ജില്ലാ കലോത്സവം പ്രകൃതി സൗഹൃദം ആകും.



19 മുതൽ ഗുരുവായൂരിൽ  നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോൽസവം  പ്രകൃതി സൗഹൃദം ആക്കി നടത്താൻ സംഘാടകർ തീരുമാനിച്ചു.     ഭക്ഷണവിതരണം,   ബാഡ്ജുകൾ,   കുടിവെള്ള വിതരണം,  പരസ്യം എല്ലാം തന്നെ പ്രകൃതി സൗഹൃദ വസ്തുക്കളുപയോഗിച്ച് ആയിരിക്കും നിർമ്മിക്കുക. ഭക്ഷണ വിതരണത്തിന് സ്റ്റീൽ പാത്രങ്ങളും വാഴയിലയും മാത്രമേ ഉപയോഗിക്കുകയുള്ളൂ.

 തൃശ്ശൂർ ജില്ലയിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ 350 വളണ്ടിയേഴ്സ് കലോൽസവ ദിവസങ്ങളിലെല്ലാം ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ ഏർപ്പെടും. എൻഎസ്എസ് വളണ്ടിയേഴ്സ്നു    ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, എൽ എഫ് കോൺവെന്റ് ഹയർസെക്കൻഡറി സ്കൂൾ, ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ മൂന്നു സ്കൂളുകളിലായി സംഘടിപ്പിക്കും. ആദ്യ  ക്ലാസിന്റെ  ഉദ്ഘാടനം കമ്മിറ്റി ചെയർമാൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോഡിനേറ്റർ അമൽ സിജെ ക്ലാസ് നയിച്ചു.

ഈ ദിവസങ്ങളിൽ പ്രധാന വേദികൾക്ക് സമീപം ഒരുക്കിയിട്ടുള്ള കൗണ്ടറുകളിലൂടെ സൗജന്യമായി  വിതരണം ചെയ്യാൻ പതിനായിരത്തോളം തുണിസഞ്ചികൾ ആണ്എ ൻഎസ്എസ് വളണ്ടിയേഴ്സ് ഉണ്ടാക്കിയിരിക്കുന്നത്.

പ്ലാസ്റ്റിക് സഞ്ചികളും കവറുകളും ആയി ആരും തന്നെ കലാമേളക്ക് വരരുതെന്ന് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം  അഭ്യർത്ഥിച്ചു.

 ആരെങ്കിലും പ്ലാസ്റ്റിക് കവർ കൊണ്ടുവരികയാണെങ്കിൽ ആ കവറുകൾക്ക് പകരം സൗജന്യമായി തുണി സഞ്ചി ഗ്രീൻ പ്രോട്ടോകോൾ കൗണ്ടറിൽ നിന്നും മാറ്റി മാറ്റി വാങ്ങാവുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഒഴിഞ്ഞ കുടിവെള്ള കുപ്പികളിൽ മൊബൈൽ നമ്പർ എഴുതി ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഒരുക്കിയിട്ടുള്ള കൗണ്ടറിൽ ഏൽപ്പിച്ചാൽ കമ്മിറ്റി ഒരുക്കിയിരിക്കുന്ന സമ്മാന പദ്ധതിയിൽ പങ്കുചേരാം എന്ന് കൺവീനർ സൈമൺ ജോസ് പറഞ്ഞു.

ഗ്രീൻ പ്രോട്ടോകോൾ പരിപൂർണ്ണമായി പാലിക്കാൻ കലോത്സവം ആയി ബന്ധപ്പെട്ട സ്ഥലങ്ങളിൽ താൽക്കാലിക കച്ചവടങ്ങൾക്ക് അനുമതി നൽകേണ്ട എന്നാണ്  സംഘാടകസമിതി യുടെ തീരുമാനം.

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് പി ഓ. സുജ ടീച്ചർ സ്വാഗതം പറഞ്ഞു. കൺവീനർ  സൈമൺ ജോസ്   നന്ദി   പറഞ്ഞു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment