ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളും ഈ വിഷയത്തിൽ കോഴ്സുകൾ നൽകുന്നുണ്ട്.
12. ആൽക്കഹോൾ ടെക്നോളജി
ടീ ടേസ്റ്റിങ് മാതിരി മദ്യം രുചിച്ചു നോക്കാനുള്ള കോഴ്സാണെന്ന പ്രതീക്ഷയിൽ ആരും ഇതിനായി വരേണ്ട. ഇതു സംഗതി വേറെയാണ്. രസതന്ത്രത്തിലും ജീവ ശാസ്ത്രത്തിലും ഒരു പോലെ താത്പര്യമുണ്ടാകണം. ബയോ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി തുടങ്ങിയ കാര്യങ്ങളാണ് ആൽക്കഹോൾ ടെക്നോളജിയിൽ പ്രധാനം. മഹാരാഷ്ട്രയിലെ വസന്ത് ദാദ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളിൽ ഈ കോഴ്സ് പഠിപ്പിക്കുന്നുണ്ട്.
13. ആർട്ട് റിസ്റ്റോറേഷൻ
ചരിത്ര വിഷയ തത്പരരെ ആകർഷിക്കുന്ന മ്യൂസിയോളജി പോലത്തെ മറ്റൊരു വിഷയമാണ് ആർട്ട് റിസ്റ്റോറേഷൻ. ഡൽഹിയിലെ നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട്, മുംബൈയിലെ മ്യൂസിയം പോലെ ആർട്ട് റിസ്റ്റോറേഷൻ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.
14. കാർട്ടോഗ്രാഫി
മാപ്പുണ്ടാക്കുന്നത് ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ്. ഈ സാങ്കേതിക വിദ്യകൾ തന്നെയാണ് കാർട്ടോഗ്രഫിയിലേക്കു കടന്നു വരുന്ന പുതു തലമുറ സ്വായത്തമാക്കേണ്ടതും. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല ഈ വിഷയത്തിൽ പി ജി ഡിപ്ലോമ കോഴ്സ് നൽകുന്നുണ്ട്.


മെക്കാട്രോണിക്സ് ജോലി സാധ്യത വളരെ കൂടുതലുള്ള പഠനശാഖയാണ് മെക്കാട്രോണിക്സ്. ഇലക്ട്രിക്കാൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് എന്നീ മൂന്ന് ശാഖകളും സംയോജിപ്പിച്ച എഞ്ചിനീയറിംഗിലെ ഉപവിഭാഗമായ കോഴ്സാണിത്. റോബോര്ട്ടിക്സ്, എയര്ക്രാഫ്റ്റ്സ്, എയ്റോ സ്പേസ്, ബയോമെഡിക്കൽ സിസ്റ്റം, ഓര്ത്തോപിഡിക്സ് റിസര്ച്ച്, നാരോ ആന്റ് മൈക്രോടെക്നോളജി, ഓഷനോഗ്രഫി തുടങ്ങിയ നിരവധി മേഖലകളില് ഈ എഞ്ചിനീയറിംഗ് ശാഖ പ്രയോജനപ്പെടുന്നു. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കോഴ്സിൽ പ്രവേശനം. നാനോ ടെക്നോളജി അതിസൂക്ഷ്മമായ വസ്തുക്കളുടെ ഗവേഷണവും അവയുടെ നിർമ്മാണവും സംബന്ധിച്ച പഠനമാണ് നാനോ ടെക്നോളജി. വൈദ്യശാസ്ത്രം, കാർഷിക ഗവേഷണം, ഫാർമസ്യൂട്ടിക്കൽസ്, എഞ്ചിനീയറിംഗ്, ഇന്ഫർമേഷന് ടെക്നോളജി മുതലായ ഒട്ടനേകം മേഖലകളിൽ ഈ പഠനം ഉപയോഗപ്പെടുന്നു. വിദേശത്തും സ്വദേശത്തും ധാരാളം തൊഴിൽ സാധ്യതകളുമുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാതസ് എന്നിവയിൽ 50% മാർക്കോടെ പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെ ഇന്റഗ്രേറ്റഡ് ബി.ടെക് / എം.ടെക് കോഴ്സിന് പ്രവേശനം നേടാം. ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്സിന്റെ കാലയളവ് അഞ്ചര വര്ഷമാണ്. ഉപരിപഠന സാധ്യതകളും ധാരാളമാണ്. പ്ലസ്ടുവിന് ശേഷം മെറ്റീരിയൽ സയന്സ്, ഇലട്രോണിക്സ്, കമ്പ്യൂട്ടര് സയന്സ്, മെക്കാനിക്കല്, ബയോ മെഡിക്കൽ, കെമിക്കല്സ്, ബയോ ടെക്നോളജി എന്നിവയിൽ ബി.ടെക് പൂർത്തിയാക്കിയവർക്ക് എം.ടെക് നാനോ ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം. സര്വകലാശാലയില് നാനോ സയന്സില് ബി.എസ്.സി. കോഴ്സ് നിലവിലുണ്ട്. 55% ത്തില് കുറയാതെ ഫിസിക്സ്, കെമിസ്ട്രി. എന്നിവയിൽ ബിരുദമുള്ളവര്ക്ക് പ്രവേശന പരീക്ഷയിലൂടെ പ്രവേശനം നേടാം. ബയോ ഇൻഫർമാറ്റിക്സ് വിദേശ സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലാ ശാസ്ത്രശാഖകളിലും കൂടുതൽ വ്യാപകമായി വരികയാണ് ജീവിതത്തിലെ എല്ലാമേഖലകളിലും കമ്പ്യൂട്ടർ കടന്ന് വരുന്നുവെങ്കിലും കമ്പ്യൂട്ടറുമായുള്ള ബന്ധം കൊണ്ടുമാത്രം ശ്രദ്ധേയമായ ചില ശാസ്ത്രവിഭാഗമുണ്ട് അത്തരമൊരു ശാഖയാണ് ബയോ ഇൻഫർമാറ്റിക്സ് .മോളിക്യുലാർ ബിയോളജിയും കമ്പ്യൂട്ടർ സയൻസും യോജിപ്പിച്ചാണ് ബയോ ഇൻഫർമാറ്റിക്സ് രൂപപ്പെടുത്തിയിട്ടുള്ളത് ജീവശാത്ര ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ട സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാനായി കമ്പ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി ,കമ്മ്യൂണിക്കേഷൻ ടെക്നോളജി എന്നിവ പ്രയോജനപ്പെടുത്തുന്നു.അമേരിക്കയുടെ ഹ്യൂമൻജിനോം പ്രൊജക്റ്റ് ബയോ ഇൻഫർമാറ്റിക്സ് എന്ന പഠനശാഖയുടെ വ്യാപനത്തിൽ മുഖ്യ പങ്ക്ഹിച്ചിട്ടുണ്ട്. പുതിയ പുതിയ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനാൽ ലോകം പ്രതീക്ഷയോടെ വീക്ഷിക്കുന്ന പണ മേഖലയുമാണിത്. .മെഡിസിൻ ഫർമസി ,അഗ്രിക്കൾച്ചർ വെറ്റിനറി ,മേഖലയിലെല്ലാം പ്രയോഗ സാധ്യതയുള്ള ഈ നൂതന മേഖലയിൽ വിദേശരാജ്യത്തിലടക്കം മികച്ച തൊഴിൽ സാധ്യത ഉണ്ട്. ബയോടെക്നോളജി ബയോ കെമിക്കല് ആന്ഡ് ബയോടെക്നോളജി കോഴ്സ് വിപ്ളവകരമായ തുടക്കമായിരുന്നു. ഐ.ഐ.ടികളിലും ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലും ഉപരിപഠനം നടത്താന് കഴിയുമെങ്കില് കരിയര് ഉറപ്പാക്കാം. ടെക്സ്റ്റൈല് എന്ജിനീയറിങ് കേരളത്തിലില്ലാത്തതും എന്നാൽ, പഠിച്ചിറങ്ങിയാലുടൻ ജോലി ലഭിക്കുന്നതുമായ ബ്രാഞ്ചാണിത്. മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ കൂടുതൽ കോളജുകൾ തമിഴ്നാട്ടിലാണ്. നല്ല മാർക്കുണ്ടെങ്കിൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ പി.എസ്.ജി കോളജിൽ ചേരാം തുടർന്ന് കോയമ്പത്തൂരിലെ കേന്ദ്ര സർക്കാരിൻറെ കീഴിലെ ദേശീയ സ്ഥാപനമായ സർദാർ വല്ലഭ്ഭായി പട്ടേൽ ഇന്റർനാഷനല് സ്കൂള് ഓഫ് ടെക്സ്റ്റൈല് ആന്ഡ് മാനേജ്മെന്റിൽ എം.ബി.എ എടുക്കാം. വൻകിട ടെക്സ്റ്റൈല് മില്ലുകളിൽ മാനേജരാകാന് കഴിയും. അധികം മത്സരമില്ലാത്ത ഈ മേഖല കരിയർ ഭദ്രമാക്കുമെന്നുറപ്പാണ്. ഈ സ്ഥാപനത്തിൽ ബി.എസ്സി (ടെക്സ്റ്റൈല്) കോഴ്സും ലഭിക്കും. മൂന്നുവർഷ കോഴ്സാണിത്. ബയോ മെഡിക്കൽ ലൈഫ് സയൻസ് എഞ്ചിനിയറിങ് വിഷയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ബയോ മെഡിക്കൽ എഞ്ചിനിയറിങ്.ബിയോളജി,ഫിസിക്സ് ,കാൽകുലസ് ബയോ ടെക് രൂപകല്പനയുടെ തത്വങ്ങൾ മറ്റേറിയൽ സയൻസ് ,ബയോ മെക്കാനിക്സ് ,ലൈഫ് സയൻസ് എന്നിവ കോഴ്സിൽ ഉൾപ്പെട്ടിരിക്കുന്നു . ആരോഗ്യ സംരക്ഷണരംഗത്തെ സാങ്കേതിക വിദഗ്ധരാണിവർ. ഇന്റർ ഡിസിപ്ളിനറി വിഷയമായതിനാൽ ബയോകെമിസ്ട്രി, അനാട്ടമി, ഫിസിയോളജി, പത്തോളജി ആന്ഡ് മൈക്രോ ബയോളജി, ബയോ കണ്ട്രോള് സിസ്റ്റം, ഇലക്ട്രോണിക്സ്, വി.എൽ.സി.ഐ ഡിസൈന്, ഡിജിറ്റൽ ഇമേജ് പ്രോസസിങ്, മെഡിക്കൽ ഇന്ഫര്മാറ്റിക്സ്, നാനോ ഇലക്ട്രോണിക്സ്, ഹോസ്പിറ്റൽ മാനേജ്മെന്റ് തുടങ്ങിയവയാണ് പൊതു വിഷയങ്ങള്ക്കുപുറമെ പഠിക്കേണ്ടത്. ചില ഐ.ഐ.ടികളിൽ ബയോ മെഡിക്കൽ എന്ജിനീയറിങ്ങിൽ എം.ടെക് എടുക്കാന് കഴിഞ്ഞാൽ മികച്ച പ്ളേസ്മെന്റ് ലഭിക്കും. പെട്രോളിയം എന്ജിനീയറിങ് ക്രൂഡ്ഓയിലിൽ നിന്ന് എൽ.പി.ജി ഗ്യാസ് ഡീസലും മണ്ണെണ്ണയും തുടങ്ങി പാരഫിന് വാക്സ് വരെ ഒരു ഡസനിലധികം ഉല്പന്നങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യയാണ് പ്രധാനമായും പെട്രോളിയം എന്ജിനീയറിങ്. പഠനം മാത്രമല്ല, പെട്രോളിയം ഖനികളിൽനിന്ന് പുറത്തെടുക്കുന്നതു മുതൽ വിവിധതരം പ്രോസസിങ് ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പഠനത്തിലുണ്ട്. വിവിധതരം ഡ്രില്ലിങ് രീതികൾ ഡിസൈന് ചെയ്യുകയും അവയെ മോണിറ്റര് ചെയ്യുകയും ഇവരുടെ ജോലിയാണ്. കേരളത്തിൽ ഇല്ലാത്ത ബ്രാഞ്ചാണ് പെട്രോളിയം എന്ജിനീയറിങ്. രാജ്യത്ത് ഡെറാഡൂണിലെ യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്ഡ് എനര്ജി സ്റ്റഡീസ് (UPES) മൂന്ന് പെട്രോളിയം സർവകലാശാലകളിൽ പഠിക്കാം. ബി.ടെക് കോഴ്സ് ചുരുക്കം ചില ഡീംഡ് സര്വകലാശാലകളിലും കോളജുകളിലുമുണ്ട്. ജിയോഫിസിക്സ്, ഹീറ്റ് ട്രാന്സ്ഫര്, മാസ്ട്രാന്സ്ഫര്, റിസര്വോയര് റോക്സ് ആന്ഡ് ഫ്ളൂയിഡ് പ്രോപ്പര്ട്ടീസ്, വെല്ഡ്രില്ലിങ്, ഡ്രില്ലിങ് ഫ്ളൂയിഡ്സ് ആന്ഡ് സിമന്റിങ് ടെക്നിക്സ്, പെട്രോളിയം റിഫൈനിങ്, പെട്രോളിയം എക്വിപ്മെന്റ് ഡിസൈന്, പെട്രോളിയം ട്രാന്സ്പോര്ട്ടേഷന്, ജിയോ കെമിസ്ട്രി തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങൾ. പെട്രോളിയം എന്ജിനീയറിങ് കഴിഞ്ഞാൽ പെട്രോളിയം ആന്ഡ് ഗ്യാസ് മാനേജ്മെന്റിൽ എം.ബി.എ ചെയ്യാം. ധന്ബാദിലെ ഇന്ത്യൻ സ്കൂള് ഓഫ് മൈന്സിൽ വിവിധ എം.ടെക് കോഴ്സുകൾക്ക് പ്രവേശം ജി.എ.ടി.ഇ വഴി ലഭിക്കും. ഫുഡ് ടെക്നോളജി /ഫുഡ് എന്ജിനീയറിങ് ഇന്ത്യയിൽ പ്രതിവർഷം 18 ശതമാനം വളർച്ചയാണ് സംസ്കരിച്ച ഭക്ഷ്യധാന്യ ഉല്പന്നവിപണി രേഖപ്പെടുത്തുന്നത്. വസ്ത്രം കഴിഞ്ഞാൽ ഇന്ത്യയുടെ കയറ്റുമതിയിൽ രണ്ടാംസ്ഥാനം ഭക്ഷ്യോൽപന്നങ്ങൾക്കാണ്. അടുത്തകാലംവരെ എം.എസ്സി തല കോഴ്സുകൾ മാത്രമായിരുന്നു ഈ വിഷയത്തിലുണ്ടായിരുന്നത്. റോബോട്ടിക്സ് എൻജിനീയറിങ് റോബോട്ടുകൾ രൂപകൽപ്പന ചെയ്യുകയും, വ്യവസായ റോബോട്ടുകളുടെ അറ്റകുറ്റപ്പണി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നവരാണ് റോബോട്ടിക്സ് എൻജിനീയർമാർ. കാർഷിക, സൈനിക, വൈദ്യശാസ്ത്രം, ഉൽപ്പാദന വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ മേഖലയിൽ തൊഴിൽ കണ്ടെത്താൻ വളരെ എളുപ്പമാണ്. ബയോ മെഡിക്കൽ കോൺസ്ട്രക്ഷൻ ടെക്നോളജി റോഡുകൾ, തുരങ്കങ്ങൾ, പാലങ്ങൾ, എയർപോർട്ടുകൾ, റെയിൽവേ സൗകര്യങ്ങൾ, കെട്ടിടങ്ങൾ, ഡാമുകൾ, യൂട്ടിലിറ്റികൾ തുടങ്ങിയ മറ്റ് പ്രധാന പ്രോജക്ടുകൾക്ക് ഡിസൈനിംഗും, ആസൂത്രണവും, നിർമ്മാണവും, മാനേജ്മെന്റും കൈകാര്യം ചെയ്യുന്ന മേഖലയാണ് കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സിവിൽ എൻജിനീയറിംഗിൽ പ്രൊഫഷണൽ സബ്-പ്രാക്ടീസ് മേഖലയായി കണക്കാക്കപ്പെടുന്നു. നിർമ്മാണ സാങ്കേതിക വിദ്യ പ്രോജക്ടുകളുടെ പ്രായോഗിക തലങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്ന ഒരു അനുബന്ധ മേഖലയാണ്. കൺസ്ട്രക്ഷൻ ടെക്നോളജിസ്റ്റുകൾ അല്ലെങ്കിൽ നിർമ്മാണ സാങ്കേതികവിദ്യകൾ സിവിൽ എൻജിനീയർമാർക്ക് സമാനമായ രൂപകൽപ്പനയും ചില നിർമാണ മാനേജർമാർക്ക് സമാനമായി സൈറ്റ് മാനേജുമെന്റ് വശങ്ങളും പഠിച്ചു. സിവിൽ എൻജിനീയർമാർക്കും നിർമ്മാണ മാനേജർമാർക്കുമിടയിൽ ഒരു കുതിച്ചുചാട്ടമുണ്ടാക്കുന്നതാണ് ഈ സാങ്കേതികവിദ്യ. അതുകൊണ്ടുതന്നെ വൻ ജോലി സാധ്യതയാണ് ഉണ്ടാവുക. പെട്രോ കെമിക്കൽ എൻജിനിയറിങ് പെട്രോ കെമിക്കൽ എൻജിനിയറിങ് എന്നത് കെമിക്കൽ എൻജിനിയറിങ്ങിന്റെ ഒരു സ്പെഷ്യലൈയ്സിഷൻ ബ്രാഞ്ചിന് ഇത് നേരിട്ടോ അല്ലാതെയോ റൂസ് ഓയിൽ പെട്രോളിയം എന്നിവയുടെ പ്രകൃതിദത്തമായ ഉറവിടം കണ്ടെത്തുകയും അതോടൊപ്പം റിഫൈന് ചെയ്ത് സാധാരണ ഉപയോഗത്തിലാക്കാനുമുള്ള പഠനമാണ് പെട്രോ കെമിക്കൽ എൻജിനിയറിങ് ഉയർന്ന തൊഴിൽ സാധ്യത ഉള്ള ഒരു കോഴ്സാണിത്. ജനിറ്റിക് എൻജിനിയറിംഗ് എന്നത് ഒരു ജൈവത്തിന്റെ ജനിതകവ്യവസ്ഥയെ ശാസ്ത്രജ്ഞർ പരിഷ്ക്കരിക്കുന്ന പ്രക്രിയയാണ്. ജനിതക വ്യതിയാനം വരുത്തിയ ജീവജാലങ്ങളുടെ സൃഷ്ടിക്ക് വീണ്ടും കോമ്പിനേഷൻ ഡിഎൻഎ ആവശ്യമാണ്. വ്യത്യസ്ത ജീവജാലങ്ങളിൽ നിന്നുള്ള ഡിഎൻഎ അല്ലെങ്കിൽ വ്യത്യസ്ത ജനിതകരീതിയിൽ വ്യത്യസ്ത സ്ഥാനങ്ങളിലുള്ള ഡിനോയാണ് സംയുക്തം ഡിഎൻഎ സംയുക്തം മിക്ക സാഹചര്യങ്ങളിലും, വീണ്ടും കോമ്പിനേഷൻ ഡിഎൻഎ ഉപയോഗിക്കുന്നത് ഒരു ഗുണിതം രൂപപ്പെടുത്തുന്നതിനോ ഒരു പുതിയ സ്വഭാവം കൂട്ടുന്നതിനോ ഒരു അധിക ജീൻ ചേർത്തിട്ടുണ്ടെന്ന് അർത്ഥമാക്കുന്നു. ജനിതകശാസ്ത്രത്തിന്റെ ചില ഉപയോഗങ്ങൾ, ഭക്ഷണത്തിന്റെ പോഷകാഹാര നിലവാരത്തെ മെച്ചപ്പെടുത്തുകയും പെസ്റ്റ്-പ്രതിരോധശേഷിയുള്ള വിളകൾ സൃഷ്ടിക്കുകയും അണുബാധ തടയുന്ന മൃഗങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനിറ്റിക് എൻജിനിയറിംഗ് പഠനം പൂർത്തിയാക്കുന്നവർക്ക് വാൻ ജോലി സാധ്യതയാണ് ഉള്ളത്. മെഡിക്കൽ ഇലക്ട്രോണിക്സ് ഹൈടെക് ആസ്പത്രികൾ കൂണുകൾപോലെ പൊട്ടിമുളയ്ക്കുന്ന ഈ കാലത്ത് ആസ്പത്രികളെ ചികിത്സാരംഗത്ത് മുൻപന്തിയിലെത്തിക്കുന്നതിൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ൾക്കും പങ്കുണ്ട്. ഇവിടെയാണ് മെഡിക്കൽ ഇലക്ട്രോണിക്സ് പ്രൊഫഷണലിന്റെ തൊഴിൽ സാധ്യത തെളിയുന്നത്. ചികിത്സാ ഉപകരണങ്ങളുടെ സാങ്കേതികവിദ്യകൾ പഠിക്കുകയും അവ പ്രവര്ത്തിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് മെഡിക്കൽ ഇലക്ട്രോണിക്സ് എന്ജിനീയർ പോളിമർ എൻജിനിയറിംഗ് പോളിമർ പദാർഥങ്ങളുടെ നിർമാണം, ഗവേഷണം, രൂപകല്പന എന്നിവയാണ് പോളിമർ എന്ജിനീയറിങ്ങിന്റെ അടിസ്ഥാനം. നാമുപയോഗിക്കുന്നവയില് പലതും പോളിമർ വസ്തുക്കളാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില് ഒട്ടേറെ തൊഴിലവസരങ്ങളുണ്ട്manorama & medcityoverseas

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment